പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡിലിറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുന്നതെങ്ങനെ

By Bijesh
|

പലപ്പോഴും നമ്മുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലെ ആവശ്യമുള്ള ഡാറ്റകള്‍ അബദ്ധത്തിലോ അല്ലാതെയോ ഡിലിറ്റ് ആയി എന്നു വരാം. ചിലപ്പോള്‍ നമ്മള്‍തന്നെ അറിയാതെ ഡിലിറ്റ് ബട്ടണ്‍ അമര്‍ത്തിയായിരിക്കും ഇത് നഷ്ടപ്പെടുത്തുന്നത്.

 

ഇത്തരത്തില്‍ നഷ്ടപ്പെട്ട ഫയല്‍ പിന്നീട് അത്യവശ്യമായി തോന്നാം. അങ്ങനെയുള്ള അവസരങ്ങളില്‍ അത് വീണ്ടെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. റീസൈക്കിള്‍ ബിന്നില്‍ നിന്ന് ഫയലുകള്‍ വീണ്ടെടുക്കാന്‍ മിക്കവര്‍ക്കും അറിയാം.

എന്നാല്‍ റീ സൈക്കിള്‍ ബിന്നില്‍ നിന്ന് പോയ ഫയലുകള്‍ തിരിച്ചെടുക്കാനും സാധിക്കും അതെങ്ങനെയെന്നാണ് ചുവടെ പറയുന്നത്.

#1

#1

സാധാരണ നിലയില്‍ ഡിലിറ്റ് ചെയ്ത ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ ഉണ്ടായിരിക്കും. അത് വീണ്ടെടുക്കുന്നതിന് ആദ്യം റീസൈക്കിള്‍ ബിന്‍ ഓപ്പണ്‍ ചെയ്യുക

 

#2

#2

ഇനി നിങ്ങളുടെ നഷ്ടമായ ഫയല്‍ അവിടെ ഉണ്ടെങ്കില്‍ അതില്‍ റൈറ്റ് ക്ലിക് ചെയ്യുക. എന്നിട്ട് റീ സ്‌റ്റോര്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതി. നേരത്തെ സിസ്റ്റത്തില്‍ ഏതു ഫോള്‍ഡറിലായിരുന്നുവോ ഫയല്‍ ഉണ്ടായിരുന്നത് അവിടേക്കുതന്നെ അത് സേവ് ചെയ്യപ്പെടും.

 

#3

#3

ഇനി റീസൈക്കിള്‍ ബിന്നില്‍ ഫയല്‍ കാണുന്നില്ലെങ്കില്‍, ഡിലിറ്റ് ആകുന്നതിനു മുമ്പ് ഫയല്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡറിലേക്ക് പോവുക.

 

#4
 

#4

ആ ഫോള്‍ഡറില്‍ റൈറ്റ് ക്ലിക് ചെയ്യുമ്പോള്‍ റീസ്‌റ്റോര്‍ പ്രീവിയസ് സെഷന്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക. ഫോള്‍ഡറിനെ പൂര്‍വാവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് ഇത്. നിശ്ചിത സമയം വരെയുള്ള ഫയലുകള്‍ ഇത്തരത്തില്‍ ലഭിക്കും. എന്നാല്‍ എല്ലാ സിസ്റ്റങ്ങളിലും ഈ ഓപ്ഷന്‍ ലഭിക്കണമെന്നില്ല.

 

#5

#5

സാധാരണ നിലയില്‍ ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ നിന്ന് ഡിലിറ്റ് ചെയ്താലും അത് ഹാര്‍ഡ് ഡ്രൈവിലേക്കാണ് പോകുന്നത്. ഹാര്‍ഡ് ഡ്രൈവ് നിറയുമ്പോള്‍ മാത്രമെ ഇത് പോവുകയുള്ളു. അതുകൊണ്ട് ഹാര്‍ഡ് ഡ്രൈവിലുള്ള ഫയലുകള്‍ വീണ്ടെടുക്കാവുന്നതാണ്. അതിനു സഹായിക്കുന്ന ചില സോഫ്റ്റ്‌വെയറുകളുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം

 

#6

#6

സൗജന്യമായതും ഏറ്റവും എളുപ്പത്തില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നതുമായ സോഫ്റ്റ്‌വെയറാണ് ഇത്. ഹാര്‍ഡ് ഡ്രൈവിനു പുറമെ യു.എസ്.ബി. ഡ്രൈവ്, ഡി.വി.ഡി, സി.ഡി. ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്നെല്ലാം ഡിലിറ്റ് ആയ ഫയല്‍ തിരിച്ചെടുക്കാന്‍ ഈ സോഫ്റ്റ്‌വെയറിനു സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

#7

#7

മറ്റൊരു മികച്ച സോഫ്റ്റ്‌വെയറാണ് ഗ്‌ളേറി അണ്‍ഡിലിറ്റ്. ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമാണ് ഇത്. ഡിലിറ്റ് ചെയ്യപ്പെട്ടതും വീണ്ടെടുക്കാവുന്നതുമായ ഫയലുകളും ഫോള്‍ഡറുകളും ഈ സോഫ്റ്റ്‌വെയര്‍ കാണിച്ചുതരും. ഹാര്‍ഡ് ഡ്രൈവിനു പുറമെ യു.എസ്.ബി. ഡ്രൈവ്, ഡി.വി.ഡി, സി.ഡി. ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്നെല്ലാം ഡിലിറ്റ് ആയ ഫയല്‍ തിരിച്ചെടുക്കാന്‍ ഈ സോഫ്റ്റ്‌വെയറിനു സാധിക്കും. ഇതും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

#8

#8

ഇതും ഉപയോഗിക്കാന്‍ സൗകരയപ്രദമാണ്. ഒരു പ്രത്യേക ഫയല്‍ സെര്‍ച് ചെയ്യുന്നതിനു പകരം ഡ്രൈവുകള്‍ മുഴുവനായി സ്‌കാന്‍ ചെയ്ത് എല്ലാ ഫയലുകളും കാണിച്ചുതരാന്‍ സോഫ്റ്റ്‌വെയറിന് സാധിക്കും. ഇതും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

 

#9

#9

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന സോഫ്റ്റ്‌വെയറാണ് ഇതും. വളരെ വേഗത്തില്‍ ഡിലിറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ സോഫ്റ്റ്‌വെയറിനു സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

#10

#10

ഒറ്റ ക്ലിക്കില്‍ ഡിലിറ്റ് ആയ ഫയലുകള്‍ മുഴുവന്‍ കാണിച്ചുതരുന്ന സോഫ്റ്റ്‌വെയറാണ് ഇത്. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

കമ്പ്യൂട്ടറില്‍ നിന്ന് ഡിലിറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുന്നതെങ്ങന
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X