എച്ച്പി പവിലിയണ്‍ ലാപ്‌ടോപ്പ് എത്തുന്നു

Posted By: Staff

എച്ച്പി പവിലിയണ്‍ ലാപ്‌ടോപ്പ് എത്തുന്നു

പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനിയായ എച്ച്പിയുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ് എച്ച്പി പവിലിയണ്‍ ഡിവിഡി-6101എസ്എ. അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ലാപ്‌ടോപ്പ് കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ്. എച്ച്പി ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാത്ത ഒരു ഉല്‍പന്നമാണ് ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2.1 ജിഗാഹെര്‍ഡ്‌സ് വേഗതയുള്ള എഎംഡി എ4 പ്രോസസ്സറാണിന്റേത്. 6 ജിബിയാണ് ഇതിന്റെ മെമ്മറി കപ്പാസിറ്റി. രണ്ടു മെമ്മറി സ്ലോട്ടുകളുള്ള ഇതിന്റെ മെമ്മറി 8 ജിബി കൂടി ഉയര്‍ത്താവുന്നതുമാണ്. 3 കിലോഗ്രാം ആണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം.

1600 x 900 പിക്‌സലുള്ള 17.3 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഇതിലെ ഗ്രാഫിക്‌സ് പ്രോസസ്സര്‍ എഎംഡി റേഡിയോണ്‍ എച്ച്ഡി 6515ജി2 ആണ്. 512എംബി ഗ്രാഫിക്‌സ് മെമ്മറിയുണ്ടിതിന്. കൂടാതെ ഇതിന്റെ മെമ്മറി 1000 ജിബിയുമാണ്. ഒരു ഇന്റേണല്‍ ഡിവിഡി റൈറ്ററും, മള്‍ട്ടി ഫോര്‍മാറ്റ് മെമ്മറി കാര്‍ഡ് റീഡറുമുണ്ട് ഇതിന്.

വിന്‍ഡോസ് ഹോം പ്രീമിയം 64 ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ എച്ച്പി ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. എസ്ഡ്എക്‌സ്, എംഎംസി മെമ്മറി കാര്‍ഡുകളാണ് ഈ ലാപ്‌ടോപ്പ് സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡുകള്‍.

മൈക്രോസോഫ്റ്റ് ഓഫീസ് 2010 ആണിതിന്റെ സോഫ്റ്റ് വെയര്‍. ഒരു വര്‍ഷം വാറന്റിയുള്ള ഈ പുതിയ എച്ച്പി ലാപ്‌ടോപ്പിന്റെ വില 43,500 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot