എച്ച്‌സിഎല്‍ മി വൈ2 ടാബ് 15,000 രൂപയ്ക്ക്

Posted By: Staff

എച്ച്‌സിഎല്‍ മി വൈ2 ടാബ് 15,000 രൂപയ്ക്ക്

എച്ച്‌സിഎല്‍ മി വൈ2 (HCL ME Y2) ടാബ്‌ലറ്റ് വില്പനക്കെത്തി. 3ജി പിന്തുണയുള്ള ഈ ടാബ് 14,999 രൂപയ്ക്കാണ് വാങ്ങാനാകുക. ആന്‍ഡ്രോയിഡ്  ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ടാബിന് 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. ഈ മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെയുടെ റെസലൂഷന്‍ 1024x600 പിക്‌സലാണ്.

കോര്‍ടക്‌സ് എ9 1 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് ഇതിലേത്. റാം ശേഷി 1 ജിബിയും. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ടാബ്‌ലറ്റിന്റെ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് വീണ്ടും വിപുലപ്പെടുത്താനാകും. കണക്റ്റിവിറ്റിക്കായി മിനി യുഎസ്ബി, മിനി എച്ച്ഡിഎംഐ പോര്‍ട്ടുകളുണ്ട്. വൈഫൈ, 3ജി, ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 4000mAh ബാറ്ററിയാണ് മറ്റൊരു ഘടകം.

ചില ആപ്ലിക്കേഷനുകള്‍ ടാബ്‌ലറ്റില്‍ പ്രീ ഇന്‍സ്റ്റാള്‍ളായി ലഭിക്കും. പ്രമുഖ മ്യൂസിക് ആപ്ലിക്കേഷനായ ഹംഗാമ (Hangama Application) മി വൈ2 ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് മ്യൂസിക്, വീഡിയോ, റിംഗ്‌ടോണ്‍ ഡൗണ്‍ലോഡിംഗ് ലഭ്യമാക്കുന്നുണ്ട്. മൂന്ന് മാസത്തേക്ക് ഉപഭോക്താക്കള്‍ക്ക്  സൗജന്യമായി ഡൗണ്‍ലോഡിംഗ് ചെയ്യാം.

റിലയന്‍സിന്റെ മൂവി ഓണ്‍ ഡിമാന്‍ഡ് സേവനമായ ബിഗ്ഫഌക്‌സ് വഴി 1 രൂപ മുടക്കി പരിധിയില്ലാതെ സിനിമകള്‍ ആസ്വദിക്കാനും സാധിക്കും. തിങ്ക്ഫ്രീ ഓഫീസ് മൊബൈല്‍ സ്യൂട്ട്, സാവ്ന്‍ എന്നീ ആപ്ലിക്കേഷനുകള്‍ യഥാക്രമം എംഎസ് ഓഫീസ് ഡോക്‌സ് എഡിറ്റ് ചെയ്യാനും സംഗീതം ആസ്വദിക്കാനുമായി വൈ2 ടാബില്‍ ലഭ്യമാണ്. ലി്ങ്ക്ഡ്ഇന്‍, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളും ഇതിലുണ്ട്.

എച്ച്‌സിഎല്ലിന്റെ മി ആപ്ലിക്കേഷന്‍ സ്റ്റോറും (ME App Store) വൈ2 ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാം. ഇതില്‍ ഈ ടാബിന് ഇണങ്ങുന്ന 15,000ലേറെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot