വിന്‍ഡോസ് പിസിയിലുള്ളത് എന്തും മറച്ച് വയ്ക്കാം

By: Archana V

സ്വന്തം വീട്ടില്‍ ആണെങ്കില്‍ പോലും കുറച്ച് സ്വകാര്യത ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ പൊതുവായിട്ട് ഒരു ഡെസ്‌ക്ടോപ്പാണ് ഉപയോഗിക്കുന്നത് എങ്കില്‍ മറ്റുള്ളവരില്‍ നിന്നും മറച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ചില വ്യക്തിപരമായ ഫയലുകള്‍ എല്ലാവര്‍ക്കും ഉണ്ടാകും.

വിന്‍ഡോസ് പിസിയിലുള്ളത് എന്തും മറച്ച് വയ്ക്കാം

സുപ്രധാന ഡോക്യുമെന്റുകള്‍, വീഡിയോ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.ഇതിന് പുറമെ ഫയലുകള്‍ മറച്ച് വയ്ക്കുന്നതിലൂടെ മറ്റുള്ളവര്‍ ഇവ അറിയാതെ ഡിലീറ്റ് ചെയ്യുന്നത് തടയാനും കഴിയും .

നിങ്ങളുടെ ഫയലുകള്‍ മറ്റുള്ളവരില്‍ നിന്നും മറച്ച് വയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇന്നിവിടെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫയല്‍ എക്‌സ്‌പോളര്‍ ഉപയോഗിച്ച് ഫയലുകളും ഫോള്‍ഡറുകളും മറയ്ക്കുന്നതിന്

സ്‌റ്റെപ് 1
ഫയല്‍ എക്‌സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്യുക

സ്റ്റെപ് 2
മറച്ച് വയ്‌ക്കേണ്ട ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡറിലേക്ക് പോവുക

സ്‌റ്റെപ് 3
റൈറ്റ് ക്ലിക് ചെയ്ത് പ്രോപര്‍ട്ടീസ് എടുക്കുക

സ്റ്റെപ് 4
ജനറല്‍ ടാബില്‍ ആട്രിബ്യൂട്‌സിന് താഴെ ഹിഡന്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക

സ്റ്റെപ് 5
് അപ്ലെയില്‍ ക്ലിക് ചെയ്യുക

കമാന്‍ഡ് പ്രോംപ്ട് ഉപയോഗിച്ച് ഫയല്‍ മറച്ച് വയ്ക്കാന്‍

സ്റ്റെപ് 1
സ്റ്റാര്‍ട്ടില്‍ ക്ലിക് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക

സ്റ്റെപ് 2
നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഫോള്‍ഡറിലേക്ക് ചെന്നെത്താന്‍ താഴെ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക. എന്റര്‍ അമര്‍ത്തുക

'cd C:Usersadmindesktopfiles'

കമാന്‍ഡില്‍ cd യ്ക്ക് ശേഷമുള്ള പാത്തിന് പകരം നിങ്ങളുടെ ഫയലിലേക്കോ ഫോള്‍ഡറിലേക്കോ ഉള്ള പാത്ത് നല്‍കുക.

സ്റ്റെപ് 3
ഒരു ഫോള്‍ഡര്‍ അല്ലെങ്കില്‍ ഫയല്‍ ഹൈഡ് ചെയ്യുന്നതിന് താഴെ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിക്കുക

'attrib+ h'abc'

മുകളില്‍ പറഞ്ഞിരിക്കുന്ന കമാന്‍ഡില്‍ 'abc' യ്ക്ക് പകരം നിങ്ങളുടെ ഫോള്‍ഡറിന്റെ അല്ലെങ്കില്‍ ഫയലിന്റെ പേര് നല്‍കുക.

ബാന്‍ഡ്‌വിഡ്ത് നിയന്ത്രിക്കുന്ന 5 മികച്ച വിന്‍ഡോസ് 10 ടൂളുകള്‍

ഡിസ്‌ക് മാനേജ്‌മെന്റ് സൗകര്യം ഉപയോഗിച്ച് ഫയല്‍ ഹൈഡ് ചെയ്യാന്‍

സ്റ്റെപ് 1

ആദ്യം റണ്‍ ഡയലോഗ് ബോക്‌സ് ഓപ്പണ്‍ ചെയ്യുന്നതിന് വിന്‍ഡോസ് കീ + R ല്‍ പ്രസ്സ് ചെയ്യുക. അതിന് ശേഷം diskmgmt.msc എന്ന് ഓപ്പണ്‍ ബോക്‌സില്‍ ടൈപ്പ് ചെയ്ത് ക്ലിക് ചെയ്യുക.

സ്റ്റെപ് 2
ഇനി നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവില്‍ റൈറ്റ് ക്ലിക് ചെയ്ത് change Drive letter and path സെലക്ട് ചെയ്യുക

സ്റ്റെപ് 3
Change Drive Letter and Path ല്‍ നിന്നും ഡ്രൈവ് ലെറ്റര്‍ സെലക്ട് ചെയ്യുക, റിമൂവില്‍ ക്ലിക് ചെയ്യുക, അതിന് ശേഷം ഒകെ ക്ലിക് ചെയ്യുക

സ്റ്റെപ് 4
വാണിങ് ഡയലോഗ് ബോക്‌സ് വരികയാണെങ്കില്‍ ഡ്രൈവ് ലെറ്റര്‍ റിമൂവ് ചെയ്യുന്നതിന് യെസില്‍ ക്ലിക് ചെയ്യുക.

തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക

മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഫയല്‍ ഹൈഡ് ചെയ്യാന്‍ തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ഫയല്‍ഫ്രണ്ട്, സീക്രട്ട് ഡിസ്‌ക്, ഈസി ഫയല്‍ ലോക്കര്‍ തുടങ്ങി നിരവധി ഫലപ്രദമായ സോഫ്റ്റ്‌വെയറുകള്‍ ഇതിനായി ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We all need privacy even in the family! If we are sharing a desktop, we may have some personal files that we want to hide from others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot