Just In
- 14 hrs ago
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- 18 hrs ago
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- 1 day ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 1 day ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
Don't Miss
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Movies
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്‌ടോപ്പുകൾ
കൊവിഡ് കാലം ആരംഭിച്ചത് മുതൽ ലാപ്ടോപ്പുകളുടെ ആവശ്യവും കൂടി. ജീവനക്കാർ വർക്ക് ഫ്രം ഹോം എന്ന കാഴ്ചപ്പാടിൽ നിന്നും വർക്ക് ഫ്രം എനിവെയർ എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകൾ അവരുടെ ഉപയോഗ സാഹചര്യത്തിന് അനുയോജ്യമായ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും എല്ലാം ഉള്ള ലാപ്ടോപ്പുകൾ വാങ്ങുകയും ചെയ്യുന്നു. മാറിയ സാഹചര്യം അനുസരിച്ച് കമ്പനികളും പുതിയ ലാപ്ടോപ്പ് മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. ചിലത് ഗെയിമിങിൽ മാത്രം ഫോക്കസ്ഡ് ആയിട്ടുള്ളവ ആകുമ്പോൾ മറ്റ് ലാപ്ടോപ്പുകൾ ബാലൻസ്ഡ് ആയിട്ടുള്ള യൂസർ എക്സ്പീരിയൻസും നൽകുന്നു ( Top Laptops Under Rs 60000 ).

Laptop ബഡ്ജറ്റ് ഏകദേശം 60,000 രൂപയോ അതിൽ തൊട്ട് താഴെയോ ഉള്ളവർക്കായി ഏതാനും ലോപ്ടോപ്പുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. 60,000 രൂപയിൽ താഴെ വിലയുള്ള ലാപ്‌ടോപ്പ് സെഗ്മെന്റിൽ മികച്ച മൾട്ടിമീഡിയ അനുഭവവും സാമാന്യം ശക്തമായ പ്രകടനവും മാന്യമായ ബാറ്ററി ലൈഫും നൽകാൻ കഴിയുന്ന നിരവധി ഡിവൈസുകൾ ഉണ്ട്. നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 60,000 രൂപയിൽ താഴെ വില വരുന്ന ചില മികച്ച ലാപ്‌ടോപ്പുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

അസൂസ് വിവോബുക്ക് പ്രോ 14
അസൂസ് വിവോബുക്ക് പ്രോ 14 ഒഎൽഇഡി ലാപ്ടോപ്പ് 14 ഇഞ്ച് വരുന്ന 2.8കെ ഒഎൽഇഡി സ്‌ക്രീൻ ഓഫർ ചെയ്യുന്നു. സുഗമമായ 90 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു. 600 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റനസും ഈ ലാപ്ടോപ്പ് ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്നു. വെസയുടെ ഡിസ്പ്ലെ എച്ച്ഡിആർ ട്രൂ ബ്ലാക്ക് 600 സ്റ്റാൻഡേർഡ്, 100 ശതമാനം ഡിസിഐ-പി3 കളർ സ്‌പെയ്‌സ്, കളർ ആക്യൂറസിക്കായി പാന്റോൺ വാല്യുവേഷൻ എന്നിവയും അസൂസ് വിവോബുക്ക് പ്രോ 14ൽ ലഭ്യമാണ് (Asus Vivobook 14 Pro OLED ).

60,000 രൂപയിൽ താഴെ വിലയുള്ള ലാപ്‌ടോപ്പിൽ എഎംഡി റൈസൺ 7 5800എച്ച് സിപിയു, 512 ജിബി ജെൻ 3 എസ്എസ്ഡി, 16 ജിബി വരെയുള്ള റാം എന്നിവയുമുണ്ട്. ലാപ്ടോപ്പിന് 1.4 കി.ഗ്രാം വരെ മാത്രമാണ് ഭാരം വരുന്നത്. അസൂസ് വിൻഡോസ് 11 ലാപ്‌ടോപ്പ് 50ഡബ്ല്യൂഎച്ച്ആർ ബാറ്ററി പായ്ക്ക് ചെയ്യുന്നു. കൂടാതെ 90 വാട്ട് ഫാസ്റ്റ് ചാർജിങിനും സപ്പോർട്ട് ലഭിക്കുന്നു. 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാം. 59,990 രൂപയാണ് ഇ ലാപ്ടോപ്പിന്റെ പ്രാരംഭ വില.

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3
പേര് സൂചിപ്പിക്കുന്നത് പോലെ, ലാപ്‌ടോപ്പിൽ ഗെയിമുകൾ കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായതാണ് ലെനോവോ ഐഡിയപാഡ് ഗെയിമിങ്. എഎംഡിയുടെ സെൻ 3 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള 6 കോർ / 12 ത്രെഡ് ചിപ്പായ റൈസൺ 5 5600 എച്ചുമായാണ് ഡിവൈസ് വരുന്നത്. പ്രോസസസർ ജിടിഎക്സ് 1650മായി പെയർ ചെയ്തിരിക്കുന്നു. ഫുൾ എച്ച്ഡി ഗെയിമിങുകളിലും മാന്യമായ ജോലി ചെയ്യുന്നു ( Lenovo IdeaPad Gaming 3 ).

8 ജിബി റാം, 512 എസ്എസ്ഡി എന്നിവയും ഡിവൈസിൽ ലഭ്യമാണ്. 15.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഫുൾ എച്ച്ഡി റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റിനും സപ്പോർട്ട് ലഭിക്കുന്നു. ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 വിൻഡോസ് 11ൽ ആണ് പ്രവർത്തിക്കുന്നത്. ഈ ലാപ്‌ടോപ്പ് വിവിധ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ 59,990 രൂപയ്ക്ക് ലഭ്യമാണ്.

എച്ച്പി വിക്ടസ്
ഈ വില പരിധിയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് എച്ച്പി വിക്ടസ്. റൈസൺ 5 5600എച്ച് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. എച്ച്പി വിക്ടസ് ലാപ്‌ടോപ്പിൽ 4 ജിബി, റേഡിയൻ ആർഎക്‌സ് 5500 എം ഗ്രാഫിക്‌സ് ഉണ്ട്. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 250 നിറ്റ്സ് ബ്രൈറ്റ്നസും ഉള്ള 16.1 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് എച്ച്പി വിക്ടസ് ലാപ്ടോപ്പിൽ ഉള്ളത് ( HP Victus ).

ഉപഭോക്താക്കൾക്ക് 8 ജിബി റാമും ലഭിക്കും, ഇത് 32 ജിബി വരെയായി അപ്‌ഗ്രേഡ് ചെയ്യാം. 512 ജിബി എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. വിൻഡോസ് 10 ഒഎസിൽ ആണ് എച്ച്പി വിക്ടസ് പ്രവർത്തിക്കുന്നത്. ഇത് വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യാം. സാമാന്യം വലുപ്പമുള്ള 70 ഡബ്ല്യൂഎച്ച്ആർ ബാറ്ററിയും ഡിവൈസിൽ ഉണ്ട്. നിലവിൽ ആമസോൺ ഇന്ത്യയിൽ 55,990 രൂപയ്ക്ക് എച്ച്പി വിക്ടസ് ലഭ്യമാണ്.

അസൂസ് വിവോബുക്ക് 16എക്സ്
60,000 രൂപയിൽ താഴെയുള്ള മികച്ച ലാപ്‌ടോപ്പുകളുടെ പട്ടികയിൽ ഇടംനേടുന്ന രണ്ടാമത്തെ അസൂസ് ലാപ്‌ടോപ്പാണ് അടുത്തിടെ പുറത്തിറങ്ങിയ വിവോബുക്ക് 16എക്സ്. 16:10 വീക്ഷണാനുപാതത്തിൽ 16 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് അസൂസ് വിവോബുക്ക് 16എക്സ് ഫീച്ചർ ചെയ്യുന്നത്. 512 ജിബി എസ്എസ്ഡിയും 16 ജിബി റാമും ഈ ലാപ്ടോപ്പിൽ ലഭ്യമാണ് ( Asus Vivobook 16X ).

എഎംഡി റൈസൺ 7 5800എച്ച് ഗെയിമിങ് ഗ്രേഡ് സിപിയുവും വിവോബുക്ക് പായ്ക്ക് ചെയ്യുന്നു. പുതിയ വിവോബുക്ക് 16എക്സ്, വിൻഡോസ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 90 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 50 ഡബ്ല്യൂഎച്ച്ആർ ബാറ്ററിയും അസൂസ് വിവോബുക്ക് 16എക്സ് പായ്ക്ക് ചെയ്യുന്നു. 54,990 രൂപയാണ് അസൂസ് വിവോബുക്ക് 16എക്സിന്റെ പ്രാരംഭ വില.

എംഎസ്ഐ മോഡേൺ 15
60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് എംഎസ്ഐ മോഡേൺ 15 ലാപ്ടോപ്പിൽ ഉള്ളത്. റൈസൺ 7 5700യു സീരീസ് പ്രോസസറുമായാണ് ഈ ലാപ്ടോപ്പ് വരുന്നത്. ലാപ്‌ടോപ്പിൽ 8 ജിബി റാമും ലഭ്യമാണ്. ഇത് 64 ജിബി വരെ വികസിപ്പിക്കാൻ കഴിയും. 512 ജിബി എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ ലഭ്യമാണ് ( MSI Modern 15 ).

എംഎസ്ഐ മോഡേൺ 15 ലാപ്‌ടോപ്പിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി ജെൻ 3.2 ജെൻ 2 ടൈപ്പ് സി പോർട്ട്, മൂന്ന് യുഎസ്ബി ജെൻ 3.2 ജെൻ 2 ടൈപ്പ് എ പോർട്ടുകൾ എന്നിവയുണ്ട്. 52 ഡബ്ല്യൂഎച്ച്ആർ ബാറ്ററിയാണ് ഈ ലാപ്ടോപ്പിന് ഊർജം നൽകുന്നത്. ലാപ്ടോപ്പിന് ഏകദേശം 1.6 കിലോ ഭാരവും ഉണ്ട്. 55,990 രൂപയാണ് എംഎസ്ഐ മോഡേൺ 15 ലാപ്ടോപ്പിന് വില വരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470