ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് വിപണി കീഴടക്കാന്‍ ജിഫൈവ്-മ

Posted By: Staff

ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് വിപണി കീഴടക്കാന്‍ ജിഫൈവ്-മ

പുതിയ ടെക്‌നോളജികള്‍ വികസിപ്പിച്ചെടുക്കുന്നതിനനുസരിച്ച് പുതിയ പുതിയ ഗാഡ്ജറ്റുകള്‍ ഓരോ ദിവസവുമെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവയോരോന്നും സ്വന്തമാക്കുന്നതില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ട ആളുകള്‍ തള്ളിക്കയറുകയുമാണ്.

ഇന്ത്യയില്‍ എണ്‍പതുകളില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷന്‍ ഇറങ്ങിയപ്പോഴും, എണ്‍പതുകളുടെ അവസാനത്തോടെയും, തൊണ്ണൂറുകളുടെ ആദ്യത്തോടെയുയായി കളര്‍ ടെലിവിഷന്‍ ഇറങ്ങിയപ്പോഴും കാലഘട്ടത്തിനനുസൃതമായ വിധത്തില്‍ ഈ തള്ളിക്കയറ്റം നാം കണ്ടതാണ്. അന്നത്തെ ഇആ തള്ളിക്കയറ്റം ഇന്ന് എച്ച്ഡി ടെലിവിഷനുകളുടെ കാര്യത്തില്‍ കാണാം.

ആളുകള്‍ക്ക് ഇങ്ങനെ ഗാഡ്ജറ്റകള്‍ക്കുള്ള താല്‍പര്യം മനസ്സിലാക്കിയതുകൊണ്ടായിരിക്കണം പ്രമുഖ ചൈനീസ് ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനിയായ ജിഫൈവ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുനോത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് സാധാരണക്കാര്‍ക്കും, മറ്റെല്ലാ വിഭാഗക്കാര്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുന്ന ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളും പുറത്തിറക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇവ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനു മുമ്പ് ആദ്യം ചൈനീസ് വിപണിയിലായിരിക്കും എത്തിക്കുക. ഇപ്പോള്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ലാപ്‌ടോപ്പുകളുടെ എണ്ണം മൂന്നോ നാലോ ആണത്രെ.

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ തന്റേതായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ജിഫൈവിന് ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് വിപണിയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ ജിഫൈവിന് കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലാപ്‌ടോപ്പുകള്‍ക്കും, ടാബ്‌ലറ്റുകള്‍ക്കും പുറമെ 2,000 രൂപ മുതല്‍ 16,000 രൂപ വരെ വില വരുന്ന ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും വിപണിയിലെത്തിക്കന്‍ ഈ ജിഫൈവ്, മുനോത്ത് കൂട്ടുകെട്ടിന് പദ്ധതിയുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളും ഇവയില്‍ ഉള്‍പ്പെടും.

ഇങ്ങനെ വ്യത്യസ്തമായ 10 ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനിരിക്കുന്ന ഈ കൂട്ടുകെട്ട് മൂന്നു മാസത്തിനുള്ളില്‍ അവ ബംഗ്ലാദേശിലും, നേപ്പാളിലും, ശ്രീലങ്കയിലും പുറത്തിറക്കാനിരിക്കുകയാണ്. വടക്കേ അമേരിക്ക, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലും സാന്നധ്യം ്‌റിയിക്കുക എന്നൊരു വലിയ ലക്ഷ്യവും ഇവര്‍ക്കുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot