Home
Computer

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8, ഫ്യൂറി ജി 8, പവർ ജി 8 വർക്ക്സ്റ്റേഷൻ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു

ഇസഡ്ബുക്ക് സീരീസിൽ വരുന്ന ഏറ്റവും പുതിയ ലാപ്ടോപ്പുകളായ എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8, ഇസഡ്ബുക്ക് പവർ ജി 8, ഇസഡ്ബുക്ക് ഫ്യൂറി ജി 8 എന്നിവ അവതരിപ്പിച്ചു. ഇന്റലിന്റെ ഏറ്റവും പുതിയ ഇലവൻത്ത് ജനറേഷൻ കോർ എച്ച്-സീരീസ് പ്രോസസറുകളാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്, കൂടാതെ എൻവിഡിയ അല്ലെങ്കിൽ എഎംഡിയിൽ നിന്നുള്ള ഓപ്ഷണൽ ഡെഡിക്കേറ്റഡ് വർക്ക്സ്റ്റേഷൻ ഗ്രാഫിക്സുമായാണ് ഇവ വരുന്നത്. മൂന്ന് ലാപ്ടോപ്പുകൾക്കും 15.6 ഇഞ്ച് സ്‌ക്രീനാണ് വരുന്നത്, എന്നാൽ ഇസഡ്ബുക്ക് ഫ്യൂറി ജി 8 ന് 17.3 ഇഞ്ച് ഡിസ്‌പ്ലേ ഓപ്ഷനുമുണ്ട്. ഒരൊറ്റ ടർബോ സിൽവർ കളർ ഓപ്ഷനിലാണ് എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 വിപണിയിൽ വരുന്നത്. വിൻഡോസ് 10, ഉബുണ്ടു, ഫ്രീഡോസ് അല്ലെങ്കിൽ ലിനക്സ് എന്നിവയുമായാണ് എച്ച്പി ഇസഡ്ബുക്ക് സീരീസ് വരുന്നത്.

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8, ഇസഡ്ബുക്ക് പവർ ജി 8, ഇസഡ്ബുക്ക് പവർ ജി 8 ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8, ഇസഡ്ബുക്ക് പവർ ജി 8, ഇസഡ്ബുക്ക് പവർ ജി 8 ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8, ഇസഡ്ബുക്ക് പവർ ജി 8 അല്ലെങ്കിൽ ഇസഡ്ബുക്ക് പവർ ജി 8 ലാപ്ടോപ്പുകളുടെ വിലകൾ എച്ച്പി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ മൂന്ന് വർക്ക്സ്റ്റേഷൻ ലാപ്ടോപ്പ് മോഡലുകളും തിരഞ്ഞെടുത്ത രാജ്യങ്ങളിൽ 2021 ജൂലൈ മുതൽ ലഭ്യമാകും. ഈ ലാപ്ടോപ്പ് ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടിക കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല, അതിനാൽ തന്നെ അവ ഇന്ത്യയിൽ വിൽക്കുമോ എന്ന കാര്യവും വ്യക്തമല്ല.

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

മൾട്ടിടച്ച് സപ്പോർട്ടുള്ള 4 കെ യുഎച്ച്ഡി (3,840x2,160 പിക്‌സൽ) റെസല്യൂഷൻ ഒ‌എൽ‌ഇഡി പാനലിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 6 സുരക്ഷാ, 400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്, ഡിസ്‌പ്ലേ എച്ച്ഡിആർ 500 സർട്ടിഫിക്കേഷൻ, 100 ശതമാനം ഡിസിഐ-പി 3 കവറേജ് എന്നിവയുണ്ട്. ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 ന് ഒരു ഇന്റൽ കോർ ഐ 9-11950 എച്ച് സിപിയു വരെ സജ്ജീകരിക്കാം. എൻവിഡിയ ആർടിഎക്സ് എ 5000 ഗ്രാഫിക്സ് കാർഡുമായി 16 ജിബി ജിഡിഡിആർ 6 വിആർഎം അല്ലെങ്കിൽ എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 3080 ഗ്രാഫിക്സ് കാർഡും 16 ജിബി ജിഡിഡിആർ 6 വിആർഎമ്മും ലഭിക്കുന്നു. 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 32 ജിബി വരെ ഡിഡിആർ 4 റാമും സ്റ്റോറേജിനായി 512 ജിബി പിസിഐഇ എൻവിഎം എം 2 എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ ലഭ്യമാണ്.

എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8

മികച്ച ഓഡിയോ ലഭിക്കുവാൻ രണ്ട് ട്വീറ്ററുകളും രണ്ട് വൂഫറുകളും ട്യൂൺ ചെയ്തത് ബാംഗ് & ഒലുഫ്‌സെനുമുണ്ട്. എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 ൽ രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, ഒരു മിനി ഡിസ്പ്ലേ പോർട്ട് 1.4, എച്ച്ഡിഎംഐ 2.1 പോർട്ട്, യുഎസ്ബി ടൈപ്പ്-എ പോർട്ട്, ഹെഡ്ഫോൺ / മൈക്രോഫോൺ കോംബോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഇതിന് ഇന്റൽ വൈ-ഫൈ 6 എഎക്സ് 201 (2 എക്സ് 2), ബ്ലൂടൂത്ത് വി 5.0 എന്നിവയും ലഭിക്കുന്നു. എച്ച്പി ഇസഡ്ബുക്ക് സ്റ്റുഡിയോ ജി 8 ന് 83Whr ബാറ്ററി സപ്പോർട്ടുണ്ട്. ഇത് ഒമ്പത് മണിക്കൂർ 30 മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ലാപ്ടോപ്പിന് 1.79 കിലോഗ്രാം ഭാരവുമുണ്ട്.

എച്ച്പി ഇസഡ്ബുക്ക് പവർ ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എച്ച്പി ഇസഡ്ബുക്ക് പവർ ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

15.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള എച്ച്പി ഇസഡ്ബുക്ക് പവർ ജി 8, 4 കെ യുഎച്ച്ഡി (3,840x2,160 പിക്‌സൽ) റെസല്യൂഷൻ ഐപിഎസ് പാനൽ, ഇടുങ്ങിയ ബെസലുകൾ, 400 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 100 ശതമാനം എസ്‌ആർ‌ജിബി കവറേജ് എന്നിവ ലഭിക്കും. ഇന്റൽ കോർ i9-11950H സിപിയു വരെയും 4 ജിബി ജിഡിഡിആർ 6 വിആർ‌എം ഉള്ള എൻ‌വിഡിയ ആർ‌ടിഎക്സ് എ 2000 ജിപിയു വരെയും ഈ ലാപ്ടോപ്പിന് പ്രവർത്തിപ്പിക്കാൻ കഴിയും. 64 ജിബി ഡിഡിആർ 4 റാമും 512 ജിബി വരെ പിസിഐഇ ജെൻ 4 എൻവിഎം എം 2 എസ്എസ്ഡി സ്റ്റോറേജും ഇതിലുണ്ട്. ഇസഡ്ബുക്ക് പവർ ജി 8 ന് ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ ലഭിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഇന്റൽ വൈ-ഫൈ 6 എഎക്സ് 201 (2 എക്സ് 2), ബ്ലൂടൂത്ത് വി 5.0, തണ്ടർബോൾട്ട് 4 പോർട്ട്, മൂന്ന് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, എച്ച്ഡിഎംഐ 2.0 പോർട്ട്, ഹെഡ്‌ഫോൺ / മൈക്ക് കോംബോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. 83Whr ബാറ്ററിയുടെ സപ്പോർട്ടുള്ള ഈ ലാപ്‌ടോപ്പിന് 1.89 കിലോഗ്രാം ഭാരമുണ്ട്.

എച്ച്പി ഇസഡ്ബുക്ക് ഫ്യൂറി ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എച്ച്പി ഇസഡ്ബുക്ക് ഫ്യൂറി ജി 8 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എച്ച്പി ഇസഡ്ബുക്ക് ഫ്യൂറി ജി 8 15.6 ഇഞ്ച് 17.3 ഇഞ്ച് ഡിസ്‌പ്ലേയിലും വിപണിയിൽ നിന്നും ലഭിക്കുന്നു. രണ്ട് മോഡലുകൾക്കും 4 കെ യുഎച്ച്ഡി (3,840x2,160 പിക്സൽ) റെസല്യൂഷൻ ഐപിഎസ് പാനൽ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷാ, 100 ശതമാനം ഡിസിഐ-പി 3 കവറേജ് എന്നിവ ലഭിക്കും. 15 ഇഞ്ച് മോഡലിന് 600 നിറ്റ് പീക്ക് തെളിച്ചവും 17 ഇഞ്ച് മോഡലിന് 550 നിറ്റ് പീക്ക് ബറൈറ്നെസുമുണ്ട്. ഈ രണ്ട് മോഡലുകൾക്കും ഇന്റൽ കോർ ഐ 9-11950 എച്ച് സിപിയു അല്ലെങ്കിൽ ഇന്റൽ സിയോൺ ഡബ്ല്യു -11955 എം സിപിയു നൽകും. എൻവിഡിയ ആർടിഎക്സ് എ 5000 16 ജിബി അല്ലെങ്കിൽ എഎംഡി റേഡിയൻ പ്രോ ഡബ്ല്യു 6600 എം 8 ജിബി ജിപിയു ഓപ്ഷനുകൾ രണ്ട് മോഡലുകൾക്കും ലഭ്യമാണ്. എച്ച്പി ഇസഡ്ബുക്ക് ഫ്യൂറി ജി 8 മോഡലുകൾക്ക് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ നൽകിയിട്ടുണ്ട്. 15.6 ഇഞ്ച് മോഡലിന് രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, മിനി ഡിസ്‌പ്ലേ പോർട്ട് 1.4, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, എച്ച്ഡിഎംഐ 2.0 പോർട്ട്, ഒരു ഓഡിയോ ജാക്ക്, 17.3 ഇഞ്ച് മോഡലിലേക്ക് ഒരു യുഎസ്ബി ടൈപ്പ്-എ പോർട്ട് എന്നിവയുൾപ്പെടുന്നു. രണ്ടും 94Whr ബാറ്ററികളാണ് സപ്പോർട്ട് ചെയ്യുന്നത്. 15.6 ഇഞ്ച് മോഡലിന് 2.35 കിലോഗ്രാം ഭാരവും 17.3 ഇഞ്ച് മോഡലിന് 2.76 കിലോഗ്രാം ഭാരവുമുണ്ട്.

More from GizBot

Best Mobiles in India

English summary
They're powered by Intel's latest 11th Gen Core H-series processors and can be configured with Nvidia or AMD dedicated workstation graphics. The ZBook Fury G8 has a 17.3-inch display option, which is not available on the other two laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X