എച്ച്ടിസിയും മോട്ടറോളയും ടാബ്‌ലറ്റ് വിപണിയില്‍ ഒപ്പത്തിനൊപ്പം

By Shabnam Aarif
|
എച്ച്ടിസിയും മോട്ടറോളയും ടാബ്‌ലറ്റ് വിപണിയില്‍ ഒപ്പത്തിനൊപ്പം

എച്ച്ടിസി ഷിഫ്റ്റ്, എച്ച്ടിസി ഫ്ലയര്‍ മോട്ടറോള ക്‌സൂം എന്നിവ ഏറെ സ്വീകാര്യത ലഭിച്ച ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ്.  മോട്ടറോള ക്‌സൂമിന്റെ വിജയത്തിനു പിന്നാലെ മോട്ടറോള ക്‌സും 2 എന്ന പേരില്‍ കൂടുതല്‍ മികച്ച ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഇറക്കിയിരിക്കുന്നു.  അതുപോലെ എച്ച്ടിസിയുടെ പുതിയ ടാബ്‌ലറ്റ് ആണ് എച്ച്ടിസി ക്വാട്രോ.

മോട്ടറോള ക്‌സൂം 2ഉം എച്ച്ടിസി ക്വാട്രോയും കാന്റി ബാറുകളുടെ ആകൃതിയിലാണ്.  599 ഗ്രാം മാത്രമാണ് എച്ച്ടിസി ക്‌സൂം 2ന്റെ ഭാരം.  കൊണ്ടു നടക്കാന്‍ സൗകര്യപ്പെടും വിധം ഒതുക്കമുള്ള ഡിസൈന്‍ ആണ് ഇരു ടാബ്‌ലറ്റുകള്‍ക്കും.

 

രണ്ടു ടാബ്‌ലറ്റുകലുടേയും സ്‌ക്രീന്‍ വലിപ്പം തുല്യമാണ്, 10.10 ഇഞ്ച്.  ഈ മള്‍ട്ടി ടച്ച് സ്‌ക്രീനുകള്‍ തമ്മിലുള്ള ഏക വ്യത്യാസം റെസൊലൂഷന്റെ കാര്യത്തിലാണ്.  മോട്ടറോള ക്‌സൂം 2ന്റെ റെസൊലൂഷന്‍ 1280 x 720 പിക്‌സലും, എച്ച്ടിസി ക്വാട്രോയുടേത് 1280 x 768 പിക്‌സലും ആണ്.  മോട്ടറോള ക്‌സൂം 2ന് സ്‌ക്രാച്ച് റെസിസ്റ്റന്റ് ആയ ഒരു ഗ്ലാസ് കവറിംഗും ഉണ്ട്.

 

ഇരു ടാബ്‌ലറ്റുകളുടെയും മുന്‍വശത്തുഷത്തുള്ള ലൈറ്റ് സെന്‍സറുകള്‍ സ്‌ക്രീനുകളുടെ ബ്രൈറ്റ്‌നെസ് നിന്ത്രിക്കുന്നു.  കുറഞ്ഞ വെളിച്ചത്തില്‍ കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ഇവ വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നു.

ഇരു ടാബ്‌ലറ്റുകള്‍ക്കും ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഉള്ളത്.  മോട്ടറോള ക്‌സൂം 2ലെ പ്രധാന ക്യാമറ ഓട്ടോ ഫോക്കസ് സൗകര്യമുള്ള 5 മെഗാപിക്‌സല്‍ ആണ്.  എന്നാല്‍ 2 മെഗാപിക്‌സല്‍ മാത്രമാണ് എച്ച്ടിസി ക്വാട്രോയിലെ പ്രധാന ക്യാമറ.  ഇരു ടാബ്‌ലറ്റുകളിലെയും സെക്കന്ററി ക്യാമറകള്‍ 1.3 മെഗാപിക്‌സല്‍ ആണ്.

മോട്ടറോള ക്‌സൂം 2 ന്റെ പ്രോസസ്സര്‍ 1200 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ആണ്.  1024 എംബി സിസ്റ്റം മെമ്മറി, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മെമ്മറി എന്നിവയും ഇതിന്റെ പ്രത്യേകത.  ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസ്സറാണ് എച്ച്ടിസി ടാബ്‌ലറ്റിന്റേത്.  1 ജിബി റാമും കൂടിയാകുമ്പോള്‍ ഇത് മോട്ടറോള പ്രോസസ്സറിനേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ പ്രവര്‍ത്തിക്കുന്നു.

ഇരു ടാബ്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ്.  എച്ച്ടിസി ക്വാട്രോ ആന്‍ഡ്രോയിഡ് 4.0 ലും, മോട്ടറോള ക്‌സൂം 2 ആന്‍ഡ്രോയിഡ് 3.2 ലും ആണ് പ്രവര്‍ത്തിക്കുന്നത്.  ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികള്‍ ഇരു ടാബ്‌ലറ്റുകളിലും ഉണ്ട്.

മോട്ടറോള ക്‌സൂം 2ന്റെ വില 27,500 രൂപയാണ്.  എന്നാലിതിന്റെ ഇന്റേണല്‍ മെമ്മറി കൂടുന്നതിന് അനുസരിച്ച് ഇതിന്റെ വില ഇനിയും കൂടും.  എച്ച്ടിസി ക്വാട്രോയുടെ ഇന്ത്യന്‍ വിപണിയലെ വില ഇതു വരെ അറിവായിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X