Just In
- 11 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 13 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 15 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
- 16 hrs ago മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
Don't Miss
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഗൂഗിള്‍ നെക്സസ് ആന്‍ഡ്രോയിഡ് ടാബ്ലറ്റ് 6 മാസത്തിനകം
ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്ലറ്റ് കമ്പ്യൂട്ടറിനായുള്ള കാത്തിരിപ്പിന് അവസാനമായി. ഗാഡ്ജറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിള്‍ നെക്സസ് ടാബ്ലറ്റ് പുറത്തിറക്കാന്‍ പോകുന്ന കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ആന്‍ഡ്രോയിഡ് ഹണികോമ്പിനു പകരം ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്ഡ്വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് പ്രവര്‍ത്തിക്കുക എന്നതാണ് ഈ ടാബ്ലറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകര്‍ഷണീയമായ കാര്യം.
ഐസ് ക്രീം സാന്ഡ്വിച്ചിന്റെ അപ്ഗ്രേഡഡ് വേര്‍ഷനായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക. ഇവിടെ ഓപറേറ്റിംഗ് സിസ്റ്റം ബട്ടണുകളില്ലാതെ പ്രവര്‍ത്തിക്കും. അതായത് സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്യാന്‍ വശങ്ങളിലേക്ക് സൈ്വപ് ചെയ്താല്‍ മാത്രം മതിയാകും. ഈ ഫീച്ചര്‍ ബാറ്ററി ചാര്‍ജ് ഉപയോഗവും കുറയ്ക്കും.
കൂടുതല്‍ മികച്ച സുരക്ഷ ഒപ്ഷനുകളുമായാണ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്ഗ്രേഡഡ് വേര്‍ഷന്റെ വരവ്. ഒരാളില്‍ നിന്നും മെസ്സേജോ, ഫോണോ വന്നു കഴിഞ്ഞാല്‍ അയാളുടെ ഫോട്ടോ ഉപയോദപ്പെടുത്തും എന്നതാണ് മറ്റൊരു പ്രത്യേകത.
ഐസ് ക്രീം സാന്ഡ്വിച്ച് ഓപറേറ്റിംഗ് സിസ്റ്റം സ്ക്രീനിന്റെ താഴെയായി ഡോക്കും സജ്ജീകരിച്ചിട്ടുണ്ട്. ഓപറേറ്റിംഗ് സിസ്റ്റത്തിനെ കുറിച്ച് ഇതിരയൊക്കെ അറിയാറായെങ്കിലും ഗൂഗിള്‍ നെക്സസ് ടാബ്ലറ്റിന്റെ ഫീച്ചറുകളെയും, സ്പെസിഫിക്കേഷനുകളെയും കുറിച്ച് വ്യക്തമായ ചിതര്ം ഇതുവരെ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല.
ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്ഡ്വിച്ച് ആണെന്നും പ്രോസസ്സര്‍ ക്വാഡ് കോര്‍ ആണെന്നും മാത്രമാണ് ഇപ്പോള്‍ ടാബ്ലറ്റിനെ കുറിച്ച് ലഭ്യമായ വിവരം.
ഗൂഗിള്‍ നെക്സസിന്റെ നിര്‍മ്മാണത്തിലെ ഹാര്ഡ്വെയര് പങ്കാളി ആരാണെന്ന കാര്യവും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അസൂസോ, സാംസംഗോ ആവാനാണ് സാധ്യത എന്നാണ് സൂചന. ഭാവിയില്‍ ആപ്പിളും ഗൂഗിലും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകാനുള്ള എല്ലാ സാധയതകളും കാണുന്നുണ്ട്.
അടുത്ത ആറു മാസം കൂടി കാത്തിരിക്കേണ്ടി വരും ഗൂഗിള്‍ നെക്സസ് ടാബ്ലറ്റ് സ്വന്തമാക്കണമെങ്കില്‍. ഏതായാലും 2012ല്‍ ഇതു പുറത്തിറങ്ങുന്നതു വരെ ക്ഷമ കാണിച്ചേ മതിയാകൂ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470