എച്ച് പി വിവിയന്‍ കൂട്ടുകെട്ടില്‍ നെറ്റ്ബുക്ക്

Posted By: Super

എച്ച് പി വിവിയന്‍ കൂട്ടുകെട്ടില്‍ നെറ്റ്ബുക്ക്

പ്രമുഖ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഐടി കമ്പനിയായ എച്ച് പി ലോക പ്രശസ്ത ഡിസൈനര്‍ ആയ വിവിയന്‍ റ്റാമിന്റെ ഡിസൈനിംഗില്‍ നെറ്റ്ബുക്ക്‌ കമ്പ്യൂട്ടറുകളുടെ ലോകത്തേക്ക് ഒരു പുത്തന്‍ ഫാഷന്‍ തരംഗത്തിനൊരുങ്ങുന്നു. എന്നും സാങ്കേതിക വിദ്യയിലും ഡിസൈനിലും ഒരുപോലെ വ്യത്യസ്തതയും പുതുമയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന എച്ച് പിയുടെ ഈ പുതിയ കൂട്ടുകെട്ട് വലിയ പ്രതീക്ഷയാണുര്‍ത്തുന്നത്.

ഈയിടെ നടന്ന വിവിയന്‍ റ്റാം ഫാഷന്‍ ഷോയില്‍ എച്ച് പിയുടെ എക്‌സ്‌ക്യൂട്ടീവുകള്‍ പങ്കെടുത്തത് ഇവരുടെ കൂട്ടുകെട്ട് എത്ര നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകും എന്നു സൂചിപ്പിക്കുന്നു. വിവിയന്‍ റ്റാമിനോടുള്ള ബഹുമാനാര്‍ത്ഥം ഈ പുതിയ നെറ്റ്ബുക്കുകള്‍ക്ക് വിവിയന്‍ റ്റാമിന്റെ പേരായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയും ഒരു ഫാഷന്‍ ഡിസൈനറും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂട്ടുകെട്ട് ആദ്യമായാണ് എന്നതിനാല്‍ കൗതുകമുണര്‍ത്തുന്നു. വിവിയന്‍ റ്റാമിന്റെ പേരിലുള്ള ഈ ലാപ്‌ടോപ്പിന് നല്ല പ്രചാരവും സ്വീകാര്യതയും ലഭിക്കുമെന്നുള്ളതില്‍ ഒരു

സംശയവുമില്ല.

വിവിയന്‍ നെറ്റ്ബുക്കുകളുടെ ഡിസൈന്‍ കൂടാതെ അതിന്റെ എല്ലാ

ആക്‌സസറീസിന്റേയും രൂപകല്പന നിര്‍വ്വഹിക്കുക വിവിയന്‍ റ്റനായിരിക്കും.

ഫാഷന്‍ കോണ്‍ഷ്യസ് ആയ പെണ്‍ ഉപഭോക്താക്കളെ മനസ്സില്‍ കണ്ടുകൊണ്ട് അവരെ തൃപ്തിപ്പെടുത്തും വിധമാണ് ഈ നെറ്റ്ബുക്കുകള്‍ രൂപകല്പന ചെയ്തിരിക്കന്നത് എന്നു വിവിയന്‍ റ്റാം പറയുന്നു.

പടിഞ്ഞാറന്‍-ഏഷ്യന്‍ സംസ്‌കാരങ്ങള്‍ സംയോജിപ്പിച്ച് വിവിയന്റെ ട്രേഡ് മാര്‍ക്ക് ഡിസൈനായ 'ചൈന ചിക്' ലാണ് വിവിയന്‍ എച്ച് പിയുടെ ഈ പുതിയ നെറ്റ്ബുക്കുകള്‍ക്ക് രൂപം നല്കിയിരിക്കുന്നത്.

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ഈ എച്ച് പി വിവിയന്‍ റ്റാം സ്‌പെഷ്യല്‍ എഡിഷന്‍ നെറ്റ്ബുക്ക് പുറത്തിറങ്ങമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot