Home
Computer

എച്ച്പി പവിലിയണ്‍ ഡിവി6 ലാപ്‌ടോപ് എഎംഡി ട്രിനിറ്റി പ്രോസസര്‍ സഹിതം

By Super
എച്ച്പി പവിലിയണ്‍ ഡിവി6 ലാപ്‌ടോപ് എഎംഡി ട്രിനിറ്റി പ്രോസസര്‍ സഹിതം

എഎംഡി ട്രിനിറ്റി പ്രോസസറിലെത്തുന്ന എച്ച്പി പവിലിയണ്‍ ഡിവി6-7010യുഎസ് ലാപ്‌ടോപ് വിപണിയിലിറക്കി. ഈ പ്രോസസറുമായി വില്പനക്കെത്തുന്ന ആദ്യ ലാപ്‌ടോപുകളില്‍ ഒന്നാണിത്. ക്വാഡ് കോര്‍ എഎംഡി എ8 പ്രോസസറാണ് എഎംഡി ട്രിനിറ്റി ശ്രേണിയിലെ പ്രധാന ഘടകം. എഎംഡി ട്രിനിറ്റി പ്രോസസര്‍ ഇന്റലിന്റെ ഏറ്റവും പുതിയ ഐവി ബ്രിഡ്ജ് പ്രോസസര്‍ ആര്‍കിടെക്ചറിന് പ്രധാന എതിരാളിയാകുമെന്നാണ് കരുതുന്നത്.

എഎംഡി റാഡിയോണ്‍ 7640ജി ഗ്രാഫിക്‌സ് കാര്‍ഡ് സഹിതമാണ് എച്ച്പി പവിലിയണ്‍ ഡിവി6-7010 എത്തുന്നത്. 6ജിബി ആണ് ഇതിന്റെ റാം കപ്പാസിറ്റി. 750ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്. ഐവി ബ്രിഡ്ജ് അധിഷ്ഠിത കമ്പ്യൂട്ടിംഗ് ഉപകരണങ്ങളേക്കാളും കുറഞ്ഞ വിലയാണ് ട്രിനിറ്റിയലധിഷ്ഠിതമായ ഉത്പന്നങ്ങള്‍ക്ക് കാണുന്നത്. എഎംഡി ട്രിനിറ്റിയെ തെരഞ്ഞെടുക്കാന്‍ ഇത് ഉപയോക്താക്കള്‍ക്ക് ഒരു വലിയ കാരണമാണ്.

ഇന്റല്‍ വാഗ്ദാനം ചെയ്യുന്ന ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് പെര്‍ഫോമന്‍സ് 4000എച്ച്ഡിയാണെങ്കില്‍ എഎംഡിയുടേത് എച്ച്ഡി 7640ജിയാണ്. 35,000 രൂപയാണ് എഎംഡി ട്രിനിറ്റി പ്രോസസറിലെത്തുന്ന എച്ച്പി ലാപ്‌ടോപിന്റെ വില. അതേ സമയം ഇന്റല്‍ ഐവി ബ്രിഡ്ജ് ഉത്പന്നങ്ങളുടെ വില ഏകദേശം 45,000 രൂപയ്ക്കടുത്താണ്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X