നെക്‌സസ് 7-2 പ്രഖ്യാപിച്ചു; ഗുണമേന്മയില്‍ രണ്ടാമന്‍ തന്നെ മികച്ചത്

Posted By:

കാത്തിരിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ ഗൂഗിള്‍ നെക്‌സസ് 7 സെക്കന്റ് ജനറേഷന്‍ ടാബ്ലറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എസിലാണ് ആദ്യമായി പുറത്തിറങ്ങുക. ആദ്യമിറങ്ങിയ നെക്‌സസ് 7-നേക്കാള്‍ മേന്മയോടെയാണ് രണ്ടാം ജനറേഷന്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍േഡ്രായ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.3 തന്നെയാണ് ഈ ടാബ്ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 7 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലെയും 1920-1200 പിക്‌സല്‍ റെസല്യൂഷനുമുള്ള നെക്‌സസ് 7-2വിന് 1.5 ജി.എച്ച്.ഇസെഡ് ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസറും 2 ജി.ബി. റാമും ഉണ്ട്. കാമറയുടെ കാര്യത്തിലും നെക്‌സസ് രണ്ടാമന്‍ പിന്നിലല്ല. പിന്‍വശത്ത് 5 എം.പി. വരുന്ന കാമറയും മുന്നില്‍ 1.3 എം.പി. കാമറയുമുണ്ട്.
വൈ-ഫൈ, 3ജി, എല്‍.ടി.ഇ, ബ്ലൂടൂത്ത്, എന്‍.എഫ്.സി, വയര്‍ലെസ് ചാര്‍ജിംഗ്, ജി.പി.എസ്., മൈക്രോ യു.എസ്.ബി. തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുള്ള 2 വേരിയന്റുകളും ഗൂഗിളും അസൂസും ചേര്‍ന്ന് പുറത്തിറക്കിയ ഈ ടാബ്ലറ്റിനുണ്ട്.
മൂന്നുമോഡലുകളിലാണ് നെക്‌സസ് 7-2 ഇറങ്ങുന്നത്. ഇതില്‍ രണ്ടു മോഡലുകളില്‍ വൈ-ഫൈ സഹായത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
യു.എസ്. മാര്‍ക്കറ്റില്‍ 13538 രൂപ മുതല്‍ 20633 രൂപവരെയാണ് വില. വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള രണ്ടു മോഡലുകളാണ് നിലവില്‍ യു.എസില്‍ പുറത്തിറങ്ങുക. താമസിയാതെതന്നെ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ലഭ്യമാവുമെങ്കില്‍ ഇന്ത്യയില്‍ ഈ ടാബ്ലറ്റ് എന്ന് എത്തുമെന്ന കാര്യം അറിവായിട്ടില്ല.

നെക്‌സസ് 7-നെ അപേക്ഷിച്ച് 7-2ന്റെ മേന്‍മകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Display

നെക്‌സസ് 7-നേക്കാള്‍ മികച്ച ഡിസ്‌പ്ലെയുമായാണ് രണ്ടാം ജനറേഷന്‍ എത്തിയിരിക്കുന്നത്. ആദ്യത്തെ ടാബ്ലറ്റിന് 1280-800 പികസ്ല്‍ റെസല്യൂഷനായിരുന്നുവെങ്കില്‍ പുതിയതിന് 1920-1200 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്.

Camera

ആദ്യ വേരിയന്റില്‍ മുന്‍വശത്ത് 1.3 എം.പി. കാമറമാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടായിരിക്കാം പുതിയ നെക്‌സസിന് പിന്‍വശത്ത് 5 എം.പി. കാമറ കൂടി നല്‍കിയത്.

Connectivity

ആദ്യത്തേതില്‍ നിന്നു വ്യത്യസ്തമായി എല്‍.ടി.ഇ സപ്പോര്‍ട്ട്, വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം എന്നിവ നെക്‌സസ് 2വിലുണ്ട്.

Software

പുതിയ നെകസസ് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.3-ഉമായാണ് എത്തിയിരിക്കുന്നത്. അതോടൊപ്പം 1.5 ജി.എച്ച്.ഇസെഡ് ക്വോഡ് കോര്‍ ക്വാള്‍ കോം പ്രൊസസറും രണ്ടാമനെ മികച്ചുനിര്‍ത്തുന്നു. ആദ്യത്തേതില്‍ 1 ജി.ബി. റാമാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ അത് 2 ജി.ബി. ആയി ഉയര്‍ത്തിയിട്ടുണ്ട്.

Form and Battery

നെക്‌സസ് 7-നേക്കാളും സ്ലിം ആയതും ഭാരം കുറഞ്ഞതുമാണ് 7-2. 8.65 എം.എം. വീതിയുള്ള ടാബ്ലറ്റിന് 317.5 ഗ്രാം മാത്രമാണ് ഭാരം. പഴയ നെകസസിന് 10.45 എം.എം. വീതിയും 340 ഗ്രാം ഭാരവുമുണ്ടായിരുന്നു.
എന്നാല്‍ ബാറ്ററിയുടെ കാര്യത്തില്‍ മാത്രം നെക്‌സസ് രണ്ടാമന്‍ പിന്നിലായി. ആദ്യത്തേതില്‍ 4325 എം.എ.എച്ച്. ബാറ്ററിയാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ വേരിയന്റില്‍ 3950 എം.എ.എച്ച്. ബാറ്ററിയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നെക്‌സസ് 7-2 പ്രഖ്യാപിച്ചു; ഗുണമേന്മയില്‍ രണ്ടാമന്‍ തന്നെ മികച്ചത്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot