ഫ്യുജിറ്റ്‌സുവിന്റെ വിന്റര്‍ റേഞ്ച് മോഡലുകള്‍

Posted By: Super

ഫ്യുജിറ്റ്‌സുവിന്റെ വിന്റര്‍ റേഞ്ച് മോഡലുകള്‍

2011ലെ വിന്റര്‍ റേഞ്ച് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മോഡലുകളുമായി ഫ്യുജിറ്റ്‌സു എത്തുന്നു. ജപ്പാനില്‍ മാത്രം ലഭ്യമാകുന്ന ഈ പുതിയ എഫ്എംവി സീരീസ് മോഡലുകള്‍ ഈ ഒക്ടോബര്‍ 13ന് പുറത്തിറങ്ങും.

ഏഴ് ഫ്യുജിറ്റ്‌സു പ്രൊഡക്റ്റ് റേഞ്ചുകളിലായി പതിനേഴ് വ്യത്യസ്ത മോഡലുകളുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതികമായും, കലാപരമായും പരസ്പരം മല്‍സരിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിന്നും നമുക്ക് നമ്മുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം.

ഐഫോണില്‍ നിന്നും വയര്‍ലെസ് ആയി വീഡിയോകളും, ഫോട്ടോകളും ഈ ലാപ്‌ടോപ്പുകളില്‍ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്ന എഫ്-ലിങ്ക് ആണ് ഇവയുടെ ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത. അതുപോലെതന്നെ പവര്‍ ബട്ടണ്‍ അമര്‍ത്തി ആറു മിനിട്ടുകള്‍ക്കകം ബൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ക്വിക്ക് സ്റ്റാര്‍ട്ട് സംവിധാനവും ഇവയെ വ്യത്യസ്തമാക്കും.

പവര്‍ സേവ് ചെയ്യാന്‍ സഹായിക്കുന്ന ഒരു എക്കോ ബട്ടണ്‍ ഈ ലാപ്‌ടോപ്പുകളെ പരിസ്ഥിതിവാദികളുടെ പ്രിയപ്പെട്ടവയാക്കി മാറ്റും.

സൂപ്പര്‍ മള്‍ട്ടി ഡ്രൈവുള്ള ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ലാപ്‌ടോപ്പായ ലൈഫ്ബുക്ക് എസ്എച്ച്76/ഇ ഈ സീരീസിലെ ഒരു മോഡല്‍. 13.3 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണിതിനുള്ളത്. വലിപ്പം, ഭാരം, ബാറ്ററി ലൈഫ് എന്നിവയുടെ കാര്യത്തില്‍ മികച്ചു നില്‍ക്കുതുകൊണ്ട് ഇത് യാത്രകളിലും ഏറെ അഭികാമ്യം.

മികച്ച ശബ്ദ സംവിധാനം ഉറപ്പു നല്‍കുന്ന ഓങ്കിയോ സൗണ്ട് മാസ്‌റ്റേഴ്‌സുമായെത്തുന്ന മറ്റൊരു മൊഡലായ എസ്‌പ്രൈമോയ്ക്ക് 23 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഉണ്ട്. ഉയര്‍ന്ന റെസൊലൂഷന്‍ വീഡിയോകള്‍ നല്‍കുന്നതുകൊണ്ട് കാഴ്ച്ചയ്ക്ക് കൂടുതല്‍ മിഴിവേകും.

ലൈഫ്ബുക്ക് എഎച്ച് 15.6 ഇഞ്ച് എല്‍സിഡി ലാപ്‌ടോപ്പുകളായ എഎച്ച്52/ഇഎ, എഎച്ച്56/ഇ, എഎച്ച്77/ഇ എന്നിവ അവയുടെ കലാപരമായും കളര്‍ഫുള്‍ ആയും തയ്യാറാക്കിയിരിക്കുന്ന കീബോര്‍ഡിലായായിരിക്കും ശ്രദ്ധ നേടുക.

ഡിടിഎസ് അള്‍ട്രാ പിസി II പ്ലസ് ഉപയോഗപ്പെടുത്തി, ഒരു സറൗണ്ട് സൗണ്ട് ഇഫക്റ്റ് നല്‍കി മികച്ച ടെലിവിഷന്‍ അനുഭവം സാധ്യമാക്കുന്നു, ഫ്യുജിറ്റ്‌സു എസ്‌പ്രൈമോ എഫ്എച്ച് ലാപ്‌ടോപ്പ്.

മെലിഞ്ഞതും, ഭാരം കുറഞ്ഞതുമായ ഒരു മോഡലാണ് ലൈഫ്ബുക്ക് എസ്എച്ച്76/ഇ. 13.7 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ബാറ്ററിയുള്ള ഇതിന് സൂപ്പര്‍ മള്‍ട്ടി ഡ്രൈവും ഉണ്ട്.

ഇത്രയ്ക്കു വ്യത്യസ്തവും, മികച്ചതുമായ ലാപ്‌ടോപ്പുകളിലൂടെ കമ്പ്യൂട്ടര്‍ വിപണിയില്‍ ഫ്യുജിറ്റ്‌സുവിന് നല്ല സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവയു
ടെ വില ഇതുവരെ ഫ്യുജിറ്റ്‌സു പുറത്തു വിട്ടിട്ടില്ല. ആവശ്യക്കാര്‍ക്ക് നേരിട്ടോ വെബ്‌സൈറ്റിലൂടേയോ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot