ഹൈ എന്റ് ഫീച്ചറുകളോടെ എച്ച്പി പ്രോബുക്ക് 6560 ബി നോട്ട്ബുക്ക്

ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പുകളാണ് എച്ച്പി നോട്ട്ബുക്കുകള്‍. ഈടുറ്റതാണ് ഈ ലാപ്‌ടോപ്പുകള്‍ എന്നതിലുപരി ഇവയിലെ ഹൈ എന്റ് ഫീച്ചറുകളുമാണ് ഈ ുയര്‍ന്ന സ്വീകാര്യകതയ്ക്കു കാരണം. എച്ച്പി പ്രോബുക്ക് നിരയിലെ ഒരു പ്രധാന ലാപ്‌ടോപ്പ് ആണ് എച്ച്പി പ്രോബുക്ക് 6560 ബി.
ഫീച്ചറുകള്‍:
- ഇന്റല്‍ സെക്കന്റ് ജനറേഷന്‍ കോര്‍ ഐ3 / ഐ5 / ഐ7 പ്രോസസ്സര്‍
- ഇന്റല്‍ എച്ച്എം65 ചിപ്‌സെറ്റ്
- ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്
- 15.6 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലൈറ്റ് ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ
- 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍
- 16 ജിബി വരെയുള്ള റാം
- 750 ജിബി എസ്എടിഎ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്
- വൈഫൈ കണക്റ്റിവിറ്റി
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- എച്ച്ഡിഎംഐ
- ജിഗാബിറ്റ് എഥര്‍നെറ്റ് ലാന്‍, ആര്‍ജെ-45
- 3 യുഎസ്ബി പോര്‍ട്ടുകള്‍
- 6 സെല്‍ ലിഥിയം അയണ്‍ ബാറ്ററി
ടൈപ്പിംഗ് എളുപ്പമാക്കും വിധത്തിലാണ് കീബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കീകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമുണ്ട് എന്നതിനാല്‍ ടൈപ്പിംഗില്‍ തെറ്റുകള്‍ സംഭവിക്കുന്നത് കുറയും.
ഇതിന്റെ 15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ ബാക്ക് ലൈറ്റ് ഡിസ്‌പ്ലേയ്ക്ക് ഡബ്ല്യുവിഎ ആന്റി-ഗ്ലെയര്‍ കോട്ടിംഗ് ഉള്ളത്തിനാല്‍ സൂര്യപ്രകാശത്തിലും ഉപയോഗിക്കുന്നതില്‍ ഒരു അസൗകര്യവും അനുഭവപ്പെടുകയില്ല. 2 മെഗാപിക്‌സല്‍ വെബ് ക്യാമറയുണ്ട് ഇതില്‍. വീഡിയോ കോണ്‍ഫറന്‍സിംഗ്, ചാറ്റിംഗ് എന്നിവയ്ക്ക് ഇത് സഹായകമാകും.
50,000 രൂപയാണ് എച്ച്പി പ്രോബുക്ക് 650ബി നോട്ട്ബുക്കിന്റെ വില. ബിസിനസുകാര്‍ക്ക് ഏറ്റവും യോജിച്ച ലാപ്‌ടോപ്പ് ആണിത്.


Click it and Unblock the Notifications