ഫ്യുജിറ്റ്‌സു സ്റ്റൈലിസ്റ്റിക് എം532, ഒരു സ്റ്റൈലന്‍ 10 ഇഞ്ച് ടാബ്‌ലറ്റ്

Posted By:

ഫ്യുജിറ്റ്‌സു സ്റ്റൈലിസ്റ്റിക് എം532, ഒരു സ്റ്റൈലന്‍ 10 ഇഞ്ച് ടാബ്‌ലറ്റ്

കഴിഞ്ഞാഴ്ച അവസാനിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ നിരവധി പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ് അവതരിപ്പിക്കപ്പെട്ടത്.  പുറത്തിറങ്ങാന്‍ പോകുന്ന ടാബ്‌ലറ്റുകലാണ് ഇവ അവതരിപ്പിക്കപ്പെട്ടതും പ്രഖ്യാപിക്കപ്പെട്ടവയും എല്ലാം.  സിഇസ് കഴിഞ്ഞതിനു ശേഷവും പുതിയ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.

ഫ്യുജിറ്റ്‌സു സ്റ്റൈലിസ്റ്റിക് എം532 എന്ന പേരില്‍ പുതിയ ഒരു ടാബ്‌ലറ്റ് പുറത്തിറങ്ങുന്ന കാര്യം ഫ്‌ലുജിസ്റ്റ്‌സു പ്രഖ്യാപിച്ചത് ഈയിടെയാണ്.

ഫീച്ചറുകള്‍:

  • 10.1 ഇഞ്ച് ഡിസ്‌പ്ലേ

  • 1280 x 800 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

  • ഡ്യുവല്‍ ക്യാമറകള്‍

  • 8 മെഗാപ്ക്‌സല്‍ റിയര്‍ ക്യാമറ

  • 3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • എന്‍വിഡിയ ടെഗ്ര3 സിലിക്കണ്‍ പ്രോസസ്സര്‍
ഇത്തവണത്തെ സിഇഎസില്‍ ആരോസ് എന്ന പേരില്‍ ഒരു ക്വാഡ് കോര്‍ ഫോണിന്റെ മോഡലും ഫ്യുജിറ്റ്‌സു  അവതരിപ്പിക്കുകയുണ്ടായി.  എന്‍വിഡിയ ടെഗ്ര3 സിലിക്കണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള ഈ പുതിയ ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട.

പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ് അറിവായിട്ടില്ലെങ്കിലും 2 ജിഗാഹെര്‍ഡ്‌സ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്.  അങ്ങനെയെങ്കില്‍ സിംഗിള്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഒരു സാധാരണ ടാബ്‌ലറ്റിനേക്കാള്‍ 4 മടങ്ങ് പ്രവര്‍ത്തനക്ഷമത നമുക്ക് ഈ ടാബ്‌ലറ്റില്‍ പ്രതീക്ഷിക്കാം.

മള്‍ട്ടി മീഡിയ എഡിറ്റിംഗ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ പോലും ഈ ടാബ്‌ലറ്റില്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  വളരെ ലളിതമായ ഡിസൈന്‍ ആണ് ഈ ടാബ്‌ലറ്റിന് നല്‍കിയിരിക്കുന്നത്.  സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍വശത്ത് സ്‌ക്രീനിനു ചുറ്റുമായി തിളങ്ങുന്ന കറുപ്പ് നിറമാണ്.

വീഡിയോ കോളിംഗിനുള്ള ക്യാമറ മുകളിലായി സജ്ജീകരിച്ചിരിക്കുന്നു.  മാറ്റ് േ്രഗ ഫിനിഷ് ആണ് ഇതിന്റെ പിന്‍ വശത്തിന്.  പ്രൈമറി ക്യാമറ പിന്‍വശത്തായി ഒരുക്കിയിരിക്കുന്നു.  മെമ്മറി കാര്‍ഡ് റീഡര്‍, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ വശങ്ങളിലായി കാണാം.

മികച്ച ഡിസ്‌പ്ലേ റെസൊലൂഷനുള്ള 10.1 ഇഞ്ച് സ്‌ക്രീന്‍ ഒരു ടാബ്‌ലറ്റിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതാണ്.  ഏകദേശം 34,000 രൂപയോളം ആണ് ഫ്യുജിറ്റ്‌സു സ്റ്റൈലിസ്റ്റിക് എം532 ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot