എഎംഡി റൈസൺ 5000 എച്ച് ചിപ്‌സെറ്റുമായി ഹുവാവേ മേറ്റ്ബുക്ക് 16 ലാപ്‌ടോപ്പ്, സ്മാർട്ട് സ്ക്രീൻ എസ്ഇ അവതരിപ്പിച്ചു

|

ഹുവാവേ മേറ്റ്ബുക്ക് 16, ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ ടിവി എന്നിവ ചൈനയിൽ അവതരിപ്പിച്ചു. 3: 2 ഡിസ്‌പ്ലേയുള്ള ഹുവാവേ മേറ്റ്ബുക്ക് 16 ലാപ്‌ടോപ്പ് എഎംഡി റൈസൺ 5000 എച്ച് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഈ ലാപ്ടോപ്പിൽ ആകർഷകമായ രൂപകൽപ്പനയും 84Whr ബാറ്ററിയും ഉണ്ട്. 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ അവതരിപ്പിച്ച മിഡ് റേഞ്ച് ടെലിവിഷനാണ് ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ. ഡിസ്പ്ലേ വലുപ്പത്തിലുള്ള വ്യത്യാസം കൂടാതെ, രണ്ട് ടിവി മോഡലുകൾക്കും ഒരുപോലെ തന്നെയാണ് സവിശേഷതകൾ നൽകിയിട്ടുള്ളത്.

 

ഹുവാവേ മേറ്റ്ബുക്ക് 16, ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ ടിവിയുടെ വിലയും, ലഭ്യതയും

ഹുവാവേ മേറ്റ്ബുക്ക് 16, ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ ടിവിയുടെ വിലയും, ലഭ്യതയും

ഹുവാവേ മേറ്റ്ബുക്ക് 16 ടിവിക്ക് സിഎൻവൈ 6,299 (ഏകദേശം 71,500 രൂപ) മുതൽ വില ആരംഭിക്കുന്നു. ചൈനയിൽ വിമാൾ വഴി പ്രീ-ഓർഡറുകൾക്കായി ഇത് ലഭ്യമാണ്. ഡീപ് സ്പേസ് ഗ്രേ, ഹായോ സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ലാപ്ടോപ്പ് വിപണിയിൽ വരുന്നത്. ഹുവാവേ മേറ്റ്ബുക്ക് 16 ജൂൺ 1 മുതൽ വിൽപ്പനയ്‌ക്കെത്തും. 55 ഇഞ്ച് മോഡലിന് സി‌എൻ‌വൈ 3,299 (ഏകദേശം 37,400 രൂപ), 65 ഇഞ്ച് മോഡലിന് സി‌എൻ‌വൈ 4,299 (ഏകദേശം 48,800 രൂപ) എന്നിങ്ങനെയാണ് യഥാക്രമം ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇയ്ക്ക് വില നൽകിയിരിക്കുന്നത്. വിമാൾ വഴിയുള്ള പ്രീ-ഓർഡറുകൾക്കായി ഇവ തയ്യാറായതിനാൽ ജൂൺ 1 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഇത് ഒരു ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് നിറത്തിലാണ് വരുന്നത്. ഈ രണ്ട് ഡിവൈസുകളും അന്താരാഷ്ട്ര വിപണിയിൽ എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

ഹുവാവേ മേറ്റ്ബുക്ക് 16 സവിശേഷതകൾ
 

ഹുവാവേ മേറ്റ്ബുക്ക് 16 സവിശേഷതകൾ

വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഹുവാവേ മേറ്റ്ബുക്ക് 16 പ്രവർത്തിക്കുന്നത്. 16 ഇഞ്ച് (2,520 x1,680 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 3: 2 ആസ്പെക്റ്റ് റേഷിയോ, 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 189 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 300 നിറ്റ് ബറൈറ്റ്‌നെസും 178 ഡിഗ്രി വ്യൂവിംഗ് ആംഗിളും ഇതിൽ നൽകിയിട്ടുണ്ട്. എ‌എം‌ഡി റൈസൺ 7 5800 എച്ച് അല്ലെങ്കിൽ എ‌എം‌ഡി റൈസൺ 5 5600 എച്ച് പ്രോസസർ - എ‌എം‌ഡി റേഡിയൻ ഗ്രാഫിക്സ്, 16 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയുമായി ജോടിയാക്കിയ ഈ ലാപ്ടോപ്പിന് രണ്ട് സിപിയു ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

 എ‌എം‌ഡി റൈസൺ 7 5800 എച്ച് അല്ലെങ്കിൽ എ‌എം‌ഡി റൈസൺ 5 5600 എച്ച് പ്രോസസർ

ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, എച്ച്ഡിഎംഐ, 3.5 എംഎം കോംബോ ജാക്ക് എന്നിവ ഹുവാവേ മേറ്റ്ബുക്ക് 16 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 1080 പിക്സൽ വീഡിയോ പ്ലേബാക്കിൽ 12.5 മണിക്കൂർ നീണ്ടുനിൽക്കുന്ന 84Whr ബാറ്ററിയാണ് ഈ ലാപ്‌ടോപ്പിനുള്ളത്. ഇതിന് പൂർണ്ണ വലുപ്പത്തിലുള്ള ബാക്ക്‌ലിറ്റ് കീബോർഡും പവർ ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 720 പിക്‌സൽ എച്ച്ഡി വെബ് ക്യാമറ, രണ്ട് സ്പീക്കറുകൾ, രണ്ട് മൈക്രോഫോണുകൾ നൽകിയിട്ടുള്ള ഈ ലാപ്‌ടോപ്പിന് 1.99 കിലോഗ്രാം ഭാരമുണ്ട്.

ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ സവിശേഷതകൾ

ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ സവിശേഷതകൾ

പുതിയ ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ ഹാർമണി ഒഒഎസ് 2 ൽ പ്രവർത്തിക്കുന്നു. ഇതിന് ഹോംഗു സ്മാർട്ട് ചിപ്പാണ് നൽകിയിരിക്കുന്നത്. ബോർഡർ‌ലെസ് ഡിസ്‌പ്ലേ രൂപകൽപ്പനയുള്ള ഇത് 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ വിപണിയിൽ വരുന്നു. രണ്ട് എൽസിഡി ഡിസ്പ്ലേകളും 3,840x2,160 പിക്സൽ സ്ക്രീൻ റെസലൂഷൻ, 16: 9 ആസ്പെക്റ്റ് റേഷിയോ, റൈൻ ഡബിൾ ഐ പ്രൊട്ടക്ഷൻ, 92 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് എന്നിവ നൽകിയിട്ടുണ്ട്. ടിവിയിൽ 13 മെഗാപിക്സൽ എഐ മാഗ്നറ്റിക് ക്യാമറയുണ്ട്. വീഡിയോ കോളുകൾ ചെയ്യുമ്പോൾ മികച്ച ആംഗിൾ കണ്ടെത്തുന്നതിനായി 180 ഡിഗ്രി റൊട്ടേറ്റിംഗ് ഫിക്‌സ്ച്ചർ ഉണ്ട്.

ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇ

ഹുവാവേ സ്മാർട്ട് സ്ക്രീൻ എസ്ഇയിൽ 16 ജിബി റാം വരെയും ഡ്യുവൽ-ബാൻഡ് വൈ-ഫൈ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. രണ്ട് എച്ച്ഡിഎംഐ 2.0 പോർട്ടുകൾ, ഒരു എവി ഇൻ, ഒരു യുഎസ്ബി ടൈപ്പ്-എ, ഒരു എസ്‌പി‌ഡി‌എഫ് പോർട്ട്, ഒരു ആർ‌ജെ 45, ഒരു ഡി‌ടി‌എം‌ബി എന്നിവയുൾപ്പെടെ ഒന്നിലധികം പോർട്ടുകൾ ഇതിലുണ്ട്. ഫോട്ടോകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ടിവിയെ വ്യൂഫൈൻഡറായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു ഫാമിലി ക്യാമറ ഫംഗ്ഷൻ, ഡി‌എൽ‌എൻ‌എ / മിറകാസ്റ്റ് ഡ്യുവൽ പ്രോട്ടോക്കോൾ സ്‌ക്രീൻ കാസ്റ്റിംഗിനുള്ള സപ്പോർട്ട്, ഫോട്ടോകളും ഫയലുകളും കൈമാറുന്നതിനുള്ള ഹുവാവേ ഷെയർ സപ്പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇത് സ്മാർട്ട്‌ഫോണിലെ സ്മാർട്ട് ലൈഫ് അപ്ലിക്കേഷനുമായി ജോടിയാക്കുന്നു. കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് ഒരു ചൈൽഡ് മോഡും ഉണ്ട്.

Best Mobiles in India

English summary
The AMD Ryzen 5000H processor powers the Huawei MateBook 16 laptop, which has a 3:2 display. The laptop boasts a stylish design and a huge 84-watt-hour battery. The Huawei Smart Screen SE is a mid-range television available in two sizes: 55 and 65 inches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X