എച്ച്പിയുടെ പുതിയ അള്‍ട്രാബുക്ക് വിപണിയില്‍

എച്ച്പിയുടെ പുതിയ ഉല്‍പന്നമാണ് എച്ച്പി ഫോളിയോ 13-1008ടിയു അള്‍ട്രാബുക്ക്. ഇന്റലിന്റെ രണ്ടാം തലമുറയില്‍ പെട്ട കോര്‍ ഐ5 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ എച്ച്പി അള്‍ട്രാബുക്കിന്. 4 ജിബി റാമും ഇതിനുണ്ട്.
കൂടുതല്‍ മികച്ച സ്‌പെസിഫിക്കേഷനുകളും, കൂടുതല്‍ കരുത്തുറ്റ പ്രോസസ്സറുകളുടെ സപ്പോര്‍ട്ടും ഉള്ള മറ്റു അള്‍ട്രാബുക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയ എച്ച്പി അള്‍ട്രാബുക്കിന്റെ സ്‌പെസിഫിക്കേഷനുകള്‍ അത്ര ആകര്‍ഷണീയമാണെന്നു പറയാന്‍ പറ്റില്ല.
ഫീച്ചറുകള്‍:
- 1.6 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ സെക്കന്റ് ജനറേഷന്‍ പ്രോസസ്സര്‍
- 4 ജിബി റാം
- വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റം
- 128 ജിബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്
- 13.3 ഇഞ്ച് ബ്രൈറ്റ്‌വ്യൂ എല്‍ഇഡ് ഗ്ലോസ് സ്‌ക്രീന്‍
- 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍
- ബില്‍ട്ട്-ഇന്‍ അല്‍ടെക് ലാന്‍സിംഗ് സ്പീക്കറുകള്‍
- 18 എംഎം കട്ടി, ഭാരം 1.5 കിലോഗ്രാം
- ജിഗാബൈറ്റ് എഥര്‍നെറ്റ് പോര്‍ട്ട്
- യുഎസ്ബി 3.0/2.0 പോര്‍ട്ട്
- വൈഫൈ കണക്റ്റിവിറ്റി
- വളരെ മികച്ച ഡിസൈന്‍
- വളരെ മൃദുവായ ടച്ച്പാഡ്
- വളരെ കുറച്ച് സ്‌റ്റോറേജ് കപ്പാസിറ്റി
- യുഎസ്ബി പോര്‍ട്ടുകളുെ
- ട എണ്ണം കുറവ്
- താഴ്ന്ന ജിപിയു മെമ്മറി
ഫോളിയോ 13 സീരീസ് ഉല്‍പന്ന നിരയിലാണ് ഈ അള്‍ട്രാബുക്കിന്റെ സ്ഥാനം. വളരെ വേഗത്തിലുള്ള ബൂട്ടിംഗ് അപ്പ് ആണ് ഈ അള്‍ട്രാബുക്കില്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യം. 128 ജിബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് ആണിതിനു കാരണം. അതേസമയം ഇതേ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് ആണിതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി കുറയാനുള്ള കാരണവും.


Click it and Unblock the Notifications








