53W ബാറ്ററിയുമായി എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ലാപ്‌ടോപ്പ് (HP ProBook 635 Aero G7) ഇന്ത്യയിൽ അവതരിപ്പിച്ചു. സംയോജിത എഎംഡി റേഡിയൻ വേഗ ഗ്രാഫിക്സുള്ള എഎംഡി റൈസൺ 4000 സീരീസ് മൊബൈൽ പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ലാപ്‌ടോപ്പ് രണ്ട് പ്രോസസർ ഓപ്ഷനുകളിലാണ് വരുന്നത് - എഎംഡി റൈസൺ 5, എഎംഡി റൈസൺ 7 പ്രോസസ്സറുകൾ. ഒരു 42Wh ബാറ്ററി സംയോജിപ്പിക്കുന്നതിനുള്ള ഓപ്ഷനുകളും ഇതിൽ വരുന്നു. ഒരു ചാർജിൽ 18 മണിക്കൂർ വരെ ചാർജ് നൽകുവാൻ ഇതിന് കഴിയും. അല്ലെങ്കിൽ 23W വരെ ചാർജ് നൽകാൻ കഴിയുന്ന 53Wh ബാറ്ററിയും ഇതിൽ വരുന്നു. എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7ന് 1 കിലോയിൽ താഴെയാണ് ഭാരം വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7: വില ഇന്ത്യയിൽ, ലഭ്യത
പുതിയ എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ലാപ്‌ടോപ്പ് ഇന്ത്യയിൽ 74,999 രൂപയാണ് വിലവരുന്നത്. എഎംഡി റൈസൺ 5 പ്രോസസർ, എഎംഡി റൈസൺ 7 പ്രോസസർ എന്നിവയുടെ ഓപ്ഷനുകളാണ് നോട്ട്ബുക്കിൽ വരുന്നത്. കമ്പനി വെബ്സൈറ്റിൽ പ്രീ-ഓർഡറുകൾക്കായി ലാപ്ടോപ്പുകൾ തയ്യാറാണ്. അതിൽ പ്രതീക്ഷിക്കുന്ന ഷിപ്പിംഗ് സമയം നാല് മുതൽ ആറ് ആഴ്ച വരെയാണ്.

എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 സവിശേഷതകൾ
വിൻഡോസ് 10 പ്രോയിൽ പ്രവർത്തിക്കുന്ന എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7, 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 1000 നിറ്റ്സ് ബറൈറ്നെസ്സ്, 86.2 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, എച്ച്പി സ്യൂവർ വ്യൂ ഇന്റഗ്രേറ്റഡ് കോപ്പർ-ടിൻഡ് പ്രൈവസി സ്ക്രീൻ എന്നിവ വരുന്നു. രണ്ട് മോഡലുകളിലാണ് ഈ ലാപ്‌ടോപ്പ് വരുന്നത് - ഒന്ന് എഎംഡി റൈസൺ 5 പ്രോസസറാണ്, മറ്റൊന്ന് എഎംഡി റൈസൺ 7 പ്രോസസറാണ്. എഎംഡി റൈസൺ 5 പ്രോസസർ 8 ജിബി റാമുമായി വരുന്നു, എഎംഡി റൈസൺ 7 പ്രോസസർ 16 ജിബി റാമുമായാണ് വരുന്നത്. 512 ജിബി എസ്എസ്ഡി ഓൺബോർഡ്, എഎംഡി റേഡിയൻ ഗ്രാഫിക്സ്, 720 എച്ച്ഡി വെബ് ക്യാമറ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ-അറേ മൈക്രോഫോൺ സപ്പോർട്ട് എന്നിവയുണ്ട്.

എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഇന്റൽ എഎക്സ് 200 വൈ-ഫൈ 6, ബ്ലൂടൂത്ത് 5, മൾട്ടി-യൂസർ മിമോ, മിറകാസ്റ്റ് എന്നിവ ഉൾപ്പെടുന്നു. സൂചിപ്പിച്ചതുപോലെ, 42Wh ബാറ്ററിയോ 53Wh ബാറ്ററിയോ സംയോജിപ്പിക്കുന്നതിനുള്ള ഓപ്ഷനുകളും ഇതിൽ ഉണ്ട്. ഈ ലാപ്‌ടോപ്പിന് 0.99 കിലോഗ്രാം ഭാരമാണ് വരുന്നത്. എച്ച്പി പ്രോബുക്ക് 635 എയ്റോ ജി 7 ൽ രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒരു ഹെഡ്ഫോൺ / മൈക്രോഫോൺ കോംബോ ജാക്ക്, ഒരു നാനോ സെക്യൂരിറ്റി ലോക്ക് സ്ലോട്ട്, ഒരു എച്ച്ഡിഎംഐ 2.0 പോർട്ട്, ഒരു എസി പവർ പോർട്ട് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








