ഫ്യുജിറ്റ്‌സു ഇന്ത്യയില്‍ അള്‍ട്രാബുക്കുകള്‍ ഇറക്കി; ഫ്യുജിറ്റ്‌സു യു772, യുഎച്ച്572

Posted By: Staff

ഫ്യുജിറ്റ്‌സു ഇന്ത്യയില്‍ അള്‍ട്രാബുക്കുകള്‍ ഇറക്കി; ഫ്യുജിറ്റ്‌സു യു772, യുഎച്ച്572

ഏറെ നാളുകള്‍ക്ക് ശേഷം ജപ്പാനീസ് കമ്പനിയായ ഫ്യുജിറ്റ്‌സുവില്‍ നിന്നും ഇന്ത്യയില്‍ വിപണിയിലേക്ക് രണ്ട് അള്‍ട്രാബുക്കുകള്‍ എത്തുന്നു. ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് യു772, ഫ്യുജിറ്റ്‌സു ലൈ്ഫ്ബുക്ക് യുഎച്ച്572 എന്നിവയാണവ. കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരെ ലക്ഷ്യമിട്ടെത്തുന്ന ഈ മോഡലുകള്‍ യഥാക്രമം 76,000 രൂപ, 65,000 രൂപയ്ക്കാണ് ലഭിക്കുക.

ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് യു772

14 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനുമായെത്തുന്ന യു772 വെറും 1.4 ഗ്രാം ഭാരമുള്ള അള്‍ട്രാബുക്കാണ്. വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന

ഈ മോഡലിലെ പ്രോസസര്‍ തേഡ് ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ7 ആണ്. 10 മണിക്കൂര്‍ വരെയാണ് ഇതിന്റെ ബാറ്ററി ബാക്ക്അപ്. ഇന്റല്‍ ആന്റി തെഫ്റ്റ്  ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ടാബിന് ഇത് കൂടാതെ മറ്റ് പ്രധാന സുരക്ഷാക്രമീകരണങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റികള്‍. 3ജി/യുഎംടിഎസ് അല്ലെങ്കില്‍ 4ജി/എല്‍ടിഇ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും സാധിക്കും.

ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് യുഎച്ച്572

ഫ്യുജിറ്റ്‌സു ലൈഫ്ബുക്ക് യു772വിനേക്കാള്‍ വിലക്കുറവിലാണ് യുഎച്ച്572 മോഡല്‍ എത്തുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഭാരം കൂടുതലുള്ള (1.6 കിലോഗ്രാം) ഇത് സിസ്റ്റം ഏറെ നേരെ ഉപയോഗിക്കേണ്ടി വരുന്ന ഐടി പ്രൊഫഷണലുകള്‍ക്കും മറ്റുമായാണ് തയ്യാറാക്കിയിട്ടുള്ളത്. അഡ്വാന്‍സ്ഡ് തെഫ്റ്റ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തോടെയാണ് ഇതും എത്തുന്നത് എന്നതിനാല്‍ നഷ്ടപ്പെട്ടാലും എവിടെയെന്ന് ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും. വിന്‍ഡോസ് 7 ഹോം പ്രൊഫഷണലാണ് യുഎച്ച്572ലെ ഓപറേറ്റിംഗ് സിസ്റ്റം. ഇന്റല്‍ ടര്‍ബോ ബൂസ്റ്റ് ടെക്‌നോളജി 2.0 സൗകര്യം ഉള്‍പ്പെടുന്ന തേഡ് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറാണ് ഇതിലേത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot