നിങ്ങളുടെ പ്രിയപ്പെട്ട ഐഫോൺ എസ്ഇ വെറും 31,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ ഇതാ ഒരവസരം
ഡിസംബർ 31 വരെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഫ്ലിപ്കാർട്ട് മറ്റൊരു വിൽപ്പന നടത്തുകയാണ്. ഫ്ലിപ്കാർട്ട് മൊബൈലിന്റെ വർഷാവസാന വിൽപ്പനയിൽ നിരവധി ഡിസ്‌കൗണ്ട് ഓഫറുകളുമായി നിരവധി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ ഈ ഓൺലൈൻ സെയിൽ പ്ലാറ്റഫോമിൽ ലഭ്യമാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ഡീലുകളിലൊന്ന് ഈ വർഷം ആദ്യം അവതരിപ്പിച്ച ആപ്പിൾ ഐഫോൺ എസ്ഇ (2020) (iPhone SE 2020) ആണ്.

ഐഫോൺ എസ്ഇ ഇന്ത്യയിൽ 42,500 രൂപയ്ക്ക് ലോഞ്ച് ചെയ്തെങ്കിലും ഫ്ലിപ്കാർട്ട് വിൽപ്പനയ്ക്കിടെ ആപ്പിൾ ഐഫോൺ 32,999 രൂപ വിലകിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഈ ഐഫോണിനെ യഥാർത്ഥ വിലയിൽ നിന്നും 9,501 രൂപ ഡിസ്കൗണ്ട് ഓഫർ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ഫോണിന്റെ വില 32,999 രൂപയായി കുറയുന്നു. ഡിസ്കൗണ്ട് ഓഫറായി ഫ്ലിപ്കാർട്ട് 5,000 രൂപയും അതിന് മുകളിലുള്ളതുമായ ഓർഡറുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

അങ്ങനെ ഈ ഡിവൈസിൻറെ വില 31,999 രൂപയായി കുറയും. തൽക്ഷണ കിഴിവ് ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ലഭിക്കുന്ന ഓഫർ ലഭിച്ചില്ലെങ്കിലും 32,999 രൂപയിലുള്ള ഈ ഐഫോൺ എസ്ഇ (2020) ഫ്ലിപ്പ്കാർട്ട് വിൽപ്പന സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഡീലുകളിൽ ഒന്നാണ്.

കൂടാതെ, എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡുകളിൽ 4,999 രൂപയും അതിന് മുകളിലുള്ളതുമായ ഓർഡറുകളിൽ 15,000 രൂപ വരെ ഫ്ലിപ്പ്കാർട്ട് അഞ്ച് ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഒരു ഐഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ 32,999 രൂപയ്ക്ക് ലഭിക്കുന്ന ഐഫോൺ എസ്ഇ ഒരു അടിപൊളി ഓഫർ തന്നെയാണ്.

32,999 രൂപയ്ക്ക് നിങ്ങൾക്ക് ഇന്ന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്ന മികച്ച ഡീലുകളിൽ ഒന്നാണ് ഐഫോൺ എസ്ഇ. വിൽപ്പനയ്ക്കിടെ, ഐഫോൺ എസ്ഇയുടെ 64 ജിബി മോഡലിന് 32,999 രൂപയും 128 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയും ടോപ്പ് എൻഡ് 256 ജിബി സ്റ്റോറേജ് പതിപ്പിന് 47,999 രൂപയുമാണ് വില വരുന്നത്.


Click it and Unblock the Notifications








