Home
Computer

12th ജനറേഷൻ ഇന്റൽ പ്രൊസസറുകളുമായി എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് ഇന്ത്യയിലെത്തി

എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പ് ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കമ്പനിയുടെ പുതിയ പവലിയൻ സീരീസിലേക്കാണ് എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പും വരുന്നത്. 12th ജനറേഷൻ ഇന്റൽ കോർ പ്രൊസസറുകളുമായാണ് എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ടെമ്പറൽ നോയ്‌സ് റിഡക്ഷൻ ( ടിഎൻആർ ), എച്ച്‌ഡി വീഡിയോ ക്യാമറ, ഇന്റഗ്രേറ്റഡ് ആമസോൺ അലക്‌സ ആക്‌സസ് എന്നിവ പോലുള്ള ഫീച്ചറുകളും എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിൽ ലഭ്യമാണ്.

ഐസേഫ്

ഐസേഫ് സർട്ടിഫൈഡ് ആയ ഡിസ്പ്ലെയും എപ്പോഴും ഓൺ ആയ ബ്ലൂ ലൈറ്റ് ഫിൽറ്ററും ലാപ്ടോപ്പിൽ ഉണ്ട്. എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിനൊപ്പം കമ്പനി അവരുടെ പുതിയ പവലിയൻ 14, പവലിയൻ 14 x360 ലാപ്‌ടോപ്പുകളും അനൌൺസ് ചെയ്തു. എച്ച്പി പവലിയൻ 15 എഎംഡി ഓപ്ഷനും ലൈനപ്പിൽ ഉണ്ട്. എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിന്റെ വിലയും കൂടുതൽ ഫീച്ചറുകളും അറിയാൻ തുടർന്ന് വായിക്കുക.

എച്ച്പി പവലിയൻ 15 ( 2022 ) ഇന്ത്യയിലെ വില

എച്ച്പി പവലിയൻ 15 ( 2022 ) ഇന്ത്യയിലെ വില

65,999 രൂപ മുതലാണ് എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിന് ഇന്ത്യയിൽ വില വരുന്നത്. ഫോഗ് ബ്ലൂ, നാച്ചുറൽ സിൽവർ, വാം ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ലാപ്‌ടോപ്പ് എത്തുന്നത്. ഇത് നിലവിൽ എച്ച്പിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവിധ കോൺഫിഗറേഷനുകളിൽ വാങ്ങാൻ ലഭ്യമാണ്. വരും ദിവസങ്ങളിൽ എച്ച്പിയുടെ മറ്റ് ഓൺലൈൻ ചാനലുകൾ വഴിയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ വിൽപ്പന കേന്ദ്രങ്ങൾ വഴിയും വിൽപ്പനയ്‌ക്കെത്തും.

പവലിയൻ

എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിന് പുറമേ, പുതിയ പവലിയൻ ലൈനപ്പിൽ എച്ച്പി പവലിയൻ 14 എഎംഡി, എച്ച്പി പവലിയൻ 14 എഎംഡി 5000, എച്ച്പി പവലിയൻ 14 എക്സ്360, എച്ച്പി പവലിയൻ 14 ഇന്റൽ എന്നീ മോഡലുകളും ഉൾപ്പെടുന്നു. എച്ച്പി പവലിയൻ 14 എഎംഡി ലാപ്ടോപ്പിന് 55,999 രൂപ മുതലാണ് വില വരുന്നത്. എച്ച്പി പവലിയൻ 14 എഎംഡി 5000 മോഡലിന് 59,999 രൂപയും വില വരുന്നു. എച്ച്പി പവലിയൻ 14 എക്സ്360 മോഡലിന് 55,999 രൂപയാണ് വില വരിക. എച്ച്പി പവലിയൻ 14 ഇന്റൽ മോഡലിന് 60,999 രൂപയും വില നൽകണം.

എച്ച്പി പവലിയൻ 15 ( 2022 ) ഫീച്ചറുകൾ

എച്ച്പി പവലിയൻ 15 ( 2022 ) ഫീച്ചറുകൾ

എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പ് വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്നു, കൂടാതെ 15.6 ഇഞ്ച് ഡിസ്‌പ്ലെയും ബ്ലൂ ലൈറ്റ് എമിഷൻ കുറയ്ക്കുന്നതിനായി സ്‌ക്രീനിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ബ്ലൂ ലൈറ്റ് ഫിൽട്ടറും ഫീച്ചർ ചെയ്യുന്നു. എൻവിഡിയ ജിഫോഴ്‌സ് എംഎക്‌സ് 550 ഗ്രാഫിക്‌സിനൊപ്പം ഏറ്റവും പുതിയ 12th ജനറേഷൻ ഇന്റൽ കോർ പ്രോസസർ ഓപ്ഷനുകളും എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിൽ ലഭ്യമാണ്. വീഡിയോ കോളുകളിലെ നോയിസ് കുറയ്ക്കാൻ ടിഎൻആർ ഫീച്ചർ ഉള്ള വെബ്‌ക്യാമും ലാപ്ടോപ്പിൽ ഉണ്ട്. കൂടാതെ പവലിയൻ 15 ലാപ്‌ടോപ്പിൽ ഇന്റഗ്രേറ്റഡ് ഡ്യുവൽ അറേ ഡിജിറ്റൽ മൈക്രോഫോണുകളും എച്ച്പി നൽകിയിരിക്കുന്നു.

ബാങ് & ഒലുഫ്‌സെൻ ഓഡിയോ

എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിൾ ഫുൾ സൈസ് ബാക്ക്‌ലിറ്റ് കീബോർഡും എച്ച്പി ഓഫർ ചെയ്യുന്നു. ലാപ്‌ടോപ്പിൽ ബാങ് & ഒലുഫ്‌സെൻ ഓഡിയോയും ഉണ്ട്. കൂടാതെ 8.75 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. വേഗതയേറിയ ചാർജിംഗ് എക്സ്പീരിയൻസ് ഉറപ്പ് നൽകുന്ന എച്ച്പി ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യയും എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിൽ ലഭ്യമാണ്.

ബാറ്ററി ആയുസ്

കൂടാതെ, ബാറ്ററി ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്നതിനായി പ്രീ ലോഡഡ് അഡാപ്റ്റീവ് ബാറ്ററി ഒപ്റ്റിമൈസറും ലഭ്യമാക്കിയിരിക്കുന്നു. എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് രൂപകൽപന ചെയ്തിരിക്കുന്നത് റീസൈക്കിൾ ചെയ്ത അലുമിനിയം, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ്, 1.75 കിലോഗ്രാം ഭാരമാണ് എച്ച്പി പവലിയൻ 15 ( 2022 ) ലാപ്ടോപ്പിന് ഉള്ളത്.

Best Mobiles in India

English summary
The HP Pavilion 15 (2022) laptop was launched in India on Wednesday. The HP Pavilion 15 (2022) laptop is launched in India with 12th generation Intel Core processors. Features such as Temporary Noise Reduction (TNR), HD Video Camera, and integrated Amazon Alexa access are also available on the HP Pavilion 15 (2022) laptop.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X