ജീനിയസ് പെന്‍ ടാബ്‌ലറ്റുകളുടെ ഒരു നിര തന്നെ എത്തുന്നു

Posted By:

ജീനിയസ് പെന്‍ ടാബ്‌ലറ്റുകളുടെ ഒരു നിര തന്നെ എത്തുന്നു

പ്രമുഖ ഐടി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ഇന്‍സ്പാന്‍ ഇന്‍ഫോടെക് പെന്‍ ടാബ്‌ലറ്റുകളുടെ ഒരു നിര തന്നെ പുറത്തിറക്കാനൊരുങ്ങുകയാണ്.  ജീനിയസിന്റെ പെന്‍ ടാബ്‌ലറ്റുകളാണിവ.

വയര്‍ലെസ് പെന്‍ ടാബ്‌ലറ്റുകളും, വയേര്‍ഡ് പെന്‍ ടാബ്‌ലറ്റുകളും ഉള്‍പ്പെടും ഇവ.  കൂടെ മൗസ്‌പെന്‍, കിഡ്‌സ് ഡാസൈനര്‍ പെന്‍ ടാബ്‌ലറ്റുകളും ലോഞ്ച് ചെയ്യുന്നവയില്‍ പെടും.  ജി-പെന്‍ എഫ് 350, ഈസിപെന്‍ എം506, ജി-പെന്‍ എം712എക്‌സ് എന്നിവയാണ് ആദ്യം പുറത്തിറങ്ങുന്നവ.  ഈ കൂട്ടത്തില്‍ പെടുന്ന മറ്റു പെന്‍ ടാബ്‌ലറ്റുകള്‍ ഈസിപെന്‍ എം610എക്‌സ്, മൗസ്‌പെന്‍ ഐ608എക്‌സ് എന്നിവയാണ്.

5 ഇഞ്ച് നീളവും, 3 ഇഞ്ച് വീതിയുമുള്ള ഒരു മെലിഞ്ഞ ടാബ്‌ലറ്റ് ആണ് ജീനിയസ് ജി-പെന്‍ എഫ് 350.  ഈ ടാബ്‌ലറ്റ് വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലോ, ഉബുണ്ടു പ്ലാറ്റ്‌ഫോമിലോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.  3,200 രൂപയാണ് ഇതിന്റെ വില.

ഈസിപെന്‍ എം506ന്റെ നീളം 6 ഇഞ്ചും, വീതി 5 ഇഞ്ചും ആണ്.  സൂം, ഇറേയ്‌സ്, അണ്‍ഡു എന്നിവയ്ക്കായി വശങ്ങളില്‍ പ്രത്യേകം ബട്ടണുകള്‍ ഈ ടാബ്‌ലറ്റില്‍ ഉണ്ട്.  ഇവിടെ ബാറ്ററി ഫ്രീ കോര്‍ഡ്‌ലസ് പെന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.  6,260 രൂപയാണ് ഈ ഈസിപെന്‍ എം506ന്റെ വില.

ഈ സീരീസിലെ ഒരു മള്‍ട്ടി മീഡിയ ടാബ്‌ലറ്റ് ആണ് ജി-പെന്‍ എം712എക്‌സ്.  12 ഇഞ്ച് നീളവും, 7 ഇഞ്ച് വീതിയുമുള്ള ഈ പെന്‍ ടാബ്‌ലറ്റ് കൂട്ടത്തില്‍ വലുതാണ്.  വിന്‍ഡോസ് 7, വിസ്റ്റ, എക്‌സ്പി, വിന്‍ഡോസ് 2000 ഇവയിലേതെങ്കിലും ഒരു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ പെന്‍ ടാബ്‌ലറ്റ്.

6 ഇഞ്ച് വീതിയും, 10 ഇഞ്ച് നീളവുമുള്ള പെന്‍ ടാബ്‌ലറ്റ് ആണ് ഈസിപെന്‍ എം610.  സിഡി/ഡിവിഡി-റോം ഡ്രൈവ് ഉണ്ട് ഇതിന്.  ഒരു ഗ്രാഫിക് പെന്‍ ടാബ്‌ലറ്റ് ആണ് മൗസ്‌പെന്‍ ഐ608എക്‌സ്.  8 ഇഞ്ച് നീളവും, 6 ഇഞ്ച് വീതിയും ആണ് ഇഇതിനുള്ളത്.  ഈസിപെന്‍ എം610എക്‌സിന്റെയും മൗസ്‌പെന്‍ ഐ608എക്‌സിന്റെയും വില യഥാക്രമം 6,600 രൂപ, 3,699 രൂപ എന്നിങ്ങനെയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot