വിന്‍ഡോസ് 8 ബിസിനസ് ടാബ്‌ലറ്റുമായി എച്ച്പി

By Super
|
വിന്‍ഡോസ് 8 ബിസിനസ് ടാബ്‌ലറ്റുമായി എച്ച്പി

പുതിയ വിന്‍ഡോസ് 8 ബിസിനസ് ടാബ്‌ലറ്റ് അവതരിപ്പിക്കാന്‍ എച്ച്പി. എച്ച്പി സ്ലേറ്റ് 8 എന്നാണ് ഇതറിയപ്പെടുക. ഐപാഡിനേക്കാളും കനംകുറഞ്ഞെത്തുന്ന ഈ ടാബ്‌ലറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല. എആര്‍എം അധിഷ്ഠിത പ്രോസസര്‍ ആര്‍കിടെക്ചറാകില്ല ടാബ്‌ലറ്റില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ചില സവിശേഷതകള്‍

 
  • 10.1 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീന്‍

  • വിന്‍ഡ്‌സോ 8 പ്രൊഫഷണല്‍ ഒഎസ്

  • ഡിജിറ്റല്‍ പിന്‍ ഇന്‍പുട്ട്

  • 8 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററി

  • പ്രൊട്ടക്റ്റ് ടൂള്‍ സോഫ്റ്റ്‌വെയര്‍

ബിസിനസ് ഉപയോക്താക്കളെയാണ് ടാബ്‌ലറ്റ് ലക്ഷ്യമിടുന്നതെങ്കിലും ഇതിലെ സവിശേഷതകള്‍ സാധാരണ ടാബ് ലറ്റ് പ്രേമികളേയും ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. എച്ച്പി സ്ലേട്ട് 8 എന്ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷാവസാനത്തോടെ ടാബ്‌ലറ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X