ജിഫൈവിന്റെ ടാബ്‌ലറ്റ് ഈ മാസവും

Posted By: Staff

ജിഫൈവിന്റെ ടാബ്‌ലറ്റ് ഈ മാസവും

ഇന്ത്യന്‍ വിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മനസ്സിലാക്കി, ചൈനയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ജിഫൈവ് ഈ മാസം പൂതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുമായെത്തുന്നു.

10,000 രൂപയോ അതില്‍ കുറവോ വിലയുള്ള ടാബ്‌ലറ്റുകളാണ് ജിഫൈവിന്റേത്. പുതിയ ജിഫൈവ് ടാബ്‌ലറ്റ് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വില ഏകദേശം തുല്യമായ ബീറ്റലിന്റെ പുതിയ ടാബ്‌ലറ്റ് ആയ ബീറ്റല്‍ മാജിക്വിന് ഒരു ശക്തനായ എതിരാളിയായിരിക്കും ജിഫൈവ് ടാബ്‌ലറ്റ്. വിലകള്‍ തമ്മില്‍ വലിയ അന്തരമില്ലെങ്കിലും ഉപയോഗത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുക ജിഫൈവ് ടാബ്‌ലറ്റ് തന്നെയായിരിക്കും.

ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്ന ജിഫൈവ് ടാബ്‌ലറ്റിന് 7 ഇഞ്ച് ടച്ച്‌സ്‌ക്രീനാണുള്ളത്.

ടാബ്‌ലറ്റ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കു പുറമെ ഇലക്ട്രോണിക് ഉല്പന്നങ്ങളായ, നെറ്റ്ബുക്കുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഫോട്ടോ ഫ്രെയ്മുകള്‍ തുടങ്ങിയവയും താമസിയാതെ വിപണിയിലെത്തിക്കാനിരിക്കുകയാണ്. മ്യൂസിക് ഗാഡ്ജറ്റ്‌സും താമസിയാതെ ജിഫൈവ് പുറത്തിറക്കും.

7 ഇഞ്ച് ടച്ച്‌സ്‌ക്രീനായിരിക്കും പുതിയ ടാബ്‌ലറ്റിന് എന്നു മാത്രമാണ് ജിഫൈവ് പുറത്തു വിട്ടിരിക്കുന്ന വിവരം. എന്നിരുന്നാലും ബീറ്റല്‍ മാജിക്വിനെ കവച്ചു വെക്കുന്നായിരിക്കും ജിഫൈവ് ടാബ്‌ലറ്റ് എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot