എച്ച്പി പുതിയ പ്രീമിയം സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ അവതരിപ്പിച്ചു

By Archana V
|

പ്രമുഖ ഡെസ്‌ക്ടോപ്, ലാപ് ടോപ്പ് നിര്‍മാതാക്കളായ എച്ച്പി പുതിയ സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അടുത്ത തലമുറ സ്‌പെക്‌ട്രെ 13, സ്‌പെക്ട്രെ എക്‌സ് 360 ലാപ്‌ടോപ്പുകളുമായാണ് എച്ച് പി ഇത്തവണ വിപണിയില്‍ എത്തിയിരിക്കുന്നത്.

 
എച്ച്പി പുതിയ പ്രീമിയം സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ അവതരിപ്പിച്ചു

പുതു തലമുഖ പ്രോസസര്‍, ദീര്‍ഘമേറിയ ബാറ്ററി ലൈഫ്, സ്ലീക്കര്‍ ഡിസ്‌പ്ലെ , ആന്‍ഗുലാര്‍ ഡിസൈന്‍ എന്നിവയാണ് ലാപ് ടോപ്പുകളുടെ സവിശേഷതകള്‍.

'മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടച്ച് ലാപ് ടോപ്പുകള്‍ എച്ച്പി ലഭ്യമാക്കുകയാണ്. ബാറ്ററി ലൈഫ്, സുരക്ഷ, സൗണ്ട് ,ഡിസൈന്‍ എന്നിവയില്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച നിലവാരമാണ് നിലനിര്‍ത്തിയിരിക്കുന്നത്' എച്ച്പിയുടെ ഏഷ്യ-പെസഫിക് & ജപ്പാന്‍ മേഖലയിലെ കണ്‍സ്യൂമര്‍ പേഴ്‌സണല്‍ സിസ്റ്റംസ് & റീട്ടെയില്‍ സെയില്‍സ് വിഭാഗം വൈസ് -പ്രസിഡന്റ് യാം സു യിന്‍ പറഞ്ഞു.

 

പ്രീമിയം പിസി വിപണിയില്‍ ചലനം സൃഷ്ടിക്കാനുള്ള വഴികള്‍ എച്ച്പിഎങ്ങനെയാണ് കണ്ടെത്തുന്നതെന്ന് സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ വീണ്ടും കാണിച്ചു തരുമെന്ന് മൂര്‍ ഇന്‍സൈറ്റ് & സ്ട്രാറ്റജിയുടെ പ്രസിഡന്റ് പാട്രിക് മൂര്‍ഹെഡ് പറഞ്ഞു.

എച്ച്പി പുതിയ പ്രീമിയം സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ അവതരിപ്പിച്ചു

എച്ച്പി സ്‌പെക്‌ട്രെ 13

വളരെ കനം കുറഞ്ഞ എച്ച്പി സ്‌പെക്‌ട്രെ13 4കെ ഡിസപ്ലെ , നേര്‍ത്ത പുറംചട്ട, മികച്ച പ്രകടനം എന്നീ സവിശേഷതകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. അതേസമയം ഡിസൈനില്‍ കൂടുതല്‍ സവിശേഷത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

സിഎന്‍സി അലൂമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവയാലാണ് ലാപ് ടോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പെയ്ല്‍ ഗോള്‍ഡ് & സിറാമിക് വൈറ്റ് , കോപ്പര്‍ പോളിഷ്ഡ് & ഡാര്‍ക് സില്‍വര്‍ നിറങ്ങളില്‍ ലാപ് ടോപ്പ് ലഭ്യമാകും.

മൈക്രോ-എഡ്ജ് പുറംചട്ടയും 4 കെ വരെ ഉയര്‍ന്ന റെസല്യൂഷന്‍ സാധ്യമാകുന്ന ഗൊറില്ല ഗ്ലാസ്സ് എന്‍ബിടി ഡിസ്‌പ്ലെയും ആണ് മറ്റ് സവിശേഷതകള്‍.

ഫുള്‍-സൈസ് എഡ്ജ്-ടുഎഡജ് ബാക്‌ലിറ്റ് കീ ബോര്‍ഡിന്റെ മുകളിലായാണ് സ്പീക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

1ജിബി ഡാറ്റ പ്രതിദിനം!1ജിബി ഡാറ്റ പ്രതിദിനം!

എച്ച്പി പുതിയ പ്രീമിയം സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ അവതരിപ്പിച്ചു

എച്ച്പി സ്‌പെക് ട്രെ എക്‌സ്360

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫാണ് എച്ച്പിയുടെ സ്‌പെക്‌ട്രെ എക്‌സ്360 വാഗ്ദാനം ചെയ്യുന്നത്. മികച്ച സുരക്ഷയും ഉറപ്പ് നല്‍കുന്നുണ്ട്.

ലാപ്‌ടോപ്പിനും ടാബ് ലെറ്റിനും ഇടയിലാണ് റീഡിസൈന്‍ ചെയ്യപ്പെട്ട എച്ച്പി സ്‌പെക്‌ട്രെ എക്‌സ്360ന്റെ സ്ഥാനം.

ക്വാഡ് കോര്‍ പ്രകടനം, 16.5 മണിക്കൂര്‍ ബാറ്ററി ലൈഫ്, പുതിയ ഇന്റഗ്രേറ്റഡ് പ്രൈവസി സ്‌ക്രീന്‍ എന്നിവയാണ് സവിശേഷതകള്‍.

സില്‍വര്‍ ,കോപ്പര്‍ നിറങ്ങളില്‍ എത്തുന്ന ലാപ്‌ടോപ്പില്‍ മൈക്രോ-എഡ്ജ് ബെസെല്‍സും ഗൊറില്ല ഗ്ലാസ്സ് എന്‍ബിടി 13 ഇഞ്ച് ഡയഗണല്‍ ഡിസ്‌പ്ലെയുമാണ് ഉള്ളത്. 4കെ വരെയുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ഈ ഡിസ്‌പ്ലെ സപ്പോര്‍ട്ട് ചെയ്യും.

എട്ടാം തലമുറ ഇന്റര്‍ കോര്‍ ഐ5 & ഐ7 പ്രോസസര്‍ 3 , 16ജിബി എല്‍പിഡിഡിആര്‍3 വരെയുള്ള മെമ്മറി, 1ടിബി പിസിഎല്‍ഇ എസ്എസ്ഡി9 വരെയുള്ള സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഉപയോഗിക്കാനുള്ള എളുപ്പത്തിന് ഒരു വശത്തായുള്ള ഫിംഗര്‍ പ്രിന്റ് റീഡര്‍ , വിഷ്വല്‍ ഹാക്കിങ് തടയുന്നതിനായുള്ള ഫുള്‍എച്ച്ഡി വേര്‍ഷനിലുള്ള ഇന്റഗ്രേറ്റഡ് പ്രൈവസി സ്‌ക്രീന്‍, ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ വഴി ലോഗ്ഇന്‍ ചെയ്യാനുള്ള എച്ച്പി വൈഡ് വിഷന്‍ എഫ്എച്ച്ഡി ഐആര്‍ ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതിലുണ്ട്.

വിന്‍ഡോസ് ഇങ്ക് സര്‍ട്ടിഫൈയ്ഡ് പെന്നും സപ്പോര്‍ട്ട് ചെയ്യും. ഒരേസമയം ടച്ച്, പെന്‍ എന്നിവ വഴി കൂടുതല്‍ സ്വാഭാവികമായി എഴുതാനും വരയ്ക്കാനും ഇതിലൂടെ കഴിയും.

എച്ച്പി സ്‌പെക് ട്രെ 13 ലാപ് ടോപ്പ് , എച്ച്പി സ്‌പെക് ട്രെ എക്‌സ് 360 എന്നിവ ഏഷ്യ സ്‌പെസഫിക് , ജപ്പാന്‍ വിപണികളില്‍ ഒക്ടോബര്‍ അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.

Best Mobiles in India

Read more about:
English summary
HP a prominent provider of desktops and laptops has yet again unveiled new innovations to its premium consumer laptop line-up.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X