വിലക്കുറവില്‍ ഒരു എച്ച്പി വിസ്മയം

Posted By: Staff

വിലക്കുറവില്‍ ഒരു എച്ച്പി വിസ്മയം

ആഗോള കമ്പനികള്‍ ഏറ്റവും കൂടുതല്‍ പരസ്പരം മത്സരിക്കുന്ന ഒരു വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ എച്ച്പിയുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ് എച്ച്പി 430 ലാപ്‌ടോപ്പുകള്‍. ഇതിന്റെ വിസ്മയിപ്പിക്കുന്ന വിലക്കുറവ് ഇതിന് ആവശ്യക്കരെ വര്‍ദ്ധിപ്പിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.

ഇതിന്റെ പ്രോസസ്സര്‍ ഇന്റല്‍ പ്രീമിയം ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ ആയതുകൊണ്ട് തന്നെ പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ആന്താരാഷ്ട്ര നിലവാരം പുലര്‍ത്തും എന്നാണ് കരുതപ്പെടുന്നത്. മികച്ച റെസൊലൂഷനും, ഗെയിമിംഗ് അനുഭവവും തരുന്ന ഇന്റല്‍ ഗ്രാഫിക്‌സും ഈ എച്ച്പി ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

1366 x 768 പികിസല്‍ റെസൊലൂഷനുള്ള 14 ഇഞ്ച് ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ, 8 ജിബി കരെയുള്ള റാം എന്നിവയെല്ലാം എച്ച്പി 430 ലാപ്‌ടോപ്പിന് സ്വന്തമെന്നറിയുമ്പോള്‍ ആരും ഇതൊന്നു സ്വന്തമാക്കാന്‍ ആഗ്രഹിച്ചു പോകും തീര്‍ച്ച.

കാര്ഡ് റീഡര്‍ 0.3 മെഗാപിക്‌സല്‍ വെബ് ക്യാം, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, 3 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് എന്നീ പ്രത്യേകതകളും സ്വന്തമായുള്ള എച്ച്പി 430യുടെ ഭാരം വെറും 2.27 കിലോഗ്രാം ആയതുകൊണ്ട് കൊണ്ടു നടക്കാന്‍ താരതമ്യേന എളുപ്പമായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പക്ഷേ യഥാര്‍ത്ഥ എച്ച്പി വിസ്മയം ഇതിലൊന്നുമല്ല, മറിച്ച് എച്ച്പി 430 ലാപ്‌ടോപ്പിന്റെ വിലയിലാണ്. വെറും 19,999 രൂപ മാത്രം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot