ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് ടിഎച്ച്701, ഒരു നോട്ട്ബുക്ക്-ലാപ്‌ടോപ്പ് ടാബ്‌ലറ്റ്

Posted By:

ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് ടിഎച്ച്701, ഒരു നോട്ട്ബുക്ക്-ലാപ്‌ടോപ്പ് ടാബ്‌ലറ്റ്

ഉപയോക്താവിന്റെ ആവശ്യാനുസരണം നോട്ട്ബുക്ക് ആയും ലാപ്‌ടോപ്പ് ആയും ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് ടിഎച്ച്701.  ഡിജിറ്റൈസര്‍ സാങ്കേതികവിദ്യ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ കൈവിരലുകള്‍ ഉപയോഗിച്ചോ, പെന്‍ ഉപയോഗിച്ചോ ഇതിന്റെ സ്‌ക്രീന്‍ നിയന്ത്രിക്കാന്‍ സാധിക്കും.

പ്രൊഫഷണലുകള്‍ക്കായിരിക്കും ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഏറ്റവും യോജിക്കുക.  വെളിച്ചം കൂടിയ അവസ്ഥയില്‍ ഇതി ഉപയോഗിക്കാന്‍ ഇതത്ര അനുയോജ്യമാിരിക്കില്ല.

ഫീച്ചറുകള്‍:

12.1 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

1280 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

ബില്‍ട്ട് ഇന്‍ മൈക്ക് ഉള്ള 0.3 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം

4 ജിബി എസ്ഡി റാം

500 ജിബി ഹാര്‍ഡ് ഡ്രൈവ്

2 ഇന്‍ 1 കാര്‍ഡ് റീഡര്‍

വൈഫൈ

ബ്ലൂടൂത്ത് വി 3.0

യുഎസ്ബി 3.0 പോര്‍ട്ട്

ആര്‍ജെ 45 പോര്‍ട്ട്

ഹെഡ്‌ഫോണ്‍ ഔട്ട്

മൈക്രോഫോണ്‍ ഇന്‍

10.7 മണിക്കൂര്‍ ബാറ്ററി ലൈഫ്

40 എംഎം കട്ടി

2.1 കിലോഗ്രാം ഭാരം

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

2.4 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ5-2430എം പ്രോസസ്സര്‍

ഗ്രേ, വെള്ള, കറുപ്പ് നിറങ്ങള്‍

ലൈഫ്ബുക്ക് ടിഎച്ച്701 ടാബ്‌ലറ്റില്‍ ഡിജിറ്റൈസര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ ിതിന്റെ മള്‍ട്ടി ടച്ച് സ്‌ക്രീന്‍ വളരെ കാര്യക്ഷമമായും എളുപ്പത്തിലും ഉപയോഗിക്കാന്‍ സാധിക്കും.

ഡാറ്റ ഷെയറിംഗ് വളരെ എളുപ്പമാക്കാന്‍ ഇതില്‍ ഇന്റല്‍ വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഒരു ഡിജിറ്റല്‍ പ്രൊജക്റ്ററുമായോ, ടിവിയുമായോ വയര്‍ലെസ് ആയി ബന്ധിപ്പിച്ച് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ ഇതു സഹായിക്കുന്നു.

ലൈഫ്ബുക്ക് ലോക്ക്, എച്ച്ഡിഡി ലോക്ക് എന്നിങ്ങനെ രണ്ടു ലെവല്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സിസ്റ്റത്തിലെ ഡാറ്റയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഈ ടാബ്‌ലറ്റില്‍ സംവിധാനമുണ്ട്.

ബാറ്ററി ലൈഫ് ഉയര്‍ത്താന്‍ ഒരു സെക്കന്ററി ബാറ്ററി സംവിധാനവും ഇതിലുണ്ട്.  ഫയര്‍വയര്‍ പോര്‍ട്ട്, എക്‌സ്‌പ്രെസ്സ് കാര്‍ഡ് സ്ലോട്ട്, ഡിവിഡി ബര്‍ണര്‍ എന്നിവ സ്വിച്ച് ഓഫ് ചെയ്ത് ബാറ്ററി ലൈഫ് ഉയര്‍ത്തുകയാണ് ഈ സെക്കന്ററി ബാറ്ററി സംവിധാനം വഴി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot