എച്ച്പിയുടെ പുതിയ ലാപ്‌ടോപ്പ്, എന്‍വി 14-1196ഇഎ

Posted By: Super

എച്ച്പിയുടെ പുതിയ ലാപ്‌ടോപ്പ്, എന്‍വി 14-1196ഇഎ

ബീറ്റ്‌സിന്റ നിറങ്ങളില്‍ നിന്നും ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എച്ച്പി പുറത്തിറക്കുന്ന ലാപ്‌ടോപ്പാണ് എന്‍വി 14-1196ഇഎ. ബീറ്റ്‌സിന്റെ ചുവപ്പു നിറമാണ് കാര്യമായി ഈ പുതിയ എച്ച്പി ലാപ്‌ടോപ്പിന്റെ ഡിസൈനില്‍ ഉള്ളത്. എന്നാല്‍ സ്റ്റൈല്‍, പ്രവര്‍ത്തനക്ഷമത, സ്പീക്കര്‍ എന്നിവയുടെ കാര്യത്തില്‍ എന്‍വി ബീറ്റ്‌സിനൊപ്പം എത്തുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

4 ജിബി റാമിനൊപ്പം 1.6 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ7-ക്യു720 പ്രോസസ്സറിന്റെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ എച്ച്പി ലാപ്‌ടോപ്പിന്. മള്‍ട്ടി-ടാബ്ഡ് ബ്രൗസിംഗിനും, മള്‍ട്ടി ടാസ്‌ക്കിംഗിനും ഏറ്റവും അനുയോജ്യമാകുന്നു അങ്ങനെ ഈ എന്‍വി ലാപ്‌ടോപ്പ്.

എന്നാല്‍ പല പെര്‍ഫമന്‍സ് ടെസ്റ്റുകളിലും ശരാശരി റിസല്‍ട്ടു മാത്രമേ എന്‍വി 14-119ഇഎയില്‍ നിന്നും ലഭിച്ചിട്ടുള്ളൂ എന്നത് നിരാശജനകം തന്നെ. ഇതിന്റെ ബീറ്റ്‌സ് ബന്ധവും, കൂടിയ വിലയും കൂടിയാവുമ്പോള്‍ എന്‍വി കൂടുതല്‍ നിരാശപ്പെടുത്തുന്നു.

മികച്ച എച്ച്ഡി വീഡിയോ അനുഭവം നല്‍കുന്ന റേഡിയോണ്‍ എച്ച്ഡി 5650 എടിഐ മൊബിലിറ്റി ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതിലെ 3ഡി ഗെയിമിംഗ് അനുഭവത്തിന് ശരാശരി മാര്‍ക്ക് മാത്രമേ ലഭിക്കൂ.

അഡോബ് ഫോട്ടോഷോപ്പ് എലമെന്റ്‌സ്, പ്രീമിയര്‍ എലമെന്റ്‌സ് എന്നീ സോഫ്റ്റ് വെയറുകളോടെയാണ് ഈ പുതിയ എച്ച്പി ലാപ്‌ടോപ്പിന്റെ വരവ്. അതുകൊണ്ടുതന്നെ വീഡിയോ എഡിറ്റിംഗിനു ഏറ്റവും അനുയോജ്യമായിരിക്കും ഈ ലാപ്‌ടോപ്പ്. 1366 ... 768 പിക്‌സല്‍ റെസൊലൂഷനുള്ള 14.5 ഇഞ്ച് ആണിതിന്റെ സ്‌ക്രീന്‍.

അതുകൊണ്ടുതന്നെ ഇതിന്റെ പിക്ച്ചര്‍ ക്വാളിറ്റിയും ശരാശരി മാത്രമാണെന്നു പറയാതെ വയ്യ. അതുകൊണ്ട് മികച്ച സിനിമാ അനുഭവത്തിന് എച്ച്ഡിഎംഐ പോര്‍ട്ടിലൂടെ ടിവിയുമായി ബന്ധിപ്പിക്കേണ്ടി വരും. മറ്റു സാധാരണ ആവശ്യങ്ങള്‍ക്ക് ഈ സ്‌ക്രീന്‍ മതിയാകും താനും.

രണ്ട് 2.0 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു 2.0 യുഎസ്ബി... ഇഎസ്എടിഎ പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, മിനി ഡിസ്‌പ്ലേ പോര്‍ട്ട്. മൈക്രോഫോണ്‍ ജാക്കുകള്‍, എസ്ഡി കാര്‍ഡ് റീഡര്‍, ബീറ്റ്‌സ് ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം ഈ എച്ച്പി ലാപ്‌ടോപ്പിന്റെ മറ്റു സവിശേഷതകളില്‍ പെടുന്നു.

ഈ ലാപ്‌ടോപ്പിന്റെ സ്പീക്കറുകള്‍ അത്ര വലിയ നിലവാരം പുലര്‍ത്തുന്നില്ലാത്തതുകൊണ്ട്, മികച്ച അനുഭവത്തിന് ഹെഡ്‌ഫോണുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. 3.0 യുഎസ്ബി പോര്‍ട്ടിന്റെ അഭാവവും ഒരു പോരായ്മയാണ്.

ചുവപ്പ്, ബീറ്റ്‌സ് ലോഗോയും, ചുവപ്പ് അക്ഷരങ്ങളും ഉണ്ടെങ്കിലും, മൊത്തത്തിലുള്ള കറുപ്പു മയം ഈ ലാപ്‌ടോപ്പിനെ ഒട്ടും ആകര്‍ഷണീയമാക്കുന്നില്ല എന്നതാണ് വാസ്തവം.

ഒരുപാടു ഗുണങ്ങളും അതേ സമയം നിരവധി പോരായ്മകളും ഉള്ള ഈ ലാപ്‌ടോപ്പിന്റെ വില 50,000 രൂപയാണെന്നത് അല്‍പം കൂടുതലല്ലേ എന്നു സംശയിക്കാതെ വയ്യ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot