ഗൂഗിള്‍ നെക്‌സസ് 8 ടാബ്ലറ്റ് ജൂലൈയില്‍; 5 അഭ്യുഹങ്ങള്‍

Posted By:

ഗൂഗിളിന്റെ നെക്‌സസ് സീരീസിലെ പുതിയ ടാബ്ലറ്റായ നെക്‌സസ് 8 എന്നിറങ്ങും?. കുറച്ചുകാലമായി ടെക്‌ലോകം ചോദിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇതുവരെയും നെക്‌സസ് 8 ടാബ്ലറ്റിനെ കുറിച്ച് ഗൂഗിള്‍ വ്യക്തമായി യാതൊന്നും പറഞ്ഞിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ പലതും ഉയരുന്നുണ്ട്.

എന്നാല്‍ ഒടുവില്‍ കേള്‍ക്കുന്ന വിവരമനുസരിച്ച് ഈ വര്‍ഷം ജൂലൈയില്‍ ടാബ്ലറ്റ് ലോഞ്ച് ചെയ്യുമെന്നാണ്. 8 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ടാബ്ലറ്റായിരിക്കും ഇതെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും നെക്‌സസ് 8-നെ കുറിച്ച് ഇതുവരെ കേട്ട അഭ്യൂഹങ്ങളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെക്‌സസ് 8-ന്റെ ഡിസ്‌പ്ലെ സംബന്ധിച്ച് രണ്ട് രീതിയിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. 8 ഇഞ്ച് സ്‌ക്രീന്‍ സൈസായിരിക്കും എന്നും 8.9 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും എന്നുമാണ് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. IHS ടെക്‌നോളജിയിലെ റോദ അലക്‌സാണ്ടറിന്റെ അഭിപ്രായപ്രകാരം കിന്‍ഡ്‌ലെ ഫയര്‍ HDX -നു സ്മാനമായി 2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8.9 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടാവുക.

 

നെക്‌സസ് 4, നെക്‌സസ് 5, നെക്‌സസ് 7 തുടങ്ങിയ ടാബ്ലറ്റുകളിലേതുപോലെ ഷ്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറായിരിക്കും പുതിയ നെക്‌സസ് ടാബ്ലറ്റില്‍ ഉണ്ടാവുക എന്ന് ചിലര്‍ പറയുമ്പോള്‍ ഇന്റല്‍ ആറ്റം പ്രൊസസറായിരിക്കും ഉണ്ടാവുക എന്ന അഭിപ്രായക്കാരും ഉണ്ട്.

 

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കും നെക്‌സസ് 8 ല്‍ ഉണ്ടാവുക എന്നുറപ്പാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് 4.5 ആണോ ആന്‍ഡ്രോയ്ഡ് 5 ആണോ പുതിയ വേര്‍ഷന്‍ എന്നറിയാന്‍ ഗൂഗിള്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ലോഞ്ച് ചെയ്യുന്നതുവരെ കാത്തിരിക്കണം.

 

നെക്‌സസ് 8-ല്‍ പിന്‍വശത്ത് 5 എം.പി. ക്യാമറയും പിന്‍വശത്ത് 1.3 എം.പി ക്യാമറയും ആയിരിക്കും ഉണ്ടാവുക എന്നും കേള്‍ക്കുന്നു.

 

നെക്‌സസ് 7 ലോഞ്ച് ചെയ്തത് ജൂലൈ മാസത്തിലായിരുന്നു. അതുകൊണ്ടുതന്നെ നെക്‌സസ് 8-ഉം ജൂലൈയില്‍ പുറത്തിറങ്ങുമെന്ന് കരുതുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot