Home
Computer

കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കാം ഈ ജീനിയസ് ടാബ്‌ലറ്റ്

By Super
കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കാം ഈ ജീനിയസ് ടാബ്‌ലറ്റ്

കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പുതുമയുള്ളത് സമ്മാനിക്കണം എന്ന് തോന്നുന്നവര്‍ക്കായിതാ ജീനിയസ് കീഡ്‌സ് ഡിസൈനര്‍ 2 പെന്‍ ടാബ്‌ലറ്റ്. ഗെയിം മാത്രമല്ല, വിദ്യാഭ്യാസാനുബന്ധ ഉള്ളടക്കങ്ങളും ഈ ടാബ്‌ലറ്റില്‍ ഉണ്ട്. ഇന്‍സ്പാന്‍ ഇറക്കുന്ന ഈ ടാബ്‌ലറ്റിന്റെ വില 4,000 രൂപയാണ്. 3 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടാബ്‌ലറ്റ് ഏറെ അനുയോജ്യം.

രസകരമായ ധാരാളം ഉള്ളടക്കങ്ങളാണ് ഇതില്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. എഴുത്ത്, വര, പെയിന്റിംഗ്, ഗെയിമിംഗ് തുടങ്ങി പഠനത്തോടൊപ്പം കൊണ്ടുപോകേണ്ട കഴിവുകളെ വളര്‍ത്താന്‍ ഒരു പുതിയ വേദിയാണ് ഇതിലൂടെ ഇന്‍സ്പാന്‍ ഒരുക്കിയിരിക്കുന്നത്. ടാബ്‌ലറ്റിലെ ഉള്ളടക്കങ്ങള്‍ മാത്രമല്ല, ഡിസൈനിലും കുട്ടികളെ ആകര്‍ഷിക്കുകയാണ് ഇന്‍സ്പാന്റെ ലക്ഷ്യം.

നിറം, ഘടന, ചിന്ത, ഗണിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന പ്രത്യേക ഗെയിമിംഗ് സോഫ്റ്റ്‌വെയര്‍ ജീനിയസ് കിഡ്‌സ് ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ രസകരമായ മറ്റ് ഗെയിമുകളും ഇതിലുണ്ട്.

ഈ ടാബ്‌ലറ്റിനൊപ്പം ഒരു പെന്നും ലഭിക്കും. ടാബ്‌ലറ്റില്‍ തന്നെ അത് സൂക്ഷിച്ചുവെക്കാനുള്ള സ്ഥലവും ഉണ്ട്. അങ്ങനെ വരുമ്പോള്‍ കുട്ടികളില്‍ നിന്ന് അത് നഷ്ടപ്പെടില്ല. ശബ്ദം ക്രമപ്പെടുത്താനുള്ള ബട്ടണും സൗകര്യപ്രദമായ രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. വിന്‍ഡോസ് 7, വിന്‍ഡോസ് വിസ്റ്റ്, വിന്‍ഡോസ് എക്‌സ്പി എന്നീ ഒഎസുകളെ ഈ ടാബ്‌ലറ്റ് പിന്തുണക്കുന്നതാണ്.

യുഎസ്ബി പോര്‍ട്ട്, സിഡി/ഡിവിഡി-റോം ഡ്രൈവ് എന്നിവയും ടാബ്‌ലറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടകങ്ങളാണ്. 1 വര്‍ഷത്തെ വാറന്റിയോടെയെത്തുന്ന ടാബ്‌ലറ്റിനൊപ്പം 15 ഗെയിമുകള്‍ ഉള്‍പ്പെടുന്ന സിഡി, ബഹുഭാഷാ സഹായി എന്നിവയും ലഭിക്കും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X