സിനൊഗെന്‍മോഡിന്റെ തലോടലില്‍ എച്ച്പി ടച്ച്പാഡിന് പുനര്‍ജനനം

Posted By:

സിനൊഗെന്‍മോഡിന്റെ തലോടലില്‍ എച്ച്പി ടച്ച്പാഡിന് പുനര്‍ജനനം

എച്ച്പി ആദ്യം ടച്ച്പാഡ് ഇറക്കിയപ്പോള്‍ ലഭിച്ച സ്വീകരണം വളരെ ദുര്‍ബലമായിരുന്നു.  ഇതിലെ ആപ്ലിക്കേഷനുകളുടെ കുറവ് ആയിരുന്നു ഈ നിരാകരണത്തിന്‍രെ പ്രധാന കാരണം.  അവസാനം ടച്ച്പാഡ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതു വരെ എത്തിച്ചു ഇത്.

25,000 രൂപയായിരുന്നു തുടക്കത്തില്‍ എച്ച്പി ടച്ച്പാഡിന് നിശ്ചയിച്ചിരുന്ന വില.  എന്നാല്‍ ഈ എച്ച്പി ടച്ച്പാഡിന്റെ ഹാര്‍ഡ്‌വെയര്‍ വളരെ ശക്തമായിരുന്നു. ഇതു മനസ്സിലാക്കിയ ചില സ്വതന്ത്ര ടെക്‌നോളജി ഡിവലപ്പേഴ്‌സ് എച്ച്പിയെ സഹായിക്കാന്‍ മുന്നോട്ടെത്തി.

അവയില്‍ ഒന്നാണ് സിനൊഗെന്‍മോഡ്.  എച്ച്പി ടച്ച്പാഡിന്റെ വെബ് ഓപറേറ്റിംഗ് സിസ്റ്റം മാറ്റി ആന്‍ഡ്രോയിഡ് പ്ലാറ്റഫോമിലേക്ക് മാറ്റുകയാണ് പ്രധാനമായും സിനൊഗെന്‍മോഡ് ചെയ്തത്.  ഈയൊരൊറ്റ മാറ്റത്തോടെ ടച്ച്പാഡിന്റെ മുഖഛായ തന്നെ മാറി.

1)    ടാബ്‌ലറ്റ് കൂടുതല്‍ പ്രയോജനപ്രദമായി

2)    കൂടുതല്‍ ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍     തുടങ്ങി

3)    ഹോം, മെനു, ബാക്ക് എന്നീ ഓണ്‍സ്‌ക്രീന്‍ ഐക്ക    ണുകള്‍ കസ്റ്റമൈസ് ആയി

എച്ച്പി ടച്ച്പാഡ് സിനൊഗെന്‍മോഡ് 7 പ്ലാറ്റ്‌ഫോമില്‍ വളരെ മികച്ച പ്രവര്‍ത്തനക്ഷമതയാണ് കാഴ്ച വെച്ചത്.  എന്നാല്‍ ഇപ്പോള്‍ ഈ എച്ച്പി ടച്ച്പാഡ് കൂടുതല്‍ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെക്കും.  കാരണം, ഇപ്പോള്‍ ഇത് ഐസ് ക്രീം സാന്‍ഡ്‌വിച്ച്  ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു.

അങ്ങനെയിപ്പോഴിത് ആന്‍ഡ്രോയിഡ് 4.0യില്‍ പ്രവര്‍ത്തിക്കുന്ന എച്ച്പി ടച്ച്പാഡ് ആണ്!  ക്യാമറ, വീഡിയോ പ്ലേബാക്ക് എന്നിവ കൂടി ശരിയായാല്‍ ഇത് ഏറ്റവും മികച്ച ഒരു ടാബ്‌ലറ്റ് ആവും.  അധികം താമസിയാതെ ഇതിന്റെ സിനൊഗെന്‍മോഡ് 9 വേര്‍ഷനും പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot