എച്ച്പിയുടെ പവിലിയണ്‍ ലൈറ്റ് വെയ്റ്റ് ഡിഎം4

Posted By: Staff

എച്ച്പിയുടെ പവിലിയണ്‍ ലൈറ്റ് വെയ്റ്റ് ഡിഎം4

പവിലിയണ്‍ ഡിഎം4 എന്ന പേരില്‍ പുതിയ ലാപ്‌ടോപ്പുമായെത്തുകയാണ് എച്ച്പി. കാഴ്ചയില്‍ മനോഹരമായ ഈ ലാപ്‌ടോപ്പ് കൊണ്ടു നടക്കാന്‍ വളരെ എളുപ്പവുമാണ്. മെലിഞ്ഞ ഈ ലാപ്‌ടോപ്പിന്റെ ഭാരം വെറും 4 പൗണ്ട് മാത്രമാണെങ്കിലും പ്രവര്‍ത്തനക്ഷമതയില്‍ ഇത് മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

ഇന്റല്‍ എച്ച്ഡി3000 ഗ്രാഫിക്‌സില്‍ ഇതിന്റെ 4 ഇഞ്ച് ഹൈ ഡെഫനിഷന്‍ എല്‍ഇഡി സ്‌ക്രീനില്‍ സിനിമകള്‍ കാണുന്നത് വളരെ നല്ല അനുഭവമായിരിക്കും. കൂടാതെ എതിന്റെ എച്ച്ഡി പോര്‍ട്ട് വഴി സിനിമകള്‍ വേണമെങ്കില്‍ നമ്മുടെ എച്ച്ഡി ടെലിവിഷനിലേക്ക് കോപ്പി ചെയ്ത് സിനിമകള്‍ കാണാനും കഴിയും.

ഈ സൗകര്യം സിനിമകള്‍ കാണുന്നതോടൊപ്പം, മറ്റു വീഡിയോകള്‍ കാണാനും, പ്രസന്റേഷനുകള്‍ നടത്താനും ഉപയോഗപ്പെടുത്താം.

6 ജിബി ഡിഡിആര്‍3 മെമ്മറി, ഇന്റല്‍ കോര്‍ i5-2410എം 2.3 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നിവ കൊണ്ട് വളരെ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെക്കാന്‍ ഈ ലാപ്‌ടോപ്പിന് കഴിയും. ഒപ്പം 640 ജിബി ഹാര്‍ഡ് ഡിസ്‌കാണിതിന്റേത്.

അങ്ങനെ, മികച്ച മെമ്മറിയും, പ്രവര്‍ത്തനക്ഷമതയും, കൊണ്ടു നടക്കാനുള്ള എളുപ്പവും, മനോഹരമായ ഡിസൈനും എല്ലാം കൂടി പവിലിയണ്‍ ഡിഎം4 വ്യത്യസ്തമായ ഒരു അനുഭവം നമുക്ക് സമ്മാനിക്കും. നാണ്ട 7 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫും ഏറെ സഹായകരമാണെന്ന് പ്രത്യേകം പറയണ്ടല്ലോ.

ഫിംഗര്‍പ്രിന്റ് റീഡര്‍ ഉണ്ടെന്നത് ഇതിന്റെ ഒരു വലിയ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഷട്ട് ഡൗണ്‍ ചെയ്യാതെ പോയാലും നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകളൊന്നും നഷ്ടപ്പെടില്ലെന്നര്‍ത്ഥം.

ക്യാമറ, എംപി3 ഓഡിയോ ഫയലുകള്‍, എസ്ഡി കാര്‍ഡ് എന്നീ ഉപകരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു ഇലക്ട്രോണിക് മീഡിയാ റീഡറും ഇതിലുണ്ട്. കൂടാതെ ബ്ലൂടൂത്ത് വയര്‍ലെസ് നെറ്റ് വര്‍ക്കിംഗ് സൗകര്യവുമുണ്ട്.

മികച്ച മള്‍ട്ടി മീഡിയ അനുഭവം നല്‍കാന്‍ സഹായിക്കുന്ന, എച്ച്പി മീഡിയാസ്മാര്‍ട്ട്, പ്രധാനപ്പെട്ട വെബ്‌സൈറ്റുകള്‍ പെട്ടെന്നു കണ്ടെത്താന്‍ സഹായിക്കുന്ന എച്ച്പി ക്വിക്ക് വെബ്, ഹാര്‍ഡ് ഡിസ്‌ക്കിന്റെ സുരക്ഷ ഉറപ്പു വനല്‍കുന്ന എച്ച്പി പ്രോടെക്‌സ്മാര്‍ട്ട് തുടങ്ങിയ എച്ച്പി സോഫ്റ്റ് വെയറുകള്‍ ഈ ഡിഎം4 ലാപ്‌ടോപ്പിലുണ്ടായിരിക്കും.

ഹൈ പെര്‍ഫോമന്‍സ് എന്റര്‍ടെയിന്‍മെന്റ് നോട്ട്ബുക്ക് എന്ന് എച്ച്പി അവകാശപ്പെടുന്ന പവിലിയണ്‍ ഡിഎം4 ലാപ്‌ടോപ്പിന്റെ വില 46,800 രൂപ മുതല്‍ മുകളിലോട്ടാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot