ഫണ്‍ടാബ് ഫിറ്റ് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റിന് 5,999 രൂപ

ഇന്ത്യന്‍ കമ്പനിയായ ഗോടെക് അവതരിപ്പിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഫണ്‍ടാബ് ഫിറ്റ്. ഒരു ഹാന്‍ഡ്‌സെറ്റ് വിലക്ക് കമ്പനി ഇറക്കുന്ന ഫണ്‍ടാബ് ഫിറ്റ് ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5,999 രൂപയ്ക്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ വില്പനക്കെത്തിയ ഈ ടാബ്‌ലറ്റ് ഫണ്‍ടാബ് ശ്രേണിയിലെ മൂന്നാമനാണ്.
പ്രധാന സവിശേഷതകള്‍
- ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം
- 512എംബി റാം
- 4ജിബി ഇന്റേണല്‍ മെമ്മറി
- 32ജിബി മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
- 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
- 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
- 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ
512 എംബി റാം സ്റ്റോറേജ് സൗകര്യമുള്ള ടാബ്‌ലറ്റില്‍ 4ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. ഈ സ്‌റ്റോറേജ് 32 ജിബി വരെ ഉയര്‍ത്താനുമാകും. വയര്‍ലസ് കണക്റ്റിവിറ്റിയ്ക്കായി വൈഫൈ, യുഎസ്ബി, മിനി യുഎസ്ബി പോര്‍ട്ടുകള്‍ ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫണ്‍ടാബ് ഫിറ്റിന്റെ മുന്‍വേര്‍ഷനില്‍ 800 മെഗാഹെര്‍ട്‌സ് പ്രോസസറായിരുന്നു ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 1 ജിഗാഹെര്‍ട്‌സിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ആന്‍ഡ്രോയിഡ് 2.3 ആയിരുന്നു മുന്‍വേര്‍ഷനിലെ ഓപറേറ്റിംഗ് സിസ്റ്റം. 3600mAh ബാറ്ററിയാണ് ഫണ്‍ടാബ് ഫിറ്റിലേത്.
Comments
Best Mobiles in India


Click it and Unblock the Notifications








