ഗൂഗിള്‍ 3 ഡി ടാബ്ലറ്റ് പുറത്തിറക്കി!!!

By Bijesh
|

ഉപയോഗിക്കുന്ന വ്യക്തിയുടെ ശാരീരിക ചലനങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന 3 ഡി ടാബ്ലറ്റ് ഗൂഗിള്‍ പുറത്തിറക്കി. പ്രൊജക്റ്റ് ടാങ്കോ പദ്ധതിയുടെ ഭാഗമായി ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്റ്റ്‌സ് ടീമാണ് ടാബ്ലറ്റ് വികസിപ്പിച്ചത്.

ഗൂഗിള്‍ 3 ഡി ടാബ്ലറ്റ് പുറത്തിറക്കി!!!

മനുഷ്യനെ പോലെ സ്വയം കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ഉപകരണങ്ങളെയും മാറ്റുക എന്നതാണ് പ്രൊജക്റ്റ് ടാങ്കേയുടെ ലക്ഷ്യം. സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

എന്നാല്‍ ഈ ടാബ്ലറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. ഗൂഗിളിന്റെ ഡെവലപ്പേഴ്‌സിനു മാത്രം ഉള്ളതാണ്. 1024 ഡോളര്‍ ആയിരിക്കും വില. നിലവില്‍ 4000 3 ഡി ടാബ്ലറ്റുകള്‍ ഗൂഗിള്‍ നിര്‍മിച്ചുകഴിഞ്ഞു.

7 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ടാബ്ലറ്റില്‍ ടെഗ്ര K1 പ്രൊസസറാണ് ഉള്ളത്. 128 ജി.ബി. മെമ്മറി, 4 ജി.ബി. റാം, മോഷന്‍ ട്രാക്കിംഗ് ക്യാമറ, വൈ-ഫൈ, BTLE, 4 ജി, LTE എന്നിവയാണ് ടാബ്ലറ്റ്ിന്റെ പ്രത്യേകതകള്‍.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X