സാംസങ്ങ് ഗാലക്‌സി ടാബ് S10.5 ആപ്പിള്‍ ഐപാഡിനേക്കാള്‍ മികച്ചത്; 7 കാരണങ്ങള്‍...

Posted By:

ടാബ്ലറ്റ് വിപണിയില്‍ ആപ്പിളിനുള്ള അപ്രമാദിത്വം എല്ലാവര്‍ക്കും അറിയുന്നതാണ്. മുഖ്യ എതിരാളികളായ സാംസങ്ങ് അടുത്തകാലംവരെ ഏറെ പിന്നിലായിരുന്നുതാനും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. സാംസങ്ങ് ടാബ്ലറ്റുകള്‍ ആപ്പിളിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അതിനു കാരണമായതാവട്ടെ അടുത്തിടെ സാംസങ്ങ് ലോഞ്ച് ചെയ്ത ഗാലക്‌സി ടാബ് S സീരീസിലുള്ള രണ്ട് ടാബ്ലറ്റുകള്‍. ഗാലക്‌സി ടാബ് S10.5 ഐപാഡ് എയറിനോടാണ് മത്സരിക്കുന്നതെങ്കില്‍ ഗാലക്‌സി ടാബ് S8.4 ഐപാഡ് മിനി റെറ്റിനയ്ക്കാണ് വെല്ലുവിളി.

നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ടാബ്ലറ്റ് എന്ന് ഗാലക്‌സി ടാബ് S സീരീസ് ടാബ്ലറ്റുകളെ വിളിക്കാന്‍ കഴിയില്ലെങ്കിലും നിരവധി പുതുമകള്‍ അവകാശപ്പെടാനുണ്ട്.

എന്തായാലും ഗാലക്‌സി ടാബ് S ടാബ്ലറ്റുകള്‍ എങ്ങനെ ഐപാഡുകളേക്കാള്‍ മികച്ചതാകുന്നുവെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ടാബ് S ല്‍ ബില്‍റ്റ് ഇന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിനൊപ്പം പേപല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടത്താനും കഴിയും. അതേസമയം ആപ്പിള്‍ ഐ പാഡ് എയറില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇല്ല.

 

ഗാലക്‌സി ടാബ് S ഉപയോഗിച്ച് സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍ നിയന്ത്രിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. സൈഡ് സിങ്ക് എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ സാംസങ്ങ് സ്മാര്‍ട്‌ഫോണും ഗാലക്‌സി ടാബ് S ടാബ്ലറ്റും തമ്മില്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ പൂര്‍ണമായും ടാബ്ലറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാം. കോളുകള്‍ റിസീവ് ചെയ്യാനും കഴിയും.

 

ഒരേസമയം ഹോംസ്‌ക്രീനില്‍ രണ്ട് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് ഗാലക്‌സി ടാബ് S ന്റെ പ്രത്യേകത. അതായത് സ്‌ക്രീനിന്റെ ഒരു പാതിയില്‍ ഒരു ആപ്ലിക്കേഷനും മറു പാതിയില്‍ മറ്റൊരു ആപ്ലിക്കേഷനും പ്രവര്‍ത്തിക്കും.

 

കുട്ടികള്‍ ടാബ്ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് അത് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇത്. ഏതെല്ലാം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കണമെന്നും എത്ര സമയം പ്രവര്‍ത്തിക്കണമെന്നുമെല്ലാം രക്ഷിതാക്കള്‍ക്ക് നേരത്തെ സെറ്റ് ചെയ്യാന്‍ കഴിയും.

 

നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ടാബ് S ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. അതിനായി റിമോട് പി.സി. ആപ് ടാബ്ലറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. തുടര്‍ന്ന് സാംസങ്ങ് അക്കൗണ്ട് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്താല്‍ പി.സി. ആക്‌സസ് ചെയ്യാം.

 

സാംസങ്ങിന്റെ വയര്‍ലെസ് ഗെയിമിംഗ് കണ്‍ട്രോളറുമായും ഗാലക്‌സി ടാബ് S കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് വഴി ഇത്തരത്തില്‍ കണക്റ്റ് ചെയ്താല്‍ ഹോം ഗെയിമിംഗ് കണ്‍സോളായി ടാബ്ലറ്റ് ഉപയോഗിക്കാം.

 

ഒന്നിലധികം പേര്‍ ടാബ്ലറ്റ് ഉപയോഗിക്കുമ്പോള്‍ സഹായകരമായ ഫീച്ചറാണ് പ്രൈവറ്റ് മോഡ്. ഓരോരുത്തര്‍ക്കും അവരുടേതായ യൂസര്‍ പ്രൊഫൈല്‍ ഉണ്ടാക്കാം. മറ്റൊരാള്‍ക്ക് ഇത് ആക്‌സസ് ചെയ്യാന്‍ കഴിയുകയുമില്ല.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Galaxy Tab S 10.5: 7 Things Samsung Tablet Can Do Which Makes it Better Than iPad, How Samsung Galaxy Tab S is better than Apple iPad, 7 Things Samsung Tablet Can Do Which Makes it Better Than iPad, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot