69,000 രൂപയ്ക്ക് എച്ച്പി എലൈറ്റ്ബുക്ക് 2170പി ലാപ്‌ടോപ് അവതരിപ്പിച്ചു

Posted By: Staff

69,000 രൂപയ്ക്ക് എച്ച്പി എലൈറ്റ്ബുക്ക് 2170പി ലാപ്‌ടോപ് അവതരിപ്പിച്ചു

എച്ച്പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ബിസിനസ് ലാപ്‌ടോപാണ് എലൈറ്റ്ബുക്ക് 2170പി (Elitebook 2170p). 69,000 രൂപയ്ക്കാണ്  വിന്‍ഡോസ് 7 ഒഎസ് പിന്തുണയുള്ള ഈ ലാപ്‌ടോപ് വില്പനക്കെത്തുന്നത്.

മറ്റ് ലാപ്‌ടോപ് ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സ്‌ക്രീനാണ് ഇതിന്റേത്. 11.6 ഇഞ്ച് സ്‌ക്രീനിന്റെ റെസലൂഷന്‍ 1366x768 പിക്‌സലാണ്. ഭാരം 1.31 കിലോഗ്രാം ആയതിനാല്‍ യാത്രാവേളകളില്‍ സിസ്റ്റം കൂടെക്കരുതുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. 8 മണിക്കൂറാണ് ബാറ്ററി ദൈര്‍ഘ്യം.

ബാക്ക്‌ലൈറ്റ് സൗകര്യമുള്ള ഫുള്‍ സൈസ്ഡ് കീബോര്‍ഡാണിതിലുള്ളത്. അതിനാല്‍ വെളിച്ചക്കുറവിലും ടൈപ്പിംഗ് എളുപ്പമാകും. കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന ഇന്റലിന്റെ തേഡ് ജനറേഷന്‍ ഐവി ബ്രിഡ്ജ് പ്രോസസറാണ് ഇതിലെ മറ്റൊരു ഘടകം. 500ജിബി ഹാര്‍ഡ് ഡ്രൈവ്് ശേഷിയുള്ള ലാപ്‌ടോപിന്റെ വെര്‍ച്വല്‍ മെമ്മറി 16ജിബി വരെ വിപുലപ്പെടുത്താനാകും.

വിവിധ സെക്യൂരിറ്റി, മാനേജ്‌മെന്റ് സൗകര്യങ്ങളോടെയാണ് എച്ച്പി ഈ ലാപ്‌ടോപിനെ അവതരിപ്പിച്ചിരിക്കുന്നത്. എച്ച്പി ഫിറ്റ്‌ടൈറ്റ് ബാറ്റററി ലോക്ക്, ലേസര്‍ പ്രിസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എച്ച്പി ഡിസ്‌പ്ലെസെയ്ഫ് ഫ്രെയിം, എച്ച്പി ഡ്യുറകെയ്‌സ്, എച്ച്പി പവര്‍ അസിസ്റ്റന്റ് എന്നീ സെക്യൂരിറ്റി, മാനേജ്‌മെന്റ് സൗകര്യങ്ങളാണ് ഉള്‍പ്പെടുന്നത്.

ഇവയില്‍ ഷോക്ക്, വീഴ്ച പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ബാറ്ററിയെ സംരക്ഷിക്കാന്‍ ഫിറ്റ്‌ടൈറ്റ് ബാറ്ററി ലോക്കിനാകും. ഡിസ്‌പ്ലെ പാനലിന്റെ സംരക്ഷണമാണ്  ഡിസ്‌പ്ലെസെയ്ഫ് ഫ്രെയിം വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞതോതില്‍ ഊര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി ദൈര്‍ഘ്യം ഉയര്‍ത്താനാണ് പവര്‍ അസിസ്റ്റന്റ് സഹായിക്കും. ഊര്‍ജ്ജോപഭോഗം എത്രത്തോളമുണ്ടെന്നും ഇതിലൂടെ അറിയാന്‍ സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot