ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് , സാംസങ്ങിന്റെ ഗൂഗിള്‍ ക്രോം ബുക്ക് പുറത്തിറങ്ങി

Posted By: Staff

ആഗോള ഉപകരണവിപണിയെ ഞെട്ടിയ്ക്കുവാനും, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ലോ ബജറ്റ് ആരാധകരെ പുളകം കൊള്ളിയ്ക്കാനുമായി സാംസങ്ങിന്റെ നിര്‍മാണത്തില്‍, ഗൂഗിളിന്റെ നാമധേയത്തില്‍ ഗൂഗിള്‍  ക്രോം ബുക്ക് എന്ന അള്‍ട്രാ സ്ലിം ലാപ്‌ടോപ് പുറത്തിറങ്ങി.  249 ഡോളര്‍,ഏകദേശം 13,500 രൂപ വിലയുള്ള ഈ മെലിഞ്ഞ ലാപ്‌ടോപ് ലോകത്തെ ഏറ്റവും വില കുറഞ്ഞതാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഗൂഗിള്‍ ക്രോം ഓ എസ്സിലാണ് ക്രോം ബുക്ക് പ്രവര്‍ത്തിയ്ക്കുന്നത്.കുറഞ്ഞ ഓഫ് ലൈന്‍ കഴിവുകളും,ഏകദേശം 8 സെക്കണ്ട് ബൂട്ടിംഗ് സമയവുമുള്ള ഈ ലാപ്‌ടോപ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ഉപയോഗിയ്ക്കുവാന്‍ വേണ്ടിയാണ് പ്രധാനമായും രൂപകല്പന ചെയ്തിരിയ്ക്കുന്നത്. വേഡ് പ്രോസസ്സിംഗ്, ഇന്‍സ്റ്റന്റ് മെസ്സേജിംഗ് തുടങ്ങിയ  പരമ്പരാഗത ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് ക്രോം വെബ് സ്‌റ്റോറില്‍ നിന്ന് വെബ് ആപ്ലിക്കേഷനുകള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും. മള്‍ട്ടി ലെയര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന  രൂപകല്പന ആന്റി വൈറസുകളുടെ ആവശ്യം അപ്രസക്തമാക്കുമെന്നാണ് ഗൂഗിളിന്റെ വാദം.

ക്യാമറ, മൈക്ക്, സ്റ്റോറേജ് ഉപകരണങ്ങള്‍ തുടങ്ങിയ യു എസ് ബി ഡിവൈസുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ലാപ്‌ടോപ്പിന്റെ കീ ബോഡ് Cr-48 ലേത് പോലെ തന്നെ വ്യത്യസ്തമാണ്. ഓരോ ബ്രൗസര്‍ വിന്‍ഡോകള്‍ തുറക്കാനും നിയന്ത്രിക്കാനും പ്രത്യേകം ബട്ടണുകള്‍ ഉണ്ട്. കാപ്‌സ് ലോക്ക് കീയ്ക്ക് പകരം വെബ് സെര്‍ച്ച് കീയാണുള്ളത്.

ക്രോം ബുക്കിന്റെ സവിശേഷതകള്‍

  • 1366 x 768 റെസല്യൂഷനുള്ള 11.6 ഇഞ്ച് സ്‌ക്രീന്‍0 .8  ഇഞ്ച്‌ തടിയും 1 .1  കിലോ ഭാരവും

  • 6.5 മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്

  • സാംസങ് എക്‌സിനോസ് 5 ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍

  • 100 ജി ബി ഗൂഗിള്‍ ഡ്രൈവ് ക്ലൗഡ് സ്റ്റോറേജ്  2 വിനൊപ്പം  സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്.

  • വൈ-ഫൈ

  • വി ജി എ ക്യാമറ

  • ഒരു യു എസ് ബി 3.0 പോര്‍ട്ട്, രണ്ട് യു എസ് ബി 2.0 പോര്‍ട്ട്

  • എച്ച് ഡി എം ഐ പോര്‍ട്ട്

  • ബ്ലൂടൂത്ത് 3.0


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Google Chrome Book-1

Google Chrome Book-1

Google Chrome Book-2

Google Chrome Book-2

Google Chrome Book-3

Google Chrome Book-3

Google Chrome Book-6

Google Chrome Book-6

Google Chrome Book7

Google Chrome Book7

Google Chrome Book-8

Google Chrome Book-8
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot