ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് എസ്എച്ച്531 നോട്ട്ബുക്ക് ഇന്ത്യയില്‍

Posted By: Super

ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് എസ്എച്ച്531 നോട്ട്ബുക്ക് ഇന്ത്യയില്‍

ഫ്യുജിറ്റ്‌സുവിന്റെ ലൈഫ്ബുക്ക് എസ്എച്ച്531 നോട്ട്ബുക്ക് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി. സ്‌കൂളുകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവയ്ക്കിണങ്ങുന്ന നോട്ട്ബുക്കാണിത്. ഇന്റല്‍ ഐ3 കോര്‍ പ്രോസസറാണ് ഈ വിന്‍ഡോസ് 7 നോട്ട്ബുക്കില്‍ ഉള്‍പ്പൈടുന്നത്.

13.3 ഇഞ്ച് ഡിസ്‌പ്ലെയാണ് ഈ നോട്ട്ബുക്കിന്റേത്. റെസലൂഷന്‍ 1366x768 പിക്‌സലും. പുറത്തിറങ്ങുമ്പോഴും സിസ്റ്റം പ്രവര്‍ത്തിക്കാന്‍ അനുഗുണമായ ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലെയാണിത്. 320 ജിബി സാറ്റ ഡ്രൈവ് ആണ് സ്റ്റോറേജ് കപ്പാസിറ്റി.

വീഡിയോ കോളിംഗിന് ഇണങ്ങുന്ന 1.3 മെഗാപിക്‌സല്‍ വെബ്ക്യാം ബില്‍റ്റ് ഇന്‍ ആയി വരുന്ന നോട്ട്ബുക്കിന് എച്ച്ഡി ഓഡിയോ പിന്തുണയാണ് ഉള്ളത്. മള്‍ട്ടിമീഡിയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇന്റല്‍ ഗ്രാഫിക്‌സ് പിന്തുണയും നോട്ട്ബുക്കിന് നല്‍കുന്നു.

വിജിഎ, എച്ച്ഡിഎംഐ, എതര്‍നെറ്റ്, ഓഡിയോ ഔട്ട്പുട്ടുകളും സിസ്റ്റത്തിന് നല്‍കിയിട്ടുണ്ട്. ഡബ്ല്യുലാന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഇതിലുണ്ട്. 45,000 രൂപയ്ക്കാണ് ഈ നോട്ട്ബുക്ക് ലഭിക്കുക.

സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍

  • 13.3 ഇഞ്ച് ഡിസ്‌പ്ലെ (ആന്റി ഗ്ലെയര്‍)

  • 1.3 മെഗാപിക്‌സല്‍ വെബ് ക്യാം

  • വിന്‍ഡോസ് 7 പ്രൊഫഷണല്‍ ബിറ്റ് ഒഎസ്

  • 320 ജിബി സാറ്റ ഡ്രൈവ്

  • ഇന്റല്‍ കോര്‍ ഐ3-2350എം പ്രോസസര്‍ (2.3 ജിഗാഹെര്‍ട്‌സ് വേഗത)

  • ഡബ്ല്യുലാന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot