ഒരു ലാപ്ടോപ്പ് തിരഞ്ഞ് മടുത്തോ? ഇതാ 30,000 രൂപക്ക് താഴെ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ മികച്ച 10 ലപ്പ്ടോപ്പുകൾ
പുതിയ അധ്യായന വർഷം തുടങ്ങിയിരിക്കുകയാണല്ലോ, ഈ വേളയിൽ വിദ്യാർത്ഥികൾക്കായി വാങ്ങാൻ പറ്റിയ ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്ന ചില ലാപ്‌ടോപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. 30000 രൂപക്ക് താഴെ വില വരുന്ന ഇന്ത്യയിൽ നമുക്ക് വാങ്ങാൻ പറ്റുന്ന 10 ലാപ്ടോപ്പുകളാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

Asus X541UA-XO561T: 26,199 രൂപ(യഥാർത്ഥ വില – 30,990 രൂപ)
വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന Asus X541UA-XO561T ഇന്റൽ ആറാം തലമുറയിൽ പെട്ട കോർ i3 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്. 4 ജിബി റാം, 1 ടിബി മെമ്മറി എന്നിവയുള്ള ഈ ലാപ്ടോപ് സ്ക്രീൻ സൈസ് വരുന്നത് 15.6 ഇഞ്ച് ആണ്. ചില ഓഫറുകൾ പ്രകാരം 4791 രൂപ മുതൽ നിങ്ങൾക്ക് ഇത് വാങ്ങിത്തതുടങ്ങാം.

HP 15q-BY003AU 2017: 25,545 രൂപ (യഥാർത്ഥ വില – 26,477 രൂപ)
AMD A6-9220 പ്രോസസർ കരുത്തോടെ എത്തുന്ന എച്പിയിടെ 15q-BY003AU 2017 മോഡൽ ഈ നിരയിൽ വാങ്ങാൻ പറ്റിയ മറ്റൊരു ലാപ് ആണ്. 4ജിബി റാം, 500 ജിബി മെമ്മറി, എച്ഡി വെബ്ക്യാം, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. 1000 രൂപയോളം വരുന്ന ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.

ലെനോവോ ഐഡിയപാഡ് 320E : 28,990 രൂപ (യഥാർത്ഥ വില - 40,890)
ലെനോവൊ ഐഡിയപാഡ് 320E എത്തുന്നത് വിൻഡോസ് 10, ഇന്റലിന്റെ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 2 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ്. 30-വാട്ട് ബാറ്ററി ബാറ്ററിയോട് കൂടിയാണ് ഈ ലാപ് എത്തുന്നത്. ഇതിന്റെ വിലയിൽ 11,900 രൂപയോളം ഓഫർ ലഭ്യവുമാണ്.

ലെനോവോ ഐഡിയപാഡ് 320 (80XG008MIN): 26,490 രൂപ (യഥാർത്ഥ വില - 37,290 രൂപ)
നിങ്ങൾക്ക് ചെറിയ സ്ക്രീനിൽ ഒരു കോംപാക്ട് ഡിവൈസ് ആണ് ആവശ്യമെങ്കിൽ ഈ ലാപ്ടോപ് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റൽ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ് എന്നിവയും വിൻഡോസ് 10 സിസ്റ്റാവുമാണ് ഈ ലാപ്‌ടോപ്പിൽ ഉള്ളത്. സിഡി ഡ്രൈവ് കൂടെ വരുന്നില്ല എന്നൊരു പ്രശ്നമുണ്ട്. 10,800 രൂപ വരെ കിഴിവും നിങ്ങൾക്ക് ലഭിക്കും.

ഡെൽ ഇൻസ്പിറോൺ 15 3567 : 29,499 രൂപ (യഥാർത്ഥ വില - 42,272 രൂപ)
വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഡെൽ ഇൻസ്പിറോൺ 15 3567ൽ ഇന്റൽ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി റാം, 15.6 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് ഉള്ളത്. മൊത്തം 12,773 രൂപ വരെ ഓഫറും ലഭ്യമാണ്.

HP 15-BS637TU: 29,490 രൂപ (യഥാർത്ഥ വില - 39,222 രൂപ)
എച്പിയുടെ 15-BS637TU മോഡൽ എത്തുന്നത് വിൻഡോസ് 10 ഒഎസിൽ തന്നെയാണ്. 4 ജി.ബി. റാം, 1 ടിബി മെമ്മറി എന്നിവയുള്ള ലാബിൽ ആറാം ജനറേഷൻ ഇന്റൽ കോർ ഐ 3 പ്രൊസസ്സറാണ് ഉള്ളത്. ആന്റി ഗ്ലേറും ഫാസ്റ്റ് ചാർജ് പിന്തുണയും കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആൻഡ് സ്റ്റുഡന്റ് 2016ഉം ഇതിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പിന് 9,732 രൂപ വരെ കിഴിവും ലഭ്യമാണ്.

HP 15 - BS662TU: 29,701 രൂപ (യഥാർത്ഥ വില - 36,200 രൂപ)
HPയുടെ മറ്റൊരു മോഡലായ 15 - BS662TU നിങ്ങൾക്ക് നൽകുന്നത് 15.6 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ, ഇന്റൽ ഏഴാം തലമുറ ഐ 3 പ്രോസസർ, 4 ജി.ബി. ഡിഡിആർ റാം, 1 ടിബി ഹാർഡ് ഡ്രൈവ് എന്നിവയാണ്. ഇപ്പോൾ ലാപ്ടോപ് വാങ്ങുന്നവർക്ക് 6,499 രൂപ വരെ കിഴിവും ലഭ്യമാണ്.

അസൂസ് R542BP-GQ058T: 25,299 രൂപ (യഥാർത്ഥ വില 30,990 രൂപ)
അസൂസ് മോഡലായ R542BP-GQ058T എത്തുന്നത് 15.6 ഇഞ്ച് സ്ക്രീൻ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ് തുടങ്ങിയവയോടെയാണ്. എഎംഡി ഡ്യുവൽ കോർ A9-9420 പ്രൊസസ്സറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പ് 5,691 രൂപയോളം കിഴിവിൽ ഇപ്പോൾ വാങ്ങാം.

ACER ESPIRE-E5 -575 / CI3: 29,400 രൂപ (യഥാർത്ഥ വില - 39,000)
ഏസർ ESPIRE-E5 -575 / CI3 എന്ന ഈ മോഡൽ വിൻഡോസ് 10 ഒ.എസ്, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ് എത്തുന്നത്. 2.23 കിലോഗ്രാം ഭാരമാണ് ഇതിന് വരുന്നത്. 9,600 രൂപയോളം കിഴിവിൽ ഇത് ലഭ്യമാകും.

Acer Aspire 3 A315-51-356P: 25,990 രൂപ (യഥാർത്ഥ വില - 34,999)
വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ഏസർ ആസ്പയർ 3 A315-51-356P എത്തുന്നത് ആറാം തലമുറ ഇന്റൽ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ്. യഥാർത്ഥ വിലയേക്കാൾ 9,009 രൂപ കിഴിവിൽ ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും.


Click it and Unblock the Notifications








