എച്ച്പിയുടെ പുതിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ വരുന്നു

Posted By:

എച്ച്പിയുടെ പുതിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ വരുന്നു
പുതിയ പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും, ലാപ്‌ടോപ്പുകളും പുറത്തിറക്കിക്കൊണ്ടേയിരിക്കുകയാണ് എച്ച്പി.  ഓരോ പുതിയ മോഡലിനൊപ്പവും പൂതിയ ഫീച്ചേഴ്‌സുകള്‍ അവതരിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്താനും ശ്രമിക്കുന്നുണ്ട് എച്ച്പി.  ഇതുവരെ ഈ ഉദ്യമത്തില്‍ എച്ച്പി വിജയിക്കുകയും ചെയ്തിട്ടുണ്ട്.

വലിയ വിലയില്ലാത്ത, വീട്ടിലും ഓഫീസിലും ഒരുപോലെ ഉപയോഗിക്കാവുന്ന പുതിയ എച്ച്പി ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് പവിലിയണ്‍ പി7-1126.  കാരണം ഇരു കൂട്ടരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചാണ് ഈ പുതിയ കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഗ്ലോസി കറുപ്പു നിറത്തിലുള്ള കവറും, കറുത്ത അലുമിനിയം പുറംച്ചട്ടയുമാണ് ഇതിനുള്ളത്.  മനോഹരവും പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നതുമാണ് ഇതിന്റെ ഡിസൈന്‍.  ഇതിന്റെ എല്‍ഇഡി ലൈറ്റ് സിസ്റ്റം ഓണ്‍ ചെയ്യുമ്പോള്‍ ഒരു നീല-വെള്ള നിറത്തിലും സ്ലീപ്പ് മോഡിലായിരിക്കുമ്പോള്‍ ഓറഞ്ച് നിറത്തിലും കാണപ്പെടുന്നു.

16.14 ഇഞ്ച് നീളം, 15.28 ഇഞ്ച് വീതി, 6.89 ഇഞ്ച് കട്ടി എന്നിങ്ങനെയാണ് ഈ പുതിയ എച്ച്പി ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിന്റെ സൈസ്.   യുഎസ്ബി പോര്‍ട്ടുകളും. ഓഡിയോ ജാക്കുകളും ഇതിനുണ്ട്.

മുന്‍വശത്തായി രണ്ടും, പിന്‍വശത്ത് ആറും യുഎസ്ബി പോര്‍ട്ടുകളുണ്ട് ഈ കമ്പ്യൂട്ടറില്‍.  കൂടെ ഒരു മൈക്രോഫോണ്‍ ജാക്കും, ഓഡിയോ ജാക്കും, എഥര്‍നെറ്റ് പോര്‍ട്ടും ഈ എച്ച്പി കമ്പ്യൂട്ടറിലുണ്ട്.  വൈഫൈ സംവിധാനമുള്ളതുകൊണ്ട് വയര്‍ലെസ് ഇന്റര്‍നെറ്റ് ആക്‌സസിന് വേറൊരു ഗാഡ്ജറ്റ് കൂടി ഘടിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.

2.4 ജിഗാഹെര്‍ഡ്‌സ് എഎംഡി ക്വാഡ് - കോര്‍ എ8-3800 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് 1 ടെറാബൈറ്റ്, 6 ജിബി റാം എന്നിങ്ങനെയാണ്.  ഹൈ ഡെഫനിഷന്‍ ഗെയിമിംഗ് സാധ്യമാക്കുന്ന എഎംഡി റോഡിയോണ്‍ടിഎം എച്ച്ഡി 6550ഡി ഡിഎക്‌സ്11 ഗ്രാഫിക്‌സ് കാര്‍ഡാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

സ്യ മ്യൂസിക്, ഇ റീഡര്‍, റോക്‌സിയോ മീഡിയ പ്ലെയര്‍ എന്നിവയെല്ലാം ഈ കമ്പ്യൂട്ടറിന്റെ സവിശേഷതകളില്‍ പെടുന്നു.  ബീറ്റ്‌സ് ഓഡിയോ ഉണ്ട് ഈ കമ്പ്യൂട്ടറില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഊഹിക്കാം ഇതില്‍ നിന്നുള്ള ശ്രവ്യാനുഠഭവം വളരെ മികച്ചതായിരിക്കും എന്ന്.

ഇത്രയധികം സ്‌പെസിഫിക്കേഷനുകളും, എല്‍ഇഡി ഡിസ്‌പ്ലേയും, ടിവി കാര്‍ഡും ഉള്ള എച്ച്പി പവിലിയണ്‍ പി7 1126 ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിന്റെ വില 30,000 രൂപയോളമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot