എച്ച്പി ടച്ച്‌സ്മാര്‍ട്ട് ഡെസ്‌ക്ടോപ്പിന്റെ പുതിയ മോഡല്‍ എത്തുന്നു

Posted By:

എച്ച്പി ടച്ച്‌സ്മാര്‍ട്ട് ഡെസ്‌ക്ടോപ്പിന്റെ പുതിയ മോഡല്‍ എത്തുന്നു

ടച്ച്‌സ്മാര്‍ട്ട് ഡെസ്‌ക്ടോപ്പിന്റെ ഡൗണ്‍ഗ്രേഡഡ് വേര്‍ഷന്‍ ആണ് എച്ച്പിയുടെ പുതിയ വേര്‍ഷനായ എച്ച്പി ടച്ച്‌സ്മാര്‍ട്ട് 9300 എലൈറ്റ്.  ഇരു ഡെസ്‌ക്ടോപ്പുകളും തമ്മില്‍ ഏറെ സാമ്യങ്ങളും ഉണ്ട്.

ഫീച്ചറുകള്‍:

 • 23 ഇഞ്ച് സ്‌ക്രീന്‍

 • മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 1920 x 1080 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • വയര്‍ലെസ് കീബോര്‍ഡ്

 • വയര്‍ലെസ് മൗസ്

 • യുഎസ്ബി 2.0 പോര്‍ട്ടുകള്‍

 • ഓഡിയോ പോര്‍ട്ട്

 • എഥര്‍നെറ്റ്

 • മെമ്മറി കാര്‍ഡ് റീഡര്‍

 • ബ്ലൂ-റേ / ഡിവിഡി ഡ്രൈവ്

 • വൈഫൈ

 • 1 ടിബി ഹാര്‍ഡ് ഡിസ്‌ക്

 • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സര്‍

 • എന്‍വിഡിയ ജിഫോഴ്‌സ് ജിടി 425 ഗ്രാഫിക്‌സ്
കാഴ്ചയില്‍ എച്ച്പിയുടെ പഴയ ടച്ച്‌സ്മാര്‍ട്ട് മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പുതിയ എച്ച്പി ഡെസ്‌ക്ടോപ്പ്.  ഇതിന്റെ സ്‌ക്രീന്‍ 5 ഡിഗ്രി മുന്നോട്ടും, 60 ഡിഗ്രി പിറകോട്ടും ചരിക്കാന്‍ സാധിക്കുന്നതാണ്.  ഇതിന്റെ വയര്‍ലെസ് മൗസും, കീബോര്‍ഡും കൂടിയാകുമ്പോള്‍ ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.

മെമ്മറി ഉയര്‍ത്താന്‍ അകത്തായി രണ്ട് സൊ-ഡിഐഎംഎം സ്ലോട്ടുകളും ഉണ്ട്.  ഇതില്‍ ആകെ 7 യുഎസ്ബി പോര്‍ട്ടുകള്‍ ഉണ്ട്.  എല്ലാം 2.0 പോര്‍ട്ടുകളാണെന്നു മാത്രം.  ഓഡിയോ, എഥര്‍നെറ്റ് പോര്‍ട്ടുകളും ഈഎച്ച്പി ഡെസ്‌ക്ടോപ്പിനുണ്ട്.  അതുപോലെ മറ്റു മോണിറ്ററുകളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഡിസ്‌പ്ലേ പോര്‍ട്ടും ഇവിടെയുണ്ട്.  വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ ആവശ്യമായി വരുന്ന സമയങ്ങളില്‍ 3.0 യുഎസ്ബി പോര്‍ട്ടിന്റെ അഭാവം അനുഭവപ്പെടും എന്നത് വാസ്തവം.

ഡിവിഡി ഡ്രൈവ്, ബ്ലൂ-റേ ഡ്രൈവ് എന്നിവയിലേതും ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ സാധിക്കും.  വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ എച്ച്പി ഡെസ്‌ക്ടോപ്പ് പ്രവര്‍ത്തിക്കുന്നത്.  വിന്‍ഡോസ് എക്‌സ്പിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ പിസി ഫീച്ചറും ഇതിനുണ്ട്.

ഇന്റലിന്റെ രണ്ടാം തലമുറയില്‍ പെട്ട ഏത് പ്രോസസ്സറും ഇവിടെ ഓരോരുത്തരുടെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.  വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ് എന്നിവ എളുപ്പത്തില്‍ ചെയ്യാന്‍ ഇതിലെ ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് സഹായകമാകുന്നു.

40,000 രൂപയോ അതില്‍ കൂടുതലോ ആണ് എച്ച്പി ടച്ച്‌സ്മാര്‍ട്ട് 9300 എലൈറ്റ് ഡെസ്‌ക്ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot