ചെറിയ വിലയില്‍ മികച്ച ടാബ്‌ലറ്റുമായി ഹുവാവെ

Posted By:

ചെറിയ വിലയില്‍ മികച്ച ടാബ്‌ലറ്റുമായി ഹുവാവെ

വലിയ വിലയില്ലാത്ത ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആണ് തിരയുന്നതെങ്കില്‍ ഏറ്റവും മികച്ച ചോയ്‌സ് ആയിരിക്കും ഹുവാവെ ഐഡിയോസ് എസ്7 ടാബ്‌ലറ്റ്.

ഫീച്ചറുകള്‍:

 

 • ജിഎസ്എം / 3ജി

 • ആന്‍ഡ്രോയിഡ് ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

 • മെലിഞ്ഞത്

 • ടിഎഫ്ടി കപാസിറ്റീവ് സ്‌ക്രീന്‍

 • ഡ്യുവല്‍ ക്യാമറകള്‍

 • ഓഡിയോ ജാക്ക്

 • 768 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • 256 എംബി റാം

 • 5 ജിബി ഇന്റേണല്‍ മെമ്മറി

 • മൈക്രോ യുഎസ്ബി പോര്‍ട്ട്

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിഎസ്

 • വൈഫൈ

 • എഡ്ജ്

 • ജിപിആര്‍എസ്

 • മികച്ച ബാറ്ററി ലൈഫ്

 • 200 എംഎം നീളം, 109.5 എംഎം വീതി, കട്ടി 12.5 എംഎം
സാധാരണ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റുകളെ പോലെ വില കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചല്ല ഹുവാവെ ഐഡിയോസ് എസ്7 ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.  അതായത് വില കുറയ്ക്കാന്‍ വേണ്ടി ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഹുവാവെ തയ്യാറായിരുന്നില്ല.  കറുപ്പ്, വെള്ള നിറങ്ങളില്‍ മെലിഞ്ഞ ഡിസൈന്‍ ആണ് ഈ പുതിയ ഹുവാവെ ടാബ്‌ലറ്റിന്.

മുന്‍വശം കറുപ്പും, വശങ്ങളും, പിന്‍വശവും വെള്ള നിറത്തിലും ആണ് ഹുവാവെ ഐഡിയോസ് എസ്7 ടാബ്‌ലറ്റിന്റെ ഡിസൈന്‍.  നമ്മുടെ കൈയില്‍ ഒതുങ്ങും വിധമാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ ഡിസൈന്‍.  അതുപോലെ സാധാരണ എന്‍ട്രി ലെവല്‍ ടാബ്‌ലറ്റുകളെ അപേക്ഷിച്ച് ഇതിന് ഭാരവും തുറവാണ്.

വെറും 20,000 രൂപ മാത്രമാണ് ഹുവാവെ ഐഡിയോസ് എസ്7 ടാബ്‌ലറ്റിന്റെ വില.  വിപണിയില്‍ ലഭ്യമായ മറ്റു 7 ഇഞ്ച് ടാബ്‌ലറ്റുകളെ അപേക്ഷിച്ച് ഇത് വളരെ ചെറിയ വിലയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot