സുരക്ഷ മുന്‍നിര്‍ത്തി എച്ച്പി 50000 ലാപ്‌ടോപ് ബാറ്ററികള്‍ തിരിച്ചെടുക്കുന്നു

|

സുരക്ഷാ കാരണങ്ങളാല്‍ എച്ച്പി ചില നോട്ട്ബുക്കുകളിലെയും മൊബൈല്‍ വര്‍ക്ക്‌സ്‌റ്റേഷനുകളിലെയും ബാറ്ററി തിരിച്ചെടുക്കുന്നു. കമ്പനി ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷ മുന്‍നിര്‍ത്തി എച്ച്പി 50000 ലാപ്‌ടോപ് ബാറ്ററികള്‍ തിരിച്ചെടുക്

അമിതമായി ചൂടാവുകയും തീപിടിക്കാന്‍ സാധ്യതയുള്ളതുമായ 50000 ബാറ്ററികളാണ് തിരികെ വിളിക്കുക. രണ്ട് വര്‍ഷത്തിനിടെ എച്ച്പി വിറ്റഴിച്ച ഉപകരണങ്ങളുടെ 0.1 ശതമാനത്തിന്റെ ബാറ്ററികള്‍ക്ക് മാത്രമാണ് പ്രശ്‌നങ്ങളുള്ളതെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു.

2015 ഡിസംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ വിറ്റ എച്ച്പി പ്രോബുക്ക് 64x (G2&G3), എച്ച്പി പ്രോബുക്ക് 65x (G2&G3), എച്ച്പി x360 310 G2, എച്ച്പി എന്‍വി m6, എച്ച്പി പവലിയന്‍ x360, എച്ചിപി 11 നോട്ട്ബുക്ക്, മൊബൈല്‍ വര്‍ക്ക്‌സ്‌റ്റേഷനായ എച്ച്പി Z ബുക്ക് (17G3, 17G4, സ്റ്റുഡിയോ G3) എന്നിവയുടെ ബാറ്ററികളിലാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഈ മോഡലുകളിലെ എല്ലാ ഉപകരണങ്ങളിലെയും ബാറ്ററികള്‍ക്ക് തകരാറില്ല. ഒരു വിതരണക്കാരന്‍ നല്‍കിയ ബാറ്ററികള്‍ക്ക് മാത്രമാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്. ഇവയ്ക്ക് പകരം കമ്പനി നേരിട്ടോ അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ വഴിയോ പുതിയ ബാറ്ററികള്‍ നല്‍കും.

ഇതില്‍ പല ഉപകരണങ്ങളിലെയും ബാറ്ററികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാറ്റാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ്. അതിനാല്‍ അംഗീകൃത ടെക്‌നീഷ്യന്‍മാര്‍ മുഖേന സൗജന്യമായി ഇവ മാറ്റും.

ഉപകരണങ്ങളെ ബാറ്ററി സേഫ്റ്റി മോഡിലേക്ക് മാറ്റുന്നതിനുള്ള BIOS അപ്‌ഡേറ്റും എച്ച് ഇതോടൊപ്പം നല്‍കും. ബാറ്ററി സേഫ്റ്റി മോഡിലേക്ക് മാറിയാല്‍ നേരിട്ട് വൈദുതിയില്‍ കൊടുത്ത് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ബാറ്ററി തകരാര്‍ കണ്ടെത്തിയ ഉപകരണങ്ങളില്‍ മാത്രം ഇത് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മതി.

ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും,ഇത്രയാണോ നിങ്ങള്‍ പ്രതീക്ഷിച്ചത്?ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും,ഇത്രയാണോ നിങ്ങള്‍ പ്രതീക്ഷിച്ചത്?

ബാറ്ററിക്ക് കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാല്‍ BIOS അപ്‌ഡേറ്റായതിന് ശേഷം ഉപകരണം റീബൂട്ട് ചെയ്യപ്പെടും. റീബൂട്ടിനിടെ ബാറ്ററി സേഫ്റ്റി മോഡ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദ്ദേശം പ്രത്യക്ഷപ്പെടും. ഇത് സ്വീകരിച്ചു കഴിഞ്ഞാല്‍ ബാറ്ററി പൂര്‍ണ്ണമായും ഡിസ്ചാര്‍ജ് ആവും. ബാറ്ററി സേഫ്റ്റി മോഡ് മാറ്റുന്നത് വരെ ബാറ്ററി ചാര്‍ജ്ജ് ആവുകയുമില്ല.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് എച്ച്പി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു. കുഴപ്പമുള്ള ബാറ്ററികള്‍ക്ക് പകരം സൗജന്യമായി പുതിയ ബാറ്ററി നല്‍കും. അഞ്ചോ അതിലധികമോ ബാറ്ററികള്‍ മാറ്റാനുള്ളവര്‍ക്ക് അതിനായി പ്രത്യേക സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

എച്ച്പി ബാറ്ററി പ്രോഗ്രാം വാലിഡേഷന്‍ സൗകര്യം ഉപയേഗിച്ച് നിങ്ങളുടെ നോട്ട്ബുക്കിന്റെ അല്ലെങ്കില്‍ മൊബൈല്‍ വര്‍ക്ക്‌സ്‌റ്റേഷനിലെ ബാറ്ററിയുടെ സുരക്ഷ പരിശോധിക്കാവുന്നതാണ്. 30 സെക്കന്റില്‍ താഴെ സമയം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Global PC and printer giant HP Inc in cooperation with various government regulatory agencies has now issued a worldwide voluntary safety recall and replacement program for certain notebook computer and mobile workstation batteries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X