ഫ്യുജിറ്റ്‌സുവിന്റെ അള്‍ട്രാബുക്ക് വിസ്മയം

Posted By: Staff

ഫ്യുജിറ്റ്‌സുവിന്റെ അള്‍ട്രാബുക്ക് വിസ്മയം

എതിരാളികളെ പോലും വിസ്മയിപ്പിക്കന്ന തികച്ചും നൂതനമായ ടെക്‌നോളജികളുമായി പുതിയ പുതിയ ഉല്‍പന്നങ്ങള്‍ ഇറക്കും ഫ്യുജിറ്റ്‌സു. ഇതിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് എസ്എച്ച്76/ഇ.

കാഴ്ചയില്‍ തന്നെ ആരുടേയും ഹൃദയം കവരും ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് എസ്എച്ച്76/ഇ. 1366 x 768 റെസൊലൂഷനുള്ള 13.3 ഇഞ്ച് സ്‌ക്രാന്‍ ഈ അള്‍ട്രാ തിന്‍ അള്‍ട്രാ ബുക്കിന് ഏറ്റവും അനുയോജ്യമാണ്. 2.5 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ i5 2520എം കോര്‍ സിപിയു, 4 ജിബി റാം, വേണമെങ്കില്‍ ഇനിയൊരു 4 ജിബി കൂടി ചേര്‍ക്കാവുന്നതുമാണ്.

ഇന്ന് വിപണിയിലുള്ള നെറ്റ്ബുക്കുകളില്‍ താരതമ്യേന കുറഞ്ഞ ഭാരമാണിതിനുള്ളത്, 1.34 കിലോഗ്രാം. 2.0, 3.0 യുഎസ്ബി പോര്‍ട്ടുകള്‍, ഡി-സബ് കണക്റ്റര്‍, ജിഗാബിറ്റ് എഥര്‍നെറ്റ് പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ്, ഓഡിയോ ജാക്ക് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഇതിന്റെ 72Wh ആറു സെല്‍ ബാറ്ററി നീണ്ട 18.2 മണിക്കൂല്‍ ബാറ്ററി ലൈഫ് നല്‍കുന്നു. ഇത് ഏതൊരു അള്‍ട്രാബുക്കിനേക്കാളും എന്തുകൊണ്ടും മികച്ച ബാറ്ററി ലൈഫ് ആണ്. വൈഫൈ, വൈമാക്‌സ് കണക്റ്റിവിറ്റികളും ഉണ്ട്. ഇതിന്റെ കട്ടി കൂടി വന്നാല്‍ 23.2 മില്ലീമീറ്റര്‍ മാത്രമാണ്.

പക്ഷേ ഇതിന്റെ ഫീച്ചേഴ്‌സിനെ പോലെ ഇതിന്റെ വിലയും നമ്മെ അത്ഭുതപ്പെടുത്തും. 93,800 രൂപയാണിതിന്റെ വില. ഈ മാസം അവസാനത്തോടെ ജപ്പാനിലാണ് ഇതി ആദ്യമായി പുറംലോകം കാണുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot