പവിലിയണ്‍ ഡിഎം1-4003എയു, എച്ച്പിയുടെ പുതിയ 11 ഇഞ്ച് നോട്ട്ബുക്ക്

Posted By:

പവിലിയണ്‍ ഡിഎം1-4003എയു, എച്ച്പിയുടെ പുതിയ 11 ഇഞ്ച് നോട്ട്ബുക്ക്

കഴിഞ്ഞ വര്‍ഷം അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു ഒരു പേരല്ല എച്ച്പി.  കാരണം മറ്റൊന്നുമല്ല, കാര്യമായി പുതിയ ഉല്‍പന്നങ്ങളൊന്നും ഇറക്കിയിരുന്നില്ല കഴിഞ്ഞ വര്‍ഷം എച്ച്പി.  എന്നാല്‍ ഈ വര്‍ഷം എച്ച്പി ഒരുങ്ങിയിറങ്ങിയിരിക്കുകയാണെന്നു തോന്നുന്നു.

അവരുടെ പുതിയ 11 ഇഞ്ച് ലാപ്‌ടോപ്പ് പുതിയ വര്‍ഷം തുടങ്ങിയപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞു.  എച്ച്പി പവിലിയണ്‍ ഡിഎം1-4003എയു എന്നാണ് ഈ പുതിയ 11 ഇഞ്ച് ലാപ്‌ടോപ്പിന്റെ പേര്.  വളരെ ഒതുക്കമുള്ള ഡിസൈനുള്ള ഈ നോട്ട്ബുക്കിന് 11.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ എല്‍ഇഡി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണുള്ളത്.

വളരെ മികച്ച് ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആണ് ഈ പുതിയ എച്ച്പി നോട്ട്ബുക്കിനുള്ളത്.  ഇതിന്റെ ഫീച്ചറുകള്‍ ആരെയും ഈ ലാപ്‌ടോപ്പ് സ്വന്തമാക്കാം തോന്നിപ്പിക്കും.

ഫീച്ചറുകള്‍:

 • 11.6 ഇഞ്ച് എച്ച്പി ബ്രൈറ്റ് വ്യൂ ഡിസ്‌പ്ലേ (എച്ച്ഡി എല്‍ഇഡി)

 • 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 320 ജിബി എസ്എടിഎ ഹാര്‍ഡ് ഡിസ്‌ക്

 • എച്ച്പി ട്രു വിഷന്‍ എച്ച്ഡി

 • വിന്‍ഡോസ് 7 ഹോം ബേസിക് 64 ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റം

 • 1.65 ജിഗാഹെര്‍ഡ്‌സ് എഎംഡി ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • 6320 എഎംഡി റേഡിയോണ്‍ എച്ച്ഡി ഗ്രാഫിക്‌സ് കാര്‍ഡ്

 • 2 ജിബി ഡിഡിആര്‍3 റാം

 • മള്‍ട്ടി-ഫോര്‍മാറ്റ് ഡിജിറ്റല്‍ മീഡിയ കാര്‍ഡ് റീഡര്‍

 • എച്ച്പി ട്രൂ വിഷന്‍ എച്ച്ഡി വെബ്ക്യാം

 • ആര്‍ജെ-45, എഥര്‍നെറ്റ് ലാന്‍

 • മൈക്രോഫോണ്‍ ഇന്‍, ഹെഡ്‌ഫോണ്‍ ഔട്ട്

 • വയര്‍ലെസ് 802.11 a/b/g/n

 • ബ്ലൂടൂത്ത്

 • വിജിഎ, എച്ച്ഡിഎംഐ

 • 65ഡബ്ല്യു എസി പവര്‍ ആഡാപ്റ്റര്‍

 • 6 സെല്‍ ലിഥിയം അയണ്‍ ബാറ്ററി

 • 215 എംഎം വീതി, 292 എംഎം നീളം, 32 എംഎം കട്ടി
ഇന്റഗ്രേറ്റഡ് മൈക്രോഫോണ്‍, എച്ച്പി ട്രൂ വിഷന്‍ എച്ച്ഡി വെബ്ക്യാം എന്നിവയുള്ള ഒരു നോട്ട്ബുക്ക് എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ്.  ഈ ഒരൊറ്റ ഫീച്ചര്‍ തന്നെ ഈ ലാപ്‌ടോപ്പിന് മുന്‍ഗണന നല്‍കുന്നു.  യാതൊരു തടസ്സങ്ങളും ഇല്ലാതെ എച്ച്ഡി ഫോട്ടോകളും വീഡിയോകളും കാണാന്‍ സാധിക്കും ഇതുവഴി.

മള്‍ട്ടി ഫോര്‍മാറ്റ് ഡിജിറ്റല്‍ മീഡിയ കാര്‍ഡ് റീഡര്‍ ഉള്ളതിനാല്‍ ഒരുവിധം എല്ലാ ഫോര്‍മാറ്റിലും ഉള്ള ഫയലുകളും ഈ ലാപ്‌ടോപ്പില്‍ ഉപയോഗിക്കാന്‍ സാധിക്കും.  ഇതിലെ എച്ച്ഡിഎംഐ പോര്‍ട്ട് ടെലിവിഷനോ, ഒരു മല്‍ട്ടിമീഡി. പ്രൊജക്റ്ററുമായോ ഇതിനെ ബന്ധിപ്പിച്ചി വീഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ കഴിയും.

യുഎസ്ബി പോര്‍ട്ട്, വൈഫൈ ലാന്‍, ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഡാറ്റ മാനേജ്‌മെന്റ് മികച്ചതാക്കുന്നു.  ഉടന്‍തന്നെ എല്ലാ പ്രമുഖ ഷോപ്പുകളും വരമെന്നു പ്രതീക്ഷിക്കപ്പെടുന്ന എച്ച്പി പവിലിയണ്‍ ഡിഎം1-4003എയു ലാപ്‌ടോപ്പിന്റെ വില 25,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot