പവിലിയണ്‍ സീരീസിലേക്ക് ഒരു നോട്ട്ബുക്ക് കൂടി

By Super
|
പവിലിയണ്‍ സീരീസിലേക്ക് ഒരു നോട്ട്ബുക്ക് കൂടി
വിനോദത്തിനുള്ള സാധ്യത കൂടുതലുള്ള ലാപ്‌ടോപ്പുകള്‍ക്കും, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ഇന്ത്യയില്‍ ആവശ്യക്കാരേറെയാണ്. ഡാറ്റകള്‍ സൂക്ഷിക്കാനും, ജോലി ചെയ്യാനും സഹായിക്കുന്ന ഒരു ഉപകരണം എന്ന ഒരു നിലയില്‍ നിന്നും കമ്പ്യൂട്ടറുകള്‍ മാറിത്തുടങ്ങി, ഒരു വിനോദോപാധി എന്നൊരു മുഖം ലഭിച്ചു തുടങ്ങിയതു മുതല്‍ ആളുകള്‍ക്കിടയില്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള സ്വാധീനം വളരെയേറി.

വിനോദത്തിനു സഹായകമാവും വിധം, മികച്ച ശ്രവണ സംവിധാനവും, ഡിസ്‌പ്ലേകളും മറ്റും ഒരുക്കിയാല്‍ പോര നിര്‍മ്മാതാക്കള്‍ക്ക്. പരമാവധി വിലക്കുറവില്‍ അവ ലഭ്യമാക്കുകയും വേണം. മൊബൈല്‍, ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് പിസി, ടാബ്‌ലറ്റ് എന്തുതന്നെയായാലും വില കുറവുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആളെ കിട്ടുക.

എച്ച്പി എന്നും പ്രധാന്യത്തോടെ കണ്ടിട്ടുള്ള ഒരു വിപണിയാണ് ഇന്ത്യ. വിലക്കുറവില്‍ ഇന്ത്യന്‍ വിപണിയില്‍ ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിലാണ് ആദ്യമേ എച്ച്പി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉത്സവക്കാലങ്ങളില്‍ നിരവധി ഓഫറുകള്‍ നല്‍കി ബിസിനസ് ഉത്സവമാക്കാനും എച്ച്പി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

അതേ സമയം വിനോദത്തിനും, മള്‍ട്ടി ടാസ്‌ക്കിംഗിനും പ്രാധാന്യം നല്‍കി ഹൈ എന്റ് ലാപ്‌ടോപ്പുകളും എച്ച്പിയുടേതായി ഇറങ്ങാറുണ്ട്. എച്ച്പിയുടെ പവിലിയണ്‍ സീരീസ് ലാപ്‌ടോപ്പുകള്‍ക്ക് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്.

പവിലിയണ്‍ സീരീസ് ലാപ്‌ടോപ്പുകളില്‍ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ലാപ്‌ടോപ്പാണ് പവിലിയണ്‍ ഡിവി6-6165ടിഎക്‌സ്. താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുമായെത്തുന്ന ഒരു എന്റര്‍ടെയിന്‍മെന്റ് നോട്ട്ബുക്ക് ആണിത്.

ഇന്റല്‍ കോര്‍ ഐ7-2670ക്യുഎം 2.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, എഎംഡി ഗ്രാഫിക് കാര്‍ഡ് എന്നിവയുടെ സപ്പോര്‍ട്ട് പ്രവര്‍ത്തന മികവും, മികച്ച ഗെയിമിംഗ് അനുഭവവും പ്രദാനം ചെയ്യുന്നു. 16 ജിബിയിലേക്ക് ഉയര്‍ത്താവുന്ന 4 ജിബി മെമ്മറി, 6 എംബി എല്‍3 മൈക്രോപ്രോസസ്സര്‍ കാഷെ, ഇന്റല്‍ എച്ച്എം65 എക്‌സ്‌പ്രെസ്സ് ചിപ്‌സെറ്റ് തുടങ്ങിയവയും ഈ പുതിയ എച്ച്പി നോട്ട്ബുക്കിന്റെ പ്രത്യേകതകളില്‍ പെടുന്നു.

15.6 ഇഞ്ച് എല്‍ഇഡി ഹൈ-ഡെഫനിഷന്‍ എച്ച്പി ബ്രൈറ്റ് വ്യൂ ഡിസ്‌പ്ലേയാണ് ഈ നോട്ട്ബുക്കിന്റേത്. മികച്ച ശബ്ദസംവിധാനം ബീറ്റ്‌സ് സിസ്റ്റം ഉറപ്പു നല്‍കുന്നു. 750 ജിബിയുടെ എസ്എടിഎ ഹാര്‍ഡ് ഡിസ്‌കാണിതിന്.

ബാക്ക്‌ലൈറ്റ് ഉള്ള ഇതിന്റെ കാബോര്‍ഡ് മികച്ച ടൈപ്പിംഗ് അനുഭവം നല്‍കും. 64 ബിറ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എച്ച്പി പവിലിയണ്‍ ഡിവി6-6165ടിഎക്‌സ് പ്രവര്‍ത്തിക്കുന്നത്.

വെബ് ക്യാം, ഫിന്‍ഗര്‍ പ്രിന്റ് റീഡര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിഗാബിറ്റ് എഥര്‍നെറ്റ് ലാന്‍, വൈഫൈ, ഡിജിറ്റല്‍ മീഡിയ കാര്‍ഡ് മള്‍ട്ടി ഫോര്‍മാറ്റ് റീഡര്‍, ഒപ്റ്റിക്കല്‍ റീഡര്‍, ഒരു 2.0 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു 3.0 യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഈ പുതിയ എച്ച്പി നോട്ടബുക്കിന്റെ പ്രത്യേകതകളില്‍ പെടുന്നു.

55,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X