ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറുമായി ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു

|

ഹോണർ വി 40 5 ജി സ്മാർട്ട്‌ഫോണിനൊപ്പം ഹോണർ മാജിക്ബുക്ക് 14, ഹോണർ മാജിക്ബുക്ക് 15 2021 ലാപ്‌ടോപ്പുകൾ മോഡലുകൾ ചൈനയിൽ അവതരിപ്പിച്ചു. രണ്ട് ലാപ്ടോപ്പുകളിലും ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7-1165G7 പ്രോസസറുകളും എൻവിഡിയ ജിഫോഴ്സ് MX450 വരെയുള്ള ഒരു പ്രത്യേക ഗ്രാഫിക്സും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രീവിയസ് ജനറേഷൻ ലാപ്ടോപ്പ് മോഡലുകളെ അപേക്ഷിച്ച് ഈ രണ്ട് ലാപ്‌ടോപ്പുകളുടെയും മൊത്തത്തിലുള്ള പ്രകടനം 49 ശതമാനം ഉയർന്നുകാണുന്നതായി ഹോണർ പറയുന്നു. പുതിയ ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 എന്നിവയിൽ വൈ-ഫൈ 6, 2 എക്സ് 2 മിമോ ഡ്യുവൽ ആന്റിന ഡിസൈൻ എന്നിവ വയർലെസ് സ്പീഡ് 2,400 എംബിപിഎസ് വരെ സജ്ജീകരിച്ചിരിക്കുന്നു.

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: വിലയും, വിൽപ്പനയും

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: വിലയും, വിൽപ്പനയും

16 ജിബി റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 ഹോണർ മാജിക്ബുക്ക് 14 2021 വേരിയന്റിന് സിഎൻവൈ 4,899 (ഏകദേശം 55,100 രൂപ) മുതൽ വില വരുന്നു. എന്നാൽ, ഇത് ആദ്യ വിൽപ്പനയിൽ സിഎൻ‌വൈ 4,699 (ഏകദേശം 52,900 രൂപ) പ്രത്യേക വിലയ്ക്ക് ലഭ്യമാകും. ഹോണർ മാജിക്ബുക്ക് 15 2021 സി‌എൻ‌വൈ 4,899 (ഏകദേശം 55,100 രൂപ) ആരംഭ വിലൽ ഇതേ സവിശേഷതകളോടെയാണ് വരുന്നത്. ഇത് സി‌എൻ‌വൈ 4,699 (ഏകദേശം 52,900 രൂപ) എന്ന പ്രത്യേക വിലയിൽ ലഭ്യമാണ്. രണ്ട് നോട്ട്ബുക്കുകളുടെയും വിൽപ്പന ജനുവരി 27 മുതൽ ആരംഭിക്കും. ഈ രണ്ട് ലാപ്ടോപ്പുകളും ഒരൊറ്റ ഗ്ലേഷ്യൽ സിൽവർ കളർ ഓപ്ഷനിലാണ് വരുന്നത്.

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021 എന്നിവയ്ക്ക് സമാനമായ സവിശേഷതകളാണ് വരുന്നത്. ഇതിൽ ആകെ വ്യത്യാസപ്പെട്ടിരിക്കുന്നത് വലുപ്പത്തിൽ മാത്രമാണ്. ഹോണർ മാജിക്ബുക്ക് 14 2021 ന് 14 ഇഞ്ച് ഫുൾ എച്ച്ഡി (1,080x1,920 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. 16: 9 ആസ്പെക്റ്റ് റേഷിയോയും 84 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുണ്ട്. ഹോണർ മാജിക്ബുക്ക് 15 2021 ന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,080x1,920 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 16: 9 ആസ്പെക്റ്റ് റേഷിയോയും 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുണ്ട്.

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7-1165G7 പ്രോസസ്സറുകൾ

രണ്ട് ലാപ്ടോപ്പുകളും എൻവിഡിയ ജിഫോഴ്സ് MX450 ഡിസ്ക്രീറ്റ് ഗ്രാഫിക്സുമായി ജോടിയാക്കിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7-1165G7 പ്രോസസ്സറുകളിലാണ് പ്രവർത്തിക്കുന്നത്. വിൻഡോസ് 10 ഹോമിൽ നോട്ട്ബുക്കുകൾ പ്രവർത്തിക്കുന്നു. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായാണ് ലാപ്ടോപ്പുകൾ വരുന്നത്. വൈ-ഫൈ 6, 2 എക്സ് 2 മിമോ ഡ്യുവൽ ആന്റിന, ബ്ലൂടൂത്ത് 5.1, എച്ച്ഡിഎംഐ പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021 എന്നിവയിൽ 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാമും പവർ ബട്ടണുമായി സംയോജിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

ഹോണർ മാജിക്ബുക്ക് 14 2021

ഹോണർ മാജിക്ബുക്ക് 14 2021 ന് 56Whr ബാറ്ററിയും ഹോണർ മാജിക്ബുക്ക് 15 2021 ന് 42Whr ബാറ്ററിയും ഉണ്ട്. ഹോണർ മാജിക്ബുക്ക് 14 വേരിയൻറ് ഏകദേശം 10.2 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് അവകാശപ്പെടുന്നു. അതേസമയം, മാജിക്ബുക്ക് 15 7.6 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, മൈക്ക് / ഓഡിയോ കോംബോ ജാക്ക് എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഹോണർ മാജിക്ബുക്ക് 14 2021 ന് ഭാരം 1.38 കിലോഗ്രാം, ഹോണർ മാജിക്ബുക്ക് 15 2021 ന് ഭാരം 1.56 കിലോഗ്രാം എന്നിങ്ങനെ വരുന്നു.

Best Mobiles in India

English summary
Along with the Honor V40 5G smartphone, the Honor MagicBook 14 and Honor MagicBook 15 2021 versions have been launched in China. Up to 11th-Gen Intel Core i7-1165G7 processors and up to Nvidia GeForce MX450 discrete graphics are supported on the two laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X