9,999 രൂപയ്ക്ക് ഫ് ളിപ്കാര്‍ട്ടിന്റെ ടാബ്ലറ്റ്; ഒപ്പം സൗജന്യപ്പെരുമഴയും

Posted By:

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് വ്യക്തമായ ഇടം നേടിയ ഫ് ളിപ്കാര്‍ട് ഇ കൊമേഴ്‌സ് സൈറ്റ് ടാബ്ലറ്റ് നിര്‍മാണത്തിലേക്കും കാലെടുത്തു വയ്ക്കുന്നു. കമ്പനിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റായ ഡിജി ഫ് ളിപ് പ്രൊ XT712 ഇന്ന് ലോഞ്ച് ചെയ്തതോടെയാണ് ടാബ്ലറ്റ് വിപണിയിലും ഫ് ളിപ്കാര്‍ട് സാന്നിധ്യമറിയിച്ചത്.

സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഇടത്തരം ശ്രേണിയില്‍ പെട്ട ടാബ്ലറ്റാണ് ഫ് ളിപ്കാര്‍ട് അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് കോളിംഗ് സംവിധാനവുമുണ്ട്. 7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഡിജി ഫ് ളിപിന് 9,999 രൂപയാണ് വില. അതോടൊപ്പം 9000 രൂപവരെ വരുന്ന നിരവധി ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി എന്നിവയാണ് ടാബ്ലറ്റിന്റെ പ്രത്യേകതകള്‍. 3ജി, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും.

ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ടാബ്ലറ്റിന്റെ ന്യൂനതയാണ്. അതേസമയം ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുമുണ്ട്.

ഡിജി ഫ് ളിപ് വാങ്ങുമ്പോള്‍ ലഭിക്കുന്ന സൗജന്യങ്ങളും ടാബ്ലറ്റിന്റെ ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടാബ്ലറ്റിലെ ആപ്ലിക്കേഷനിലൂടെ ഫ് ളിപ്കാര്‍ട്ടില്‍ നിന്ന് 5300 രൂപ വരെ വിലവരുന്ന ഉത്പന്നങ്ങള്‍ സൗജന്യമായി വാങ്ങാന്‍ സാധിക്കും. നിബന്ധനകള്‍ക്കു വിധേയമായിട്ടായിരിക്കും ഇത്.

 

1199 രൂപ വിലവരുന്ന പ്‌ലന്‍ഡ്രോണിക്‌സിന്റെ ബ്ലുടൂത്ത് ഹെഡ്‌സെറ്റും ടാബ്ലറ്റിനൊപ്പം സൗജന്യമായി ലഭിക്കും.

 

2300 രൂപ വിലവരുന്ന ഇബുക്കുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

799 രൂപ വിലയുള്ള ടാബ്ലറ്റിന്റെ കെയ്‌സ് 50 ശതമാനം വിലക്കുറവില്‍ ലഭ്യമാവും.

 

ഉത്പന്നങ്ങള്‍ സൗജന്യമായി ഷിപ്‌ചെയ്യുന്ന ഫ് ളിപ്കാര്‍ട് ഫസ്റ്റ് സംവിധാനം ഒരുമാസം സൗജന്യമായി ലഭിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot