എച്ച്പി എന്‍വി 15 നോട്ട്ബുക്ക് പിസി വിപണിയില്‍

Posted By:

എച്ച്പി എന്‍വി 15 നോട്ട്ബുക്ക് പിസി വിപണിയില്‍

ഏറെ പുതുമകളോടെ എച്ച്പി എന്‍വി 15 നോട്ട്ബുക്ക് പിസി പുറത്തിറക്കിയിരിക്കുന്നു.  എച്ച്പി എന്‍വി 15 അതിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ആരിലും അസൂയയുണ്ടാക്കുന്ന ഡിസൈനിലാണ് എത്തിയിരിക്കുന്നത്.  ക്ലാസിക് നിറങ്ങളായ കറുപ്പ്, സില്‍വര്‍ എന്നിവയിലാണ് ഇവ വരുന്നത്.

എന്‍വി സീരീസ് പിസികളുടെ വില 80,000 രൂപ മുതല്‍ മുകളിലോട്ടാണ്.  റേഡിയന്‍സ് ബാക്ക്‌ലൈറ്റ് കീബോര്‍ഡ് ആണ് എന്‍വി 15ല്‍ ഉള്ളത്.  എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് ഓരോ കീക്യാപ്പും പ്രകാശിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകതകള്‍.

കീബോര്‍ഡില്‍ പ്രോക്‌സിമേറ്റ് സെന്‍സറുകള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ ടൈപ്പ് ചെയ്യാന്‍ വേണ്ടി കൈ കീയുടെ മുകളിക്ക് വെക്കുമ്പോഴേക്കും അവ പ്രകാശിച്ചു തുടങ്ങും.  അതുപോലെ കൈമാറ്റിയാല്‍ പ്രകാശം പോയി പഴയ രീതിയിലാവുകയും ചെയ്യുന്നു.

ഈ നോട്ട്ബുക്കിനായി ആക്‌സസറികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.  6 ശക്തമായ ബില്‍ട്ട് ഇന്‍ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍, രണ്ട് സബ് വൂഫറുകള്‍ തുടങ്ങീയവ ഇവയില്‍ ഉള്‍പ്പെടുന്നു.  ശബ്ദസംവിധാനം ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ബീറ്റ്‌സ് ഓഡിയോ മാനേജര്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

എഎംഡി മൊബിലിറ്റി റേഡിയോണ്‍ എച്ച്ഡി ഗ്രാഫിക് ആക്‌സലറേറ്ററുകളോടെ ക്വാഡ് കോര്‍ പ്രോസസ്സറിന്റെ വരെ സപ്പോര്‍ട്ട് ഈ എന്‍വി നോട്ട്ബുക്കില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  ഇനിയും വലിയ സ്‌ക്രീനില്‍ ചിത്രങ്ങളും വീഡിയോ കാണണമെന്നാണെങ്കില്‍ അതിനു സഹായിക്കുന്ന എച്ച്ഡിഎംഐ പോര്‍ട്ട് ഉണ്ട് ഇതില്‍.  ഇത് ഒരേ സമയം മൂന്ന് ഡിസ്‌പ്ലേകള്‍ വരെ സപ്പോര്‍ട്ട് ചെയ്യും!

എച്ച്പി വൈഫൈ ടച്ച് മൗസ് എക്‌സ്7000 എച്ച്പി എന്‍വി 15നു പ്രത്യേകം ഡിസൈന്‍ ചെയ്ത ആക്‌സസറിയാണ്.  ഫെയ്‌സ്ബുക്കിലേക്ക് വേഗത്തില്‍ ഡാറ്റകള്‍ അപ്ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വണ്‍ ക്ലിക്ക് അപ്‌ലോഡ് ബട്ടണ്‍ മുതല്‍ നിരവധി പ്രത്യേകതകളോടു കൂടിയ മൊസ് ആണിത്.  ഈ മൗസിന്റെ വില 3,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot