ചെറിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുമായ് എച്ച്പി

Posted By:

ചെറിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുമായ് എച്ച്പി

മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാണെങ്കിലും ഒരുപാടു സ്ഥലം വേണ്ടി വരുന്നു എന്നതുകൊണ്ട് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ പലപ്പോഴും ആളുകള്‍ ഒന്നു മടിക്കുന്നു.  അതുകൊണ്ട് കമ്പ്യൂട്ടര്‍ നിര്‍മ്മാണക്കമ്പനികള്‍ ഏറ്റവും കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ പരസ്പരം മത്സരിക്കുകയാണ്.

എച്ച്പിയുടെ പുതിയ ടെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ആണ് സ്സിംലൈന്‍ എസ്5-1060.  നെറ്റ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കും ബേസിക് കമ്പ്യൂട്ടറുകള്‍ക്കും ഇടയ്ക്ക് സ്ഥാനം കൊടുക്കാവുന്ന ഒരു ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് എച്ച്പി സ്ലിംലൈന്‍ എസ്5-1060.  വലിപ്പം കുറഞ്ഞ ഈ ഡെസ്‌ക്ടോപ്പിന്റെ സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും പക്ഷേ വലുതാണ്.

പ്രത്യേകതകള്‍:

 • 2.9 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ഐ5-2310 ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • 6 ജിബി റാം

 • എഎംഡി റേഡിയോണ്‍ എച്ച്ഡി 6450 ഗ്രാഫിക്‌സ് കാര്‍ഡ്

 • 512 എംബി ഗ്രാഫിക്‌സ് മെമ്മറി

 • 1 ടിബി ഹാര്‍ഡ് ഡ്രൈവ്

 • ബ്ലൂ-റേ ഒപ്റ്റിക്കല്‍ ഡ്രൈവ്

 • നീളം 15.43, വീതി 12.28, കട്ടി 6.21

 • 802.11എന്‍ വൈഫൈ
 

പോരായ്കള്‍:

 • ഹാര്‍ഡ്‌കോര്‍ ഗെയിമുകള്‍ക്ക് ഈ ഗ്രാഫിക്‌സ് കാര്‍ഡ് പോര

 • അപ്‌ഗ്രേഡ് ചെയ്യാനുള്ള ഒപ്ഷന്‍ കുറവ്

 • ബ്ലോട്ട്‌വെയറുകള്‍ കൂടുതല്‍
മറ്റു ഡെസ്‌ക്ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ എച്ച്പി ഡെസ്‌ക്ടോപ്പിന് വളരെ കുറച്ച് സ്ഥലം മതിയാകും.  ഒരു എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഉണ്ട് ഇതിന്.  പവര്‍ ബട്ടണും ഒരു നീല ബാക്ക് ലൈറ്റ് ഉണ്ട്.  എല്ലാ കൂടി ആവുമ്പോള്‍ ഡെസ്‌ക്ടോപ്പിന് ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു.

ഡെസ്‌ക്ടോപ്പിന്റെ മുന്‍വശത്ത് രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു മെമ്മറി കാര്‍ഡ് റീഡര്‍, ഒരു ഹെഡ് ഫോണ്‍ ജാക്ക് എന്നിവയുണ്ട് ഈ എച്ച്പി ഡെസ്‌ക്ടോപ്പില്‍.  ഇതിലെ മെമ്മറി കാര്‍ഡ് റീഡര്‍ എസ്ഡി, എസ്ഡിഎച്ച്‌സി, എംഎംസി എന്നീ കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും.

സ്ലിംലൈനിന്റെ പിന്‍വശത്തും ധാരാളം കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട്.  4 യുഎസ്ബി പോര്‍ട്ടുകള്‍, ടിവി ആന്റിനയുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കണക്റ്റിവിറ്റി പോര്‍ട്ടുകള്‍ തുടങ്ങിയവയാണവ.  ടിവി ട്യൂണര്‍ ഉപയോഗിച്ച് വിവിധ ടെലിവിഷന്‍ ചാനലുകള്‍ കാണാനുള്ള സൗകര്യവും ഇവിടുണ്ട്.  അതുകൊണ്ട് പരിമിതികളില്ലാത്ത വിനോദം ഈ ഡെസ്‌ക്ടോപ്പില്‍ ഉണ്ടെന്നു പറയാം.

നേരിട്ടുള്ള കേബിള്‍ കണക്ഷന്‍ ഇല്ലെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇതിലെ വൈഫൈ കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താം.  2.9 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഡെസ്‌ക്ടോപ്പിന്റെ പ്രവര്‍ത്തനക്ഷമതയെ കുറിച്ച് ഒരു സംശയത്തിനുള്ള സാധ്യത പോലും ഉദിക്കുന്നില്ല.

മികച്ച മെമ്മറി കപ്പാസിറ്റിയും ഉള്ള എച്ച്പി സ്ലിംലൈന്‍ എസ്5-1060 ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിന്റെ വില 35,000 രൂപയിലും കൂടുതലാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot